സ്ക്രീനിൽ നിന്നിറങ്ങിയാൽ പച്ചമനുഷ്യനാകുന്ന താരം! 74 ന്റെ യുവത്വത്തിൽ സ്റ്റൈൽ മന്നൻ; തലൈവർക്ക് ഇന്ന് പിറന്നാൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്ക്രീനിൽ നിന്നിറങ്ങിയാൽ പച്ചമനുഷ്യനാകുന്ന താരം! 74 ന്റെ യുവത്വത്തിൽ സ്റ്റൈൽ മന്നൻ; തലൈവർക്ക് ഇന്ന് പിറന്നാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2024, 11:34 am IST
Facebook
Twitter
WhatsAppTelegram

സ്ക്രീനിൽ നിന്നിറങ്ങിയാൽ പച്ചമനുഷ്യനാകുന്ന താരം…. സ്റ്റൈൽ മന്നൻ രജനികാന്തിന് ഇന്ന് 74ാം പിറന്നാൾ. സൂപ്പർ സ്റ്റാർ, തലൈവർ, സ്റ്റൈൽ മന്നൻ തുടങ്ങി പതിവ് വാഴ്‌ത്തലുകൾക്കപ്പുറം ആരാണ് രജനികാന്ത് എന്ന് ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു…വാക്കുകൾക്ക് അതീതമായ ഒരുവികാരത്തിന്റെ പേരാണ് രജനി…..

ഏത് ഉയരത്തിലും കൈവിടാത്ത എളിമ, തുടിച്ച് നിൽക്കുന്ന ആത്മവിശ്വാസം രണ്ടുമാണ് രജനീ വിജയത്തിന്റെ അടിസ്ഥാന ചേരുവ. പതിവ് താരസങ്കൽപ്പങ്ങളെയെല്ലാം തച്ചുടച്ച് കഷണ്ടി തല കാട്ടി, പൊതുമദ്ധ്യത്തിലെത്തുന്ന നടൻ. എന്നാൽ സ്ക്രീനിൽ എത്തുമ്പോൾ രജനിയോളം എനർജി യുവ നടൻമാർക്ക് പോലും അവകാശപ്പെടാനില്ല.

വില്ലനായി അരങ്ങേറ്റം, പിന്നെ സഹനടൻ, ഹീറോ, സ്റ്റാർ, സ്റ്റൈൽ മന്നൻ, സൂപ്പർ സ്റ്റാർ, തലൈവർ…. പച്ചമണ്ണിൽ ചവിട്ടി നേടിയെടുത്തതായിരുന്നു ഈ പട്ടങ്ങളെല്ലാം. 1950 ഡിസംബർ 12നു മഹാരാഷ്‌ട്ര സ്വദേശിയായ പൊലീസ് കോൺസ്റ്റബിൾ രാമോജിറാവു ഗെയ്‌ക്‌വാദിന്റെയും രമാബായിയുടെയും മകനായി ബെംഗളൂരുവിൽ ജനനം. ബസ് കണ്ടക്ടറായ ശിവാജി റാവു ​ഗെയ്ക്വാദിന്റെ മനസ്സിൽ സിനിമാമോഹം കുത്തിനിറച്ചത് പ്രണയിനിയും സുഹൃത്തുക്കളുമായിരുന്നു. 1975ൽ അപൂർവ്വരാ​ഗങ്ങളിൽ വില്ലനായി അരങ്ങേറ്റം. 1977- ൽ ഭാരതിരാജയുടെ 16 വയതിനിലിലൂടെയാണ് രജനിയുടെ പഞ്ച് ഡയലോ​ഗ് ലോകം കേട്ടത്. ‘നാൻ ഒരു തടവൈ സൊന്നാൽ നൂറ് തടവൈ സൊന്ന മാതിരി.’, ‘ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേൻ’, ‘ആണ്ടവൻ ശൊൽറാൻ അരുണാചലം മുടിക്കിറാൻ…’, ‘ഏൻ വഴി തനി വഴി…’ രജനി സൂപ്പർ ഹിറ്റാക്കി മാറ്റിയ പഞ്ച് ഡയലോഗുകളും അനേകമാണ്.

മുള്ളും മലരും, തില്ലു മുള്ളു, പതിനാറു വയതിനിലെ തുടങ്ങിയ സിനിമകളിലെ വേഷങ്ങൾ അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായി. വില്ലനിൽ നിന്നും മാറി നായക വേഷങ്ങൾ കിട്ടിത്തുടങ്ങിയതോടെ ആരാധകരുടെ സിരകളിൽ ഒരു വികാരമായി രജനി കത്തിക്കയറി .

സിഗററ്റ് വച്ചുള്ള സ്റ്റൈലുകൾ. നടപ്പിലും ഇരുപ്പിലും നോക്കിലും ഡയലോഗിലും കൈകളുടെ ചലനങ്ങളിലും തന്റേതായ ഒരു ശൈലി രജനി ഉണ്ടാക്കിയെടുത്തു. ഭൈരവി എന്ന ചിത്രത്തിലൂടൊണ് സൂപ്പർസ്‌റ്റാർ പട്ടം രജനി സ്വന്തമാക്കിയത്.
1979-ൽ അലാവുദ്ദീനും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കും എത്തി. 1985- ലാണ് അദ്ദേഹം തന്റെ നൂറാമത്തെ ചിത്രം പൂർത്തിയാക്കിയത്.

തൊണ്ണൂറുകളിൽ ദളപതി, മന്നൻ, പടയപ്പ, മുത്തു, ബാഷ, അരുണാചലം തുടങ്ങിയ ചിത്രങ്ങളും പിന്നീടെത്തിയ ശിവാജി, യന്തിരൻ, കബാലി, പേട്ട, ദർബാർ, വേട്ടയ്യൻ എന്നിവയെല്ലാം ആരാധകർക്ക് ആവേശമായി. ജാപ്പനീസ് ഭാഷയിൽ ഡബ്ബ് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന ഖ്യാതിയും രജനി സിനിമയ്‌ക്ക് സ്വന്തമാണ്. 1995ൽ പുറത്തിറങ്ങിയ മുത്തു ആണ് ഈ നേട്ടം കൊയ്‌തത്. ഇടയ്‌ക്ക് വൻപരാജയങ്ങൾ ഉണ്ടാകുമ്പോൾ രജനി യുഗം കഴിഞ്ഞെന്ന് വിധിയെഴുതുന്നവർക്ക് മുന്നിൽ മെഗാഹിറ്റ് സമ്മാനിച്ച് ഉയർത്തെഴുന്നേൽക്കുന്നതും രജനി സ്റ്റൈലാണ്.

ഇന്ത്യൻ സിനിമാലോകത്ത് നാലര പതിറ്റാണ്ടിലേറെയായി നിറയുന്ന ഒരേയൊരു സൂപ്പർ സ്റ്റാർ. ഏഷ്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നടൻമാരിൽ ഒരാൾ. ഇതുവരെ ഒരു പരസ്യചിത്രത്തിൽ പോലും അഭിനയിക്കാത്ത സൂപ്പർ സ്റ്റാർ തുടങ്ങിയ രജനിയുടെ വിശേഷങ്ങൾ പറഞ്ഞാൽ തീരില്ല.

രജനിയുടെ മെയ്​വഴക്കത്തിനും പ്രസന്നതയ്‌ക്കും ആത്മീയജീവിതത്തിന് പങ്കുണ്ട്. ഓരോ ചിത്രം പൂർത്തിയാക്കിയ ശേഷവും അദ്ദേഹം ഋഷികേശിലെ ബാബ ഗുഹയിൽ പോയി ധ്യാനമിരിക്കും. തനിക്ക് ഒരിക്കലും മടുക്കാത്ത സ്ഥലമാണ് ഹിമാലയമെന്ന് അദ്ദേഹം നിരവധി തവണ പറഞ്ഞിട്ടുണ്ട്.

പുതിയ ചിത്രമായ കൂലിയിലൂടെ ആരാധകർക്കുമുന്നിൽ പുതിയൊരവതാരമായി പ്രത്യക്ഷപ്പെടാനുള്ള ഒരുക്കത്തിലാണ് രജനി. ആ സ്റ്റൈലൻ നടത്തവും പഞ്ച് ഡയലോഗുകളും വീണ്ടും അനുഭവിക്കാനുള്ള കാത്തിരിപ്പിലാണ് ഓരോ ആരാധകരും….

Tags: rajanikanthactor74 BirthdayThalivar
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies