കൊച്ചി: വീണ്ടും സ്വർണപ്രേമികൾക്ക് നിരാശ. ഇന്ന് ഒറ്റയടിക്ക് പവന് 640 രൂപയാണ് വർദ്ധിച്ചത്. ഗ്രാമിന് 80 രൂപ വർദ്ധിച്ച് 7,285 രൂപയിലെത്തി. പവന് 58,280 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്.
ഇന്നലെ പവന് ഒറ്റയടിക്ക് 600 രൂപ കൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് 640 രൂപയുടെ വർദ്ധനവ്. ഡിസംബർ മാസത്തിലെ ഉയർന്ന നിരക്കിലാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വർണത്തിന്റെ വില 65 രൂപ ഉയർന്ന് 6,015 രൂപയായി. വെള്ളിയുടെ വിലയിൽ മാറ്റമില്ല. 101 രൂപയാണ് ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1,360 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്. ഇതിന് മുൻപ് നവംബർ 24-നാണ് സ്വർണവില അവസാനമായി 58,000 കടന്നത്. അന്താരാഷ്‌ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വർണവിലയിലെ ചാഞ്ചാട്ടത്തിന് പിന്നിൽ. സിറിയയിലെ പുതിയ രാഷ്‌ട്രീയ സംഘർഷങ്ങളും ചൈനയുടെ സ്വർണം വാങ്ങലുമാണ് വിപണിയെ സ്വാധീനിച്ച ഘടകങ്ങൾ.