ബഹിരാകാശ മേഖലയിലെ ​ഗെയിം ചേഞ്ചറായി 'CE 20 ക്രയോജനിക് എഞ്ചിൻ'; ഗ​ഗൻയാൻ ദൗത്യത്തിൻ്റെ ചാലകശക്തി; പുത്തൻ പരീക്ഷണവും വിജയകരമായി പൂർത്തികരിച്ചു​
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബഹിരാകാശ മേഖലയിലെ ​ഗെയിം ചേഞ്ചറായി ‘CE 20 ക്രയോജനിക് എഞ്ചിൻ’; ഗ​ഗൻയാൻ ദൗത്യത്തിന്റെ ചാലകശക്തി; പുത്തൻ പരീക്ഷണവും വിജയകരമായി പൂർത്തികരിച്ചു​

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2024, 09:31 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: നിർണായക നേട്ടം സ്വന്തമാക്കി ഐഎസ്ആർ‌ഒ. ഇന്ത്യയുടെ ഭാവി ദൗത്യങ്ങളെ പിന്തുണയ്‌ക്കാനായി CE 20 ക്രയോജനിക് എഞ്ചിന്റെ സീ ലെവൽ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ചതായി ഇസ്രോ അറിയിച്ചു. തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലുള്ള ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്‌സിലായിരുന്നു തദ്ദേശീയ ക്രയോജനിക് എഞ്ചിന്റെ പരീക്ഷണം.

എഞ്ചിൻ പുനരാംഭിക്കാനുള്ള കഴിവുകളാണ് പരീക്ഷിച്ചത്. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യങ്ങളിൽ നിർണായകമാകുമിത്. ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻ്റർ തദ്ദേശീയമായി വികസിപ്പിച്ച സിഇ20 ക്രയോജനിക് എഞ്ചിൻ ഭാരോദ്വഹന ശേഷി വർദ്ധിപ്പിച്ചിരുന്നു. 19 ടൺ ഭാരം വഹിക്കാനുള്ള യോ​ഗ്യത പരീക്ഷണത്തിലൂടെ നേടിയിരുന്നു. പിന്നാലെ ആറ് എൽവിഎം3 ദൗത്യങ്ങൾ പൂർത്തികരിച്ചു. തുടർന്നാണ് കടലിന് മുകളിലൂടെയുള്ള പരീക്ഷണവും വിജയകരമായത്.

ഇന്ത്യയുടെ സ്വപ്ന ദൗത്യമായ ​ഗ​ഗൻയാൻ ദൗത്യത്തിന്റെ ഭാ​ഗമായാണ് CE 20 ക്രയോജനിക് എഞ്ചിന്റെ ശേഷി മെച്ചപ്പെടുത്തുന്നത്. ചന്ദ്രയാൻ-2, ചന്ദ്രയാൻ-3 ദൗത്യങ്ങളിൽ നിർണായക പങ്ക് വഹിച്ച് ലോഞ്ച് വെഹിക്കിളായ എൽവിഎം-3യാകും ​ഗ​ഗൻയാൻ ദൗത്യത്തിലും പേടകവുമായി കുതിക്കുക. മനുഷ്യനെ വഹിക്കുന്ന ആദ്യ ദൗത്യമായതിനാൽ തന്നെ സങ്കീർണതകളുമേറെയാണ്. കൂടുതൽ ഭാരം വഹിക്കേണ്ടതിനാലാണ് സിഇ20 ക്രയോജനിക് എ‍ഞ്ചിനിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്തുന്നത്. എൽവിഎം-3 റോക്കറ്റിന്റെ മുകളിലത്തെ ഭാ​ഗത്തിന് കരുത്ത് പകരാൻ സിഇ20 ക്രയോജനിക് എഞ്ചിന് സാധിക്കും.

ദൗത്യത്തിനായി 20 ടൺ ത്രസ്റ്റ് ലെവൽ ഉത്പാദിപ്പിക്കാൻ പാകത്തിന് എഞ്ചിൻ നവീകരിച്ചിരുന്നു. ഭാവിയിൽ 22 ടൺ ഭാരം വരെ വഹിക്കാൻ സിഇ20 ക്രയോജനിക് എ‍ഞ്ചിന് സാധിക്കുമെന്നും ഇസ്രോ അറിയിച്ചു. ഹെവി ലിഫ്റ്റ് ലോഞ്ചറായ എൽവിഎം-3 റോക്കറ്റിന്റെ പേലോഡ് ശേഷിയും എ‍ഞ്ചിൻ മെച്ചപ്പെടുത്തും.

Tags: Gaganyaan Missionspace technologysuccessfully testsCE20 cryogenic engineisroSPACE
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies