ട്രെയിനുകളൊന്നും നിർത്താത്തൊരു റെയിൽവേ സ്റ്റേഷൻ; അതെ, ഇതാണ് ഇന്ത്യയുടെ അവസാനത്തെ റെയിൽവേ സ്റ്റേഷൻ; ചരിത്രമുറങ്ങുന്നയിടത്തെ അറിയാം..
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ട്രെയിനുകളൊന്നും നിർത്താത്തൊരു റെയിൽവേ സ്റ്റേഷൻ; അതെ, ഇതാണ് ഇന്ത്യയുടെ അവസാനത്തെ റെയിൽവേ സ്റ്റേഷൻ; ചരിത്രമുറങ്ങുന്നയിടത്തെ അറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2024, 08:34 pm IST
Facebook
Twitter
WhatsAppTelegram

ലോകത്തിലെ നാലാമത്തെ വലിയ റെയിൽ ശൃംഖല ഇന്ത്യയിലാണ്. പ്രതിദിനം രാജ്യത്ത് 13,000-ത്തിലധികം ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. 7,000-ത്തിലധികം റെയിൽവേ സ്റ്റേഷനുകളിലൂടെയാണ് ഇവ കടന്നുപോകുന്നത്. 25 ദശലക്ഷത്തിലധികം പേരാണ് ട്രെയിൻ മാർ​ഗം യാത്ര ചെയ്യുന്നത്. എന്നാൽ രാജ്യത്തെ അവസാനത്തെ റെയിൽവേ സ്റ്റേഷൻ എവിടെയാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ഇന്ത്യ-ബം​ഗ്ലാദേശ് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സിം​ഗാബാദാണ് ഇന്ത്യയിലെ അവസാനത്തെ റെയിൽവേ സ്റ്റേഷനായി കണക്കാക്കപ്പെടുന്നത്. ഇന്ത്യയുടെ അതിർത്തി അവസാനിക്കുന്നതും ബം​ഗ്ലാദേശിന്റെ അതിർത്തി ആരംഭിക്കുകയും ചെയ്യുന്നത് ഇവിടെയാണ്. പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിലെ ഹബീബ്പൂർ പ്രദേശത്താണ് സിംഗാബാദ് റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.

ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഈ റെയിൽവേ സ്റ്റേഷൻ ബ്രിട്ടീഷ് ഭരണകാലത്താണ് സ്ഥാപിതനായത്. കൊൽക്കത്തയും ധാക്കയും തമ്മിലുള്ള ​ഗതാ​ഗതബന്ധത്തിലും വ്യാപാരബന്ധത്തിലും സിം​ഗാബാ​ദ് റെയിൽവേ സ്റ്റേഷൻ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിന് മുൻപ് ​ഗാന്ധിജി, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവർ ധാക്കയിലേക്ക് പോകാനായി ഇവിടെ എത്തിയിരുന്നുവെന്നത് ചരിത്രം.

മറ്റ് റെയിൽവേ സ്റ്റേഷനുകളെ പോലെ ഇവിടെ പാസഞ്ചർ ട്രെയിനുകൾ നിർത്താറില്ല. അതിനാൽ തന്നെ ഇവിടെ ശാന്തമാണ്. ​ഗുഡ്സ് ട്രെയിനുകൾ മാത്രമാണ് ഇവിടെ നിർത്താറുള്ളത്. ചിലത് ബം​ഗ്ലാദേശിലേക്കും സർവീസ് നടത്തുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് ഉള്ളത് പോലെ തന്നെയാണ് ഇപ്പോഴും ഈ റെയിൽവേ സ്റ്റേഷനുള്ളത്. കാര്യമായ വികസനപ്രവർത്തനങ്ങളൊന്നും നടത്തിയിട്ടില്ല.

1978-ലാണ് സിം​ഗാബാദിൽ നിന്ന് ​ഗുഡ്സ് ട്രെയിനുകൾ അനുവദിക്കാൻ കരാർ ഉണ്ടാക്കിയത്. പിന്നാലെ 2011-ലാണ് ഇതിൽ ഭേദ​ഗതി വരുത്തിയത്. അതോടെ നേപ്പാളിലേക്കും മറ്റിടങ്ങളിലേക്കും ഓടുന്ന ട്രാൻസിറ്റ് ട്രെയിനുകളും ഇതുവഴി ഓടിക്കാൻ തീരുമാനമായി.

ഇന്നും സിം​ഗാബാദിന്റെ പ്ലാറ്റ്ഫോമുകൾ ശൂന്യമാണ്. ടിക്കറ്റ് കൗണ്ടറുകൾ അടച്ചിട്ടിരിക്കുകയാണ്. ഏതാനും ജീവനക്കാർ മാത്രമാണ് ഇവിടെയുള്ളത്. ഭൂമിശാസ്ത്രപരമായാണ് ഈ റെയിൽവേ സ്റ്റേഷനെ ഇന്ത്യയുടെ അവസാനത്തെ റെയിൽവേ സ്റ്റേഷൻ എന്നു വിളിക്കുന്നത്.

Tags: India's last railway stationTrains never stopSinghabad Railway StationSinghabad
Share
Tweet
SendShare

More News from this section

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

ഇന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നാൽ മോദി തന്നെ പ്രധാനമന്ത്രി; 49% പേരുടെ പിന്തുണ, രാഹുൽ ഗാന്ധിക്ക് 27%, എൻഡിഎയ്‌ക്ക് 326 സീറ്റെന്ന് ‘മൂഡ് ഓഫ് ദി നേഷൻ’

Latest News

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

രാജേഷിന്റെ കുടുംബത്തിന് കൈത്താങ്ങായി പ്രവാസി കൂട്ടായ്മ; ഓണാഘോഷം മാറ്റിവെച്ച് മൂന്ന് ലക്ഷം രൂപ നല്‍കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies