അങ്ങനെ ഒന്നുമല്ലടാ..; ഷേക്ക്ഹാൻഡ് കൊടുത്ത സുരാജിന്റെ കൈ തട്ടിമാറ്റി ​ഗ്രേസ് ആന്റണി,ബേസിലിന്റെ സംഭവത്തിന് ശേഷം ആർക്കും കൈ കൊടുക്കാറില്ലെന്ന് ടൊവിനോ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അങ്ങനെ ഒന്നുമല്ലടാ..; ഷേക്ക്ഹാൻഡ് കൊടുത്ത സുരാജിന്റെ കൈ തട്ടിമാറ്റി ​ഗ്രേസ് ആന്റണി,ബേസിലിന്റെ സംഭവത്തിന് ശേഷം ആർക്കും കൈ കൊടുക്കാറില്ലെന്ന് ടൊവിനോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2024, 02:41 pm IST
Facebook
Twitter
WhatsAppTelegram

സമൂഹമാദ്ധ്യമങ്ങളിൽ വീണ്ടും വൈറലായി ഒരു ഷേക്ക്ഹാൻഡ്. സുരാജ് വെഞ്ഞാറമൂടും ​ഗ്രേസ് ആന്റണിയുമാണ് ട്രോളന്മാരുടെ ഇത്തവണത്തെ ഇര. ‘എക്സട്രാ ഡീസന്റ്’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ നടന്ന രസകരമായ സംഭവമാണ് സോഷ്യൽമീഡിയ ഇടങ്ങളിൽ വൈറലാവുന്നത്. ​ഷേക്ക്ഹാൻഡ് കൊടുക്കാൻ ശ്രമിക്കുന്ന സുരാജിന്റെ കൈകൾ ഗ്രേസ് ആന്റണി തട്ടി മാറ്റുന്ന വീഡിയോയാണ് ട്രോളന്മാർ ഏറ്റെടുത്തിരിക്കുന്നത്. വീഡിയോയ്‌ക്ക് താഴെയുള്ള താരങ്ങളുടെ കമന്റുകൾ ഏറെ ശ്രദ്ധേയമാവുകയാണ്.

സദസിലേക്ക് വരുന്ന ​ഗ്രേസ് ആന്റണി ചിത്രത്തിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും ഷേക്ക്ഹാൻഡ് കൊടുക്കുന്നുണ്ട്. ​ഗ്രേസ് അടുത്തെത്തിയപ്പോൾ സുരാജ് ഷേക്ക്ഹാൻഡ് കൊടുക്കാനായി കൈ നീട്ടി. എന്നാൽ സുരാജിനെ ശ്രദ്ധിക്കാതെ വേദിയിലേക്ക് നോക്കി നടന്ന ​ഗ്രേസ് സുരാജിന്റെ കൈ തട്ടിമാറ്റുന്നതാണ് വീഡിയോ. പിന്നീട് സുരാജിനെ കണ്ട താരം ഓടിവന്ന് ഷേക്ക്ഹാൻഡ് കൊടുക്കുന്നതും വീഡിയോയിൽ കാണാം. സുരാജിന്റെ തൊട്ടടുത്തായി ടൊവിനോ തോമസും ഇരിക്കുന്നുണ്ട്. എന്നാൽ ചില ഓൺലൈൻ മാദ്ധ്യമങ്ങൾ ഈ വീഡിയോ പ്രചരിപ്പിച്ചതോടെ സംഭവം ട്രോളായിമാറി.

പിന്നീട് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയ്‌ക്ക് താഴെ രസകരമായി കമന്റുമായി ​ഗ്രേസ് ആന്റണി എത്തി. ഇതിന് പിന്നാലെ അതിന് ചുവടുപിടിച്ച് സുരാജും ടൊവിനോയും കൂടി എത്തിയപ്പോൾ വീഡിയോ വൈറലായി. സുരാജ് അഭിനയിച്ച ഒരു സിനിമയിലെ ശ്രദ്ധേയമായ ഡയലോ​ഗ് ‘ഇത് അങ്ങനെ ഒന്നുമല്ലടാ..’ അല്ലെ സുരാജേട്ടാ എന്നാണ് ​ഗ്രേസ് കുറിച്ചത്. ‘ഞാൻ മാത്രമല്ല ടൊവിയുമുണ്ടെന്ന്’ സുരാജും പ്രതികരിച്ചു. ‘ബേസിലിന്റെ സംഭവത്തിന് ശേഷം ആർക്കും ​കൈ കൊടുക്കാറില്ല’ എന്നായിരുന്നു ടൊവിനോയുടെ മറുപടി. ഇതോടെ കമന്റ് ബോക്സിൽ ചിരിപ്പൂരമായി.

 

View this post on Instagram

 

A post shared by IndianCinemaGallery (@indiancinemagallery_official)

കോഴിക്കോട് നടന്ന സൂപ്പർലീ​ഗ് ഫുട്ബോൾ ടൂർണമെന്റ് ഫൈനലിൽ ബേസിലിന് പറ്റിയ അമളിയെ പരാമർശിച്ചുകൊണ്ടായിരുന്നു ടൊവിനോയുടെ കമന്റ്. സമ്മാനദാന ചടങ്ങിൽ മെഡൽ വിതരണത്തിനിടെ ഒരു താരത്തിന് ബേസിൽ ഷേക്ക്ഹാൻഡ് കൊടുത്തപ്പോൾ അത് ശ്രദ്ധിക്കാതെ ആ താരം പൃഥ്വിരാജിനെ കൈ കൊടുത്ത വീഡിയോ ഏറെ ട്രോളായിരുന്നു.

Tags: Tovino ThomasSuraj venjaramoodusocial medaiShake Hand
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies