നോട്ടം മാറിയതും തിളച്ചുതൂവിയോ? ഇങ്ങനെ ചെയ്താൽ സ്റ്റൗവിലേക്ക് ഒഴുകില്ല; സൂത്രവിദ്യ ഏൽക്കാനുള്ള കാരണമിത്.. 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നോട്ടം മാറിയതും തിളച്ചുതൂവിയോ? ഇങ്ങനെ ചെയ്താൽ സ്റ്റൗവിലേക്ക് ഒഴുകില്ല; സൂത്രവിദ്യ ഏൽക്കാനുള്ള കാരണമിത്.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2024, 05:45 pm IST
FacebookTwitterWhatsAppTelegram

അടുപ്പത്ത് എന്തെങ്കിലും വച്ചാൽ അത് തിളച്ചുപോവുന്നതും തുടർന്ന് വൃത്തികേടായ സ്റ്റൗ തുടച്ച് സമയം പോകുന്നതൊക്കെ അടുക്കളയിൽ പതിവുകാഴ്ചയാണ്. എന്തെങ്കിലും തിളപ്പിക്കാൻ വച്ചതിന് ശേഷം പാത്രത്തിൽ തന്നെ നോക്കി നിൽക്കുന്നവരാണ് ഭൂരിപക്ഷവും. തിള വരാതാകുമ്പോൾ മറ്റെന്തെങ്കിലും ചെയ്യാൻ ഒരു നിമിഷത്തേക്ക് മാറും. പാത്രം കഴുകാനോ, എന്തെങ്കിലും അരിയാനോ പോകുന്ന ഈ ​ഗ്യാപ്പിൽ സം​ഗതി തിളച്ചുതൂവി ഒഴുകി, ഇരട്ടിപ്പണിയുമാകും. എപ്പോഴത്തേയും പോലെ വീണ്ടും പാത്രം മാറ്റിവച്ച്, തിളച്ചുപോയതൊക്കെ ക്ലീനാക്കി വെക്കും. എന്നാൽ ഈ ഇരട്ടിപ്പണി ഒഴിവാക്കാൻ ഒരു ടെക്നിക്കുണ്ട്. അതാണ് മരം കൊണ്ടുള്ള സ്പൂൺ (Wooden Spoon).

തിളപ്പിക്കാൻ വച്ചത് എന്തുമായിക്കൊള്ളട്ടേ.. പാലോ, കറികളോ, പയറുവർ​ഗമോ എന്തും.. തിളച്ചുകഴിഞ്ഞാൽ പുറത്തേക്ക് ഒഴുകാൻ സാധ്യതയുണ്ടെങ്കിൽ പാത്രത്തിന് മുകളിൽ ഒരു സ്പൂൺ വച്ചാൽ മതി. അത് മരത്തടി കൊണ്ടുള്ള സ്പൂൺ ആകണമെന്ന് മാത്രം. പാത്രത്തിന് കുറുകെ ആയി വേണം സ്പൂൺ വെക്കാൻ. വ‍ൃത്തത്തിന് വ്യാസം വരയ്‌ക്കുന്നത് പോലെ.. അത്യാവശ്യം നല്ല വീതിയുള്ള സ്പൂൺ വെക്കുന്നതാണ് ഉത്തമം. ഇങ്ങനെ ചെയ്താൽ ഒട്ടുമിക്ക സന്ദർഭങ്ങളിലും നിങ്ങൾക്ക് സമയവും അദ്ധ്വാനവും ലഭിക്കാം.

എന്തുകൊണ്ട് ‘വുഡൻ സ്പൂൺ’ തിളച്ചുതൂവുന്നത് തടയുന്നു?

പാത്രത്തിന് കുറുകെ മരം കൊണ്ടുള്ള സ്പൂൺ വെക്കുമ്പോൾ തിളച്ചുവരുന്ന ദ്രാവകത്തിന്റെ കുമിളകൾ സ്പൂണിൽ തട്ടി പൊട്ടിപ്പോകും. ഇതോടെ പാത്രത്തിന് പുറത്തേക്ക് ഒഴുകുന്നത് തടയപ്പെടും. എന്നാൽ മറ്റേതെങ്കിലും മറ്റീരിയൽ ഉപയോഗിച്ചുള്ള സ്പൂൺ ആണെങ്കിൽ പാത്രത്തിന് കുറുകെ വെക്കുന്നതോടെ സ്പൂണും ചൂടാകും. ചൂട് കയറി പഴുത്ത് പരുവമാകുകയും ചെയ്യും. മരത്തിന്റെ സ്പൂൺ ആകുമ്പോൾ അത് ചൂടിനെ പൊതുവെ ആകർഷിക്കില്ല. സ്പൂണിൽ ഒരു ജലാംശവും ഉണ്ടാകും. അതിനാൽ തിളച്ചുപൊന്തുന്ന ദ്രാവകത്തെ പിടിച്ചുനിർത്താൻ മരത്തിന്റെ സ്പൂണിന് സാധിക്കുന്നു.

എന്നാൽ വുഡൻ സ്പൂൺ വച്ചാലും ചിലപ്പോഴൊക്കെ പണി പാളിയേക്കാം. ഉദാഹരണമായി, നിങ്ങളുടെ ‘വുഡൻ സ്പൂൺ’ ആവശ്യത്തിന് വീതിയില്ലെങ്കിൽ സൂത്രവിദ്യ ഫ്ലോപ്പാകും. അതുമല്ലെങ്കിൽ ഹൈ-ഫ്ലെയിമിലാണ് തീ വച്ചിരിക്കുന്നതെങ്കിലും തിളച്ചുപോകുന്നത് തടയാൻ സ്പൂണിന് കഴിയില്ല. അതുകൊണ്ട് സ്റ്റൗവിന് മുൻപിൽ നിന്ന് മാറുമ്പോൾ തീയുടെ അളവ് കുറയ്‌ക്കാൻ മറക്കരുത്. ഒപ്പം വീതിയുള്ള സ്പൂണും ഉപയോഗിക്കുക.

Tags: kitchenKitchen HacksSTOWWooden Spoon
ShareTweetSendShare

More News from this section

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies