ലോൺ കളക്ഷൻ ഏജൻ്റിനെ ആക്രമിക്കാൻ ജർമ്മൻ ഷെപ്പേർഡ്; റിക്കവറി ഏജന്റിന്റെ കാലും വയറും നായ കടിച്ചു കീറി; കോയമ്പത്തൂരിൽ യുവതി അറസ്റ്റിൽ
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോൺ കളക്ഷൻ ഏജൻ്റിനെ ആക്രമിക്കാൻ ജർമ്മൻ ഷെപ്പേർഡ്; റിക്കവറി ഏജന്റിന്റെ കാലും വയറും നായ കടിച്ചു കീറി; കോയമ്പത്തൂരിൽ യുവതി അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2024, 11:21 am IST
FacebookTwitterWhatsAppTelegram

കോയമ്പത്തൂർ: കാർ ലോണിന്റെ കുടിശ്ശിക പിരിക്കാനായി വീട്ടിലെത്തിയ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കളക്ഷൻ ഏജൻ്റിനെ ആക്രമിക്കാൻ വളർത്തുനായയെ അയച്ചു. കോയമ്പത്തൂരിലാണ് സംഭവം. കാലുകളിലും വയറിലും പലതവണ കടിയേറ്റ ഏജന്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നും പോലീസ് പറഞ്ഞു. ഏജൻ്റിനെ കടിക്കാൻ വളർത്തുനായയോട് ആജ്ഞാപിച്ച 29 കാരിയായ യുവതിയെ ബുധനാഴ്ച അറസ്റ്റ് ചെയ്തു.

വെള്ളല്ലൂർ മഹാഗണപതി നഗറിലെ ആറാം ക്രോസ് സ്ട്രീറ്റിൽ ഭർത്താവ് മണികണ്ഠനൊപ്പം താമസിക്കുന്ന പ്രിയ എന്ന ദർശനയാണ് യുവതി എന്ന് തിരിച്ചറിഞ്ഞു. നേരത്തെ രണ്ട് തട്ടിപ്പ് കേസുകളിൽ അറസ്റ്റിലായ ഇവർ നിലവിൽ ജാമ്യത്തിലാണെന്നും പോലീസ് പറഞ്ഞു. ഈ ദമ്പതികൾ2020 ൽ ഒരു സ്വകാര്യ ഫിനാൻസ് കമ്പനിയിൽ നിന്ന് വായ്പ എടുത്ത ശേഷം ഒരു എസ്‌യുവി വാങ്ങി. അവർ കുറച്ച് മാസത്തേക്ക് EMI അടച്ചു എങ്കിലും പിന്നീട് മുടങ്ങി.

ലോൺ നൽകിയ ധനകാര്യ സ്ഥാപനത്തിന് വേണ്ടി കിട്ടാക്കടം പിരിക്കുന്ന ഔട്ട്‌സോഴ്‌സിംഗ് സ്ഥാപനത്തിലെ ജീവനക്കാർ നിരവധി തവണ സന്ദർശനം നടത്തിയിട്ടും ദമ്പതികൾ പണം നൽകിയില്ല എന്ന് പറയപ്പെടുന്നു. ബുധനാഴ്ച കളക്ഷൻ ഏജൻ്റ് ജഗദീഷും സഹപ്രവർത്തകനായ സുരേഷും ഫിനാൻസ് സ്ഥാപനത്തിന്റെ ഏരിയ മാനേജർ ശരവണനും ദർശനയുടെ വസതിയിൽ എത്തിചേർന്നു. അതിനിടെ ദർശനയുടെ ഭർത്താവ് മണികണ്ഠൻ കാറുമായി കടന്നുകളയാൻ ശ്രമിച്ചു എന്നാണ് ആരോപണം. ഇത് ശ്രദ്ധയിൽപ്പെട്ട പിരിക്കാൻ എത്തിയ മൂന്ന് പേരും വഴി തടയുകയും നിയമ നടപടികളുമായി സഹകരിക്കാൻ ദമ്പതികളോട് പറയുകയും ചെയ്തുവെന്ന് പോലീസ് പറയുന്നു.

ഇത് കണ്ട ദർശന മൂന്ന് പേരെയും ഓടിച്ചിട്ട് കടിക്കാൻ തന്റെ ജർമ്മൻ ഷെപ്പേർഡിനോട് ആജ്ഞാപിച്ചു. മറ്റ് രണ്ട് ജീവനക്കാർ ഓടി രക്ഷപ്പെട്ടപ്പോൾ ജഗദീഷിനെ നായ പിടികൂടി ക്രൂരമായി കടിച്ചു. അയാളെ കടിച്ചു കീറിയപ്പോൾ ദർശന ഇടപെട്ട് തന്റെ നായയെ തടഞ്ഞില്ലെന്നാണ് ആരോപണം. ജഗദീഷിന്റെ കാലുകളിലും വയറിലും പത്തിടങ്ങളിൽ കടിയേറ്റു. നാട്ടുകാർ ഇയാളെ രക്ഷപ്പെടുത്തി അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജഗദീഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോത്തനൂർ പോലീസ് ദർശനയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. . ബുധനാഴ്ച രാത്രി യുവതിയെ റിമാൻഡ് ചെയ്തു.

Tags: German shepherd
ShareTweetSendShare

More News from this section

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

കോണ്‍ഗ്രസിന് വികസനം കൊണ്ടുവരാനാകില്ല, ‘ആത്മനിര്‍ഭര്‍ ഭാരതി’നെ പരിഹസിക്കുന്നവര്‍ നിരാശവാദികള്‍: ഗുജറാത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

ലോക പരിസ്ഥിതി ദിനം: ഡല്‍ഹിയില്‍ 18 ‘നമോ ഓക്‌സിജന്‍ പാര്‍ക്കുകള്‍’ ഉദ്ഘാടനം ചെയ്തു; ‘ഏക് പേഡ് മാ കേ നാം’ ക്യാമ്പയിന് തുടക്കം

ഡികെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി; ജലസേചന മന്ത്രി രാമലിം​ഗ റെഡ്ഡി രാജി വെച്ചു; മുനിയപ്പയും രാജിയിലേക്കെന്നു സൂചന

Latest News

അമ്മയെ സമീപത്തെ വീട്ടിലേക്ക് മാറ്റി സുരക്ഷിതയാക്കി; കനത്തമഴയിൽ മുറിയുടെ മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

ഗിൽജിത് ബാൾട്ടിസ്ഥാനിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള പാക് നീക്കം; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഭാരതം

റെഡ് അലര്‍ട്ട്: കണ്ണൂര്‍ ഉള്‍പ്പെടെ 4 വടക്കന്‍ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

നോര്‍വ്വെ ചെസ്സ്: ചരിത്ര റെക്കോര്‍ഡുകളോടെ പ്രജ്ഞാനന്ദ കിരീടത്തിനരികെ; പത്താം റൗണ്ട് പോരാട്ടം നിര്‍ണ്ണായകം

കോഴിക്കൂടിന് മുകളില്‍ ഒളിപ്പിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി; ചാത്തന്‍തറ സ്വദേശി എക്‌സൈസ് പിടിയില്‍, ബെവ്‌കോ ജീവനക്കാരിലേക്കും അന്വേഷണം

മെമ്മറി കാര്‍ഡ് ചോര്‍ച്ച: കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടന്നതായി അതിജീവിത; വിപുലമായ അന്വേഷണം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്

കൊല്ലത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; പാറമടയിലെ വെള്ളത്തില്‍ നിന്നെന്ന് ആരോപണം; മുപ്പതിലേറെപ്പേര്‍ ചികിത്സയില്‍, ആരോഗ്യനില തൃപ്തികരം

ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് അര്‍ജന്റീന; എന്നാല്‍ മെസ്സിയെയും സംഘത്തെയും കാത്തിരിക്കുന്നത് ഭയപ്പെടുത്തുന്ന ചരിത്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies