55,000 ചതുരശ്ര അടിയിൽ ലോകത്തിലെ ഏറ്റവും വലിയ രംഗോലി! അണിനിരക്കുന്നത് 50,000 സ്ത്രീകൾ; ഗിന്നസ് ബുക്കിലിടം പിടിക്കാൻ 'സ്വച്ഛ് കുംഭമേള'
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

55,000 ചതുരശ്ര അടിയിൽ ലോകത്തിലെ ഏറ്റവും വലിയ രംഗോലി! അണിനിരക്കുന്നത് 50,000 സ്ത്രീകൾ; ഗിന്നസ് ബുക്കിലിടം പിടിക്കാൻ ‘സ്വച്ഛ് കുംഭമേള’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2024, 10:44 pm IST
FacebookTwitterWhatsAppTelegram

പ്രയാഗ്‌രാജ്: ആഗോളതലത്തിൽ ‘സ്വച്ഛ് കുംഭ്’ എന്ന പ്രമേയം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി പ്രയാഗ് രാജിൽ ഒരുങ്ങുന്നത് ലോകത്തിലെ ഏറ്റവും വലിയ രംഗോലി. ജമുന ക്രിസ്ത്യൻ കോളേജിൽ ആരംഭിക്കുന്ന നാല് ദിവസത്തെ പരിപാടിയിൽ 50,000 സ്ത്രീകളും പെൺകുട്ടികളും പങ്കെടുക്കും. പ്രകൃതിദത്തമായ നിറങ്ങൾ, പൂവിതളുകൾ, മറ്റ് പരിസ്ഥിതി സൗഹൃദ വസ്തുക്കൾ എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്ന കൂറ്റൻ രംഗോലി, ത്രിവേണി സംഗമത്തിന്റെ ഘാട്ടുകൾ, തീർത്ഥാടകർ, സാംസ്കാരിക പാരമ്പര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള ഐതിഹാസിക ദൃശ്യങ്ങൾ ചിത്രീകരിക്കും.

വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ലണ്ടനിലുള്ള സംഘം രംഗോലി പരിശോധിക്കാനെത്തും. തുടർന്നാകും ലോകറെക്കോർഡ് നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. ശുചിത്വമുള്ള, പ്ലാസ്റ്റിക് രഹിതമായ മഹാ കുംഭമേള എന്ന സന്ദേശമാണ് ഈ ആഘോഷത്തിലൂടെ നൽകുന്നതെന്ന് പ്രയാഗ്‌രാജ് മേയർ പറഞ്ഞു. മഹാകുംഭത്തിൽ പങ്കെടുക്കാനെത്തുന്ന ദശലക്ഷക്കണക്കിന് തീർത്ഥാടകരെ സ്വാഗതം ചെയ്യാൻ ഒരോരുത്തരും വീടുകളിൽ രംഗോലികളിട്ട് അലങ്കരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുള്ള പ്രശസ്ത കലാകാരിയായ ശിഖയാണ് രംഗോലി രൂപകൽപന ചെയ്തിരിക്കുന്നത്. -2023-ലെ ദീപാവലിക്ക് സൃഷ്ടിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 14,000 ചതുരശ്ര അടി രംഗോലി നിർമ്മിച്ചതുൾപ്പെടെ 13 അന്താരാഷ്‌ട്ര റെക്കോർഡുകൾ ശിഖയ്‌ക്കുണ്ട്. നാല്‌ ലോക റെക്കോർഡുകൾ സ്ഥാപിക്കാനാണ് ഇത്തവണത്തെ കുംഭമേള ലക്ഷ്യമിടുന്നത്. 15,000 ആളുകൾ ചേർന്ന് ഒരേസമയം വിവിധ സ്ഥലങ്ങളിലെ നിലം തുടച്ച് വൃത്തിയാക്കൽ, ഒരേസമയം 1000 ഇലക്ട്രോണിക് റിക്ഷകളുടെ പരേഡ്, 10,000 പേർ പങ്കെടുക്കുന്ന ഹാൻഡ്‌പ്രിൻ്റ് പെയിൻ്റിംഗ്, 300 പേർ പങ്കെടുക്കുന്ന നദി ശുചീകരണ പരിപാടി എന്നിവയാണ് റെക്കോർഡ് ലക്ഷ്യം വയ്‌ക്കുന്നത്.

Tags: world recordrangoliMaha Kumbh Mela 2025Swachh Kumbhe-rickshaw Paradehandprint painting event
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies