രാജേഷിന്റെ കുടുംബത്തിന് കൈത്താങ്ങായി പ്രവാസി കൂട്ടായ്മ; ഓണാഘോഷം മാറ്റിവെച്ച് മൂന്ന് ലക്ഷം രൂപ നല്‍കി
Friday, August 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാജേഷിന്റെ കുടുംബത്തിന് കൈത്താങ്ങായി പ്രവാസി കൂട്ടായ്മ; ഓണാഘോഷം മാറ്റിവെച്ച് മൂന്ന് ലക്ഷം രൂപ നല്‍കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2026, 07:09 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂര്‍: ചെറുപുഴ മീന്‍തുള്ളി തുരുത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി ആര്‍. രാജേഷിന്റെ (36) കുടുംബത്തിന് കൈത്താങ്ങായി ഒമാനിലെ തിരുവനന്തപുരം പ്രവാസി അസോസിയേഷന്‍. സ്വന്തം ഓണാഘോഷ പരിപാടികള്‍ മാറ്റിവെച്ചാണ് സംഘടന കുടുംബത്തിന് സഹായവുമായി എത്തിയത്. ഇത്തവണത്തെ ഓണാഘോഷത്തിനായി മാറ്റിവെച്ച തുകയില്‍ നിന്ന് മൂന്ന് ലക്ഷം രൂപയുടെ ചെക്ക് രാജേഷിന്റെ വീട്ടിലെത്തി സംഘടനാ സെക്രട്ടറി ദീപു ചന്ദ്രന്‍ രാജേഷിന്റെ ഭാര്യ ഷാഫിയയ്‌ക്ക് കൈമാറി.

സംഘടന ടീം കെയര്‍ കോഓര്‍ഡിനേറ്റര്‍ സജു ജോണ്‍, കല്ലിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലജ, ഗ്രാമപഞ്ചായത്തംഗം മഹേഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കഴിഞ്ഞ ഓണക്കാലം വരെ നിര്‍ധനരായ പ്രദേശവാസികള്‍ക്കും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുമൊപ്പം ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുകയും അവരോടൊപ്പം ഓണസദ്യയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നത് രാജേഷിന്റെ പതിവായിരുന്നു. ഇത്തവണ രാജേഷില്ലാത്ത ഓണം ഓണമല്ലെന്നാണ് നിറകണ്ണുകളോടെ നാട്ടുകാര്‍ പ്രതികരിച്ചത്.

ഓഗസ്റ്റ് ഒന്നിന് ശനിയാഴ്ച വൈകിട്ടായിരുന്നു രാജേഷിന്റെ ജീവനെടുത്ത ദുരന്തം. കര്‍ണാടക വനത്തിനും കാര്യങ്കോട് പുഴയ്‌ക്കും ഇടയിലുള്ള മീന്‍തുള്ളി തുരുത്തില്‍ ഒറ്റപ്പെട്ടുപോയ ബെന്നി എന്നയാളെ രക്ഷിച്ച് കരയിലെത്തിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിനിടെ രാജേഷ് സ്വന്തം ലൈഫ് ജാക്കറ്റ് ഊരി ബെന്നിയെ ധരിപ്പിച്ചാണ് തുരുത്തിന് പുറത്തേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന് കയറില്‍ പിടിച്ച് പുഴ കുറുകെ കടക്കുന്നതിനിടെ ഇക്കരെയെത്താറായപ്പോള്‍ കയറില്‍നിന്ന് പിടിവിട്ട് രാജേഷ് ഒഴുക്കില്‍പ്പെടുകയായിരുന്നു. നീന്തിക്കയറാന്‍ ശ്രമിച്ചെങ്കിലും മുങ്ങിപ്പോയി. ചൊവ്വാഴ്ചയാണ് രാജേഷിന്റെ മൃതദേഹം കണ്ടെത്തിയത്.

മീന്‍തുള്ളി വാട്ടര്‍ഫാള്‍സിലെ ഇന്‍സ്ട്രക്ടറായിരുന്ന രാജേഷ് അഡ്വഞ്ചര്‍ ടൂറിസം സംരംഭകര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തിരുന്ന നീന്തല്‍ വിദഗ്ധനായിരുന്നു.

Tags: onamFundexpats helpsrajesh family
Share
Tweet
SendShare

More News from this section

മുംബൈയില്‍ ശ്രീനാരായണ ഗുരുവിന്റെ 172-ാം ജയന്തിയും ഓണാഘോഷവും; കേന്ദ്രമന്ത്രി ശ്രീപദ് നായിക് ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കും

100 ദിവസം പിന്നിട്ടിട്ടും മാറ്റമില്ല; മതവിശ്വാസങ്ങളെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ക്ക് സെലക്ടീവ് പ്രതികരണം; സതീശന്‍ സര്‍ക്കാരിനെതിരെ രാജീവ് ചന്ദ്രശേഖര്‍

ബസ് പാഞ്ഞുവന്നു, തൊട്ടടുത്ത നിമിഷം വൻ അപകടം! നാരിഴയ്‌ക്ക് രക്ഷപ്പെട്ട ‘ഭാഗ്യവാൻ’ ആരെന്ന് നാട്ടുകാർ തിരയുന്നു

file photo

ആറന്മുള ഉത്രട്ടാതി ജലമേള ഓഗസ്റ്റ് 30ന്; ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും, 51 പള്ളിയോടങ്ങൾ അണിനിരക്കും, മത്സരം വൈകിട്ട് 3ന്

എസ്‌ഐ ചമഞ്ഞ് എംഡിഎംഎ പിടിച്ചെടുത്ത് മറിച്ചുവിറ്റു; കോഴിക്കോട് യുവാവ് അറസ്റ്റിൽ, യൂണിഫോം, വ്യാജ ഐഡി കാർഡ്, എയർ പിസ്റ്റൾ, ഹാൻഡ് കഫ് എന്നിവ പിടിച്ചെടുത്തു

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമർശം; ‘ഹെലൻ ഓഫ് സ്പാർട്ട’ ധന്യ ഹർഷിദിനെതിരെ കേസ്

Latest News

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

രാജേഷിന്റെ കുടുംബത്തിന് കൈത്താങ്ങായി പ്രവാസി കൂട്ടായ്മ; ഓണാഘോഷം മാറ്റിവെച്ച് മൂന്ന് ലക്ഷം രൂപ നല്‍കി

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

ഇമ്രാന്‍ ഖാന്റെ മക്കളുടെ അഭിമുഖം; സ്‌കൈ സ്‌പോര്‍ട്‌സിനെതിരെ പാകിസ്ഥാന്‍, മത്സരം ബഹിഷ്‌കരിക്കുമെന്ന് ഭീഷണി

റോഡ്രിയുടെ പകരക്കാരനായി 18കാരന്‍; അയൂബ് ബുവാദിയെ 100 മില്യണ്‍ യൂറോയ്‌ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

ജര്‍മനിയെ തോല്‍പ്പിച്ച് ഇന്ത്യന്‍ വനിതാ ഹോക്കി ടീം അഞ്ചാം സ്ഥാനത്ത്; 52 വര്‍ഷത്തിനിടയിലെ മികച്ച പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies