മെക് 7 വ്യായാമ കൂട്ടായ്മ സംശയത്തിന്റെ നിഴലിൽ? മലബാറിൽ പിഎഫ്ഐ ഭീകരർ പുതിയ രൂപത്തിൽ? സിപിഎമ്മും സമസ്തയും പരസ്യമായി രം​ഗത്ത്
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മെക് 7 വ്യായാമ കൂട്ടായ്മ സംശയത്തിന്റെ നിഴലിൽ? മലബാറിൽ പിഎഫ്ഐ ഭീകരർ പുതിയ രൂപത്തിൽ? സിപിഎമ്മും സമസ്തയും പരസ്യമായി രം​ഗത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2024, 05:42 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: മലബാറിൽ പിഎഫ്ഐ ഭീകരർ പുതിയ രൂപത്തിൽ സജീവമാകുന്നു. മെക് 7 എന്ന വ്യായാമ കൂട്ടായ്മക്കെതിരെയാണ് വ്യാപക വിമർശനം ഉയരുന്നത്. മെക് 7 നെതിരെ സിപിഎമ്മും സമസ്തയും പരസ്യമായി രം​ഗത്ത് വന്നു.

കൂട്ടായ്‍മക്ക് പിന്നിൽ പിഎഫ്ഐ ഭീകരരെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു. മുഖ്യമന്ത്രിയോ സിപിഎമ്മോ പിഎഫ്ഐക്കെതിരെ ഉരിയാടാതിരുന്ന സ്ഥാനത്താണ് പാർട്ടി സമ്മേനത്തിൽ മോഹനന്റെ തുറന്നപറച്ചിൽ.

സമസ്‍ത നേതാക്കളും മെക് 7 നെ ​ഗൗരവത്തോടെയാണ് കാണുന്നത്. മെക് സെവന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയെന്ന് ഇവരുടെ ചതിയിൽ സുന്നി വിശ്വാസികൾ ഇതിൽ പെട്ടുപോകരുതെന്നും മുന്നറിയിപ്പാണ് പോരോട് അബ്ദുൾ ​ഗഫാർ സഖാഫി പറഞ്ഞു.

കോഴിക്കോടും പരിസര പ്രദേശങ്ങളിലും കേന്ദ്രീകരിച്ച് ആരംഭിച്ച മെക് 7ന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു. സാധാരണക്കാരായ ആളുകളെയാണ് ഇവർ പ്രധാനമായും നോട്ടമിട്ടിരുന്നത്. വ്യായാമ ക്യാമ്പകളും മറ്റ് സംഘടിപ്പിച്ചാണ് ആളുകളെ ആകർഷിച്ചിരുന്നത്. മെക് 7 കേരളത്തിൽ മാത്രമല്ല ജിസിസി രാജ്യങ്ങളിലും വേരുറപ്പിച്ച് കഴിഞ്ഞു. വാട്സ്അപ്പ് ​ഗ്രൂപ്പ് വഴിയാണ് ഇവർ പ്രവർത്തനങ്ങൾ ഏകോപിക്കുന്നത്.

അന്വേഷണ ഏജൻസികൾ ഇവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നുണ്ടന്നാണ് വിവരം. 1990 കളിൽ നാദാപുരം കേന്ദ്രീകരിച്ച് പ്രവർത്തിച്ച നാദാപുരം ഡിഫൻസ് ഫോഴ്സിന്റെ അതേ സ്വഭാവമാണ് മെക്7 നും. കായികശേഷിയുള്ള ചെറുപ്പക്കാരെ പ്രത്യേകം തെരഞ്ഞ് പിടിച്ചാണ് നാദാപുരം ഡിഫൻസ് ഫോഴ്സിന്റെ ഭാ​ഗമാക്കി ആയുധ പരിശീലനം അടക്കം നൽകുകയായിരുന്നു.. ഇവരും ആദ്യഘട്ടത്തിൽ സാധാരണ കൂട്ടായ്മ ആയാണ് പ്രവർത്തിച്ചിരുന്നത്. പിന്നീട് ഇതേ കൂട്ടായ്മയാണ് പിഎഫ്ഐയുടെ പൂർവ്വ രൂപമായ എൻഡിഎഫ് ആയി മാറിയത്.

മെക് 7 രൂപം നൽകിയത് ഒരു വിമുക്ത ഭടനാണ്. എന്നാൽ നിരോധനത്തിന് ശേഷം പിഎഫ്ഐ അം​ഗങ്ങൾ കൂട്ടായ്മയിൽ നുഴ‍ഞ്ഞ് കയറി നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. മെക് 7 ന്റെ വാട്സ്​ഗ്രൂപ്പ് അഡ്മിൻമാർ പിഎഫ്ഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും പ്രവർത്തകരാണ്. വ്യായാമ മുറയുടെ പേരിൽ തീവ്രവാദ സംഘടയെ വീണ്ടും വേരുറപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന ആരോപണമാണ് വീണ്ടും ശക്തമാകുന്നത്.

 

Tags: PFIMac 7Jamathe islami
Share
Tweet
SendShare

More News from this section

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

Latest News

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies