"തൊഴിലാളി പാർട്ടി സെക്രട്ടറി മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയത് ശരിയായില്ല"; MV ഗോവിന്ദനും, AK ബാലനും, മുകേഷിനും ഇപിക്കും CPM സമ്മേളനത്തിൽ വിമർശനം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“തൊഴിലാളി പാർട്ടി സെക്രട്ടറി മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയത് ശരിയായില്ല”; MV ഗോവിന്ദനും, AK ബാലനും, മുകേഷിനും ഇപിക്കും CPM സമ്മേളനത്തിൽ വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2024, 07:26 am IST
FacebookTwitterWhatsAppTelegram

കൊല്ലം: സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനും വിമർശനം. മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയതിനാണ് വിമർശനം ഉയർന്നത്. എം.വി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ യാത്ര തൃശൂരിലെത്തിയപ്പോൾ മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയതിനെയാണ് സമ്മേളന പ്രതിനിധികൾ വിമർശിച്ചത്. തെരഞ്ഞെടുപ്പ് വേളയിൽ എകെ ബാലൻ നടത്തിയ ‘മരപ്പട്ടി’ പരാമർശം അനവസരത്തിലായിരുന്നു എന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

ശ്രീലങ്കയിൽ കമ്മ്യൂണിസ്റ്റുകാർ ഒരുമിച്ച് അധികാരം പിടിച്ചുവെന്ന എംഎ ബേബിയുടെ പരാമർശത്തിന്, ഇന്ത്യയിൽ എന്തുകൊണ്ട് അത് യാഥാർത്ഥ്യമാകുന്നില്ല എന്നായിരുന്നു ഒരു പ്രതിനിധിയുടെ മറുചോദ്യം. മേൽത്തട്ടിലേയും താഴ്‌ത്തട്ടിലേയും ജനപ്രതിനിധികൾക്ക് രണ്ട് നീതിയാണോ എന്നും ചോദ്യമുയർന്നു.

എംഎൽഎയായ എംവി ഗോവിന്ദന് സിപിഎം സംസ്ഥാന സെക്രട്ടറിയും എംഎൽഎയായ വി. ജോയിക്ക് ജില്ലാ സെക്രട്ടറിയുമാകാം. എന്നാൽ പഞ്ചായത്ത് അംഗമായ വ്യക്തിക്ക് ലോക്കൽ സെക്രട്ടറി ആകാൻ സാധിക്കില്ല. ഇതെന്തു നീതിയാണെന്ന ചോദ്യവും പ്രതിനിധികൾ ഉന്നയിച്ചു.

സീതാറാം യെച്ചൂരിയുടെ മരണത്തിന് ശേഷം പാർട്ടി ജനറൽ സെക്രട്ടറിയെ കണ്ടെത്താനാകാത്തതിലും വിമർശനം ഉയർന്നു. ഇൻഡി മുന്നണിക്ക് നേതൃത്വം നൽകാൻ ചുക്കാൻ പിടിച്ചത് സിപിഎം ആണ്. എന്നാൽ ഇൻഡി മുന്നണിയിൽ സിപിഎം ഉണ്ടോയെന്ന് ഇപ്പോൾ വ്യക്തമല്ലാത്ത അവസ്ഥയാണെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

എം. മുകേഷ് എംഎൽഎക്കെതിരെയും രൂക്ഷ വിമർശനം ഉയർന്നു. ഹേമാ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന്റെ കൈവശമിരിക്കെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മുകേഷിനെ എന്തിന് സ്ഥാനാർഥിയാക്കി എന്നായിരുന്നു പ്രതിനിധികളുടെ ചോദ്യം. മറ്റാരെയെങ്കിലും മത്സരിപ്പിച്ചിരുന്നുവെങ്കിൽ ഇത്ര കടുത്ത പരാജയം നേരിടേണ്ടി വരില്ലായിരുന്നു. ആരുടെ നിർദേശപ്രകാരമാണ് മുകേഷിനെ സ്ഥാനാർത്ഥിയാക്കിയത് എന്നും ചോദ്യമുയർന്നു.

കേന്ദ്രകമ്മിറ്റി അംഗമായ ഇ.പി ജയരാജനെതിരെയും പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. കമ്മ്യൂണിസ്റ്റിന് നിരക്കുന്ന രീതിയല്ല ഇ.പിയുടേതെന്നും ലോക്സഭാ തെരഞ്ഞെടുപ്പ് ദിവസം രാവിലെ ഇ.പി നടത്തിയ വെളിപ്പെടുത്തൽ ഇടതിന് തിരിച്ചടിയായി എന്നും വിലയിരുത്തലുണ്ടായി.

വിമർശനങ്ങൾ ശക്തമാകുന്നതിനിടെ സിപിഎം കൊല്ലം ജില്ലാ സമ്മേളനം ഇന്ന് രണ്ടാം ദിനത്തിലേക്ക് കടക്കുകയാണ്. പാർട്ടിക്കുള്ളിലെ വിഭാഗീയതയും ബിജെപിയുടെ വളർച്ചയിലെ ആശങ്കയുമൊക്കെയായിരുന്നു ആദ്യ ദിനം പ്രവർത്തന റിപ്പോർട്ടിലൂടെ പുറത്തുവന്നത്. ജില്ലാ സെക്രട്ടറി എസ് സുദേവൻ അവതരിപ്പിച്ച റിപ്പോർട്ടിന്മേലുള്ള പൊതുചർച്ച ഇന്നും തുടരും. നാളെയാണ് ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് നടക്കുക.

Tags: CPMKollamep jayarajanMV GovindanMA BabyAK BalanM MUKESH
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies