അരുമമൃഗങ്ങളെ കട്ടിലിൽ കയറ്റി കിടത്തുകയും താലോലിക്കുകയും ചെയ്യുന്ന നിരവധി പേരുണ്ട്. പൂച്ചകളെയും പട്ടികളെയുമൊക്കെ ഇതുപോലെ സ്നേഹിക്കുന്ന ഒരുപാട് പേരെ നാം കണ്ടിരിക്കും. എന്നാൽ പെരുമ്പാമ്പിനെ എടുത്ത് അരികിൽ കിടത്തി കഥ പറഞ്ഞുകൊടുക്കുന്ന സ്നേഹസമ്പന്നനായ യജമാനാണ് ഇപ്പോഴത്തെ താരം.
ഏതൊരു കാഴ്ചക്കാരനെയും അമ്പരപ്പിക്കുന്നതാണ് ഈ വീഡിയോ. ഭീമൻ ഗ്രീൻ അനക്കോണ്ടയെ ബെഡ്ഡിൽ കിടത്തി അതിനരികെ ഇരുന്ന് പുസ്തകം വായിക്കുകയാണ് കഥാനായകൻ. തൊട്ടപ്പുറത്ത് തന്റെ വളർത്തുനായയുമുണ്ട്. എന്തൊക്കെ ‘ഷോ’ കാണണം എന്ന ഭാവത്തോടെയാണ് നായ കിടക്കുന്നത്. കഥ കേട്ടുറങ്ങുകയാണ് നമ്മുടെ അനകോണ്ട. 5 മില്യൺ കാഴ്ചക്കാരെ നേടിയ ഈ വീഡിയോ ഇപ്പോഴും ഇൻസ്റ്റഗ്രാമിൽ വൈറലാണ്.
View this post on Instagram
therealtarzann (യഥാർത്ഥ ടാർസൺ ) എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ പ്രശസ്തനായ മൈക്ക് ഹോൾസ്റ്റൺ എന്ന അമേരിക്കൻ യുവാവാണ് വീഡിയോയിലുള്ളത്. തന്റെ വീട്ടിലുള്ള ഇത്തരം ജീവിവർഗങ്ങളുമായി സമയം ചെലവഴിക്കുന്നതിന്റെ വീഡിയോകൾ അദ്ദേഹം ഇൻസ്റ്റഗ്രാമിൽ സ്ഥിരമായി പങ്കുവെക്കാറുണ്ട്. 12.4 മില്യൺ ജനങ്ങളാണ് ഇൻസ്റ്റഗ്രാമിൽ റിയൽ ടാർസനെ ഫോളോ ചെയ്യുന്നത്.