"അഭ്രപാളിയിൽ അത്ഭുതം ഒരുക്കുന്ന മജീഷ്യൻ"; മലയാളത്തിന്റെ ബിഗ് ചിത്രത്തിൽ പങ്കാളിയാകാൻ അഖിൽ മാരാരും; മമ്മൂട്ടിയെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് താരം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“അഭ്രപാളിയിൽ അത്ഭുതം ഒരുക്കുന്ന മജീഷ്യൻ”; മലയാളത്തിന്റെ ബിഗ് ചിത്രത്തിൽ പങ്കാളിയാകാൻ അഖിൽ മാരാരും; മമ്മൂട്ടിയെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2024, 01:36 pm IST
FacebookTwitterWhatsAppTelegram

മമ്മൂട്ടി, മോ​ഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ തുടങ്ങിയ വൻ താരനിര ഒന്നിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാണ്. വർഷങ്ങൾക്ക് ശേഷം മലയാളത്തിന്റെ ബി​ഗ് എമ്മുകൾ ഒന്നിക്കുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. ഇപ്പോഴിതാ സംവിധായകനും സോഷ്യൽമീഡിയ താരവുമായ അഖിൽ മാരാരും ചിത്രത്തിലുണ്ടെന്നാണ് വിവരം. അഖിൽ മാരാർ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. മമ്മൂട്ടിയെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവക്കുകയാണ് താരം.

മമ്മൂട്ടിയെ കാണണമെന്ന ആ​ഗ്രഹത്തോടെ ഓ​ഗസ്റ്റ് 15 എന്ന സിനിമയുടെ ലൊക്കേഷനിൽ പോയി ദൂരെ മാറി നിന്നു കണ്ടു. എന്നാലിന്ന് തൊട്ടടുത്തിരുന്ന സംസാരിക്കാനുള്ള ഭാ​ഗ്യമുണ്ടായെന്നും അഖിൽ മാരാർ കുറിച്ചു. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സിനിമയായി മാറാൻ പോകുന്ന ചിത്രത്തിന്റെ ഭാ​ഗമാകാൻ തനിക്ക് ഭാ​ഗ്യം ലഭിച്ചെന്നും അഖിൽ മാരാർ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

“ഓഗസ്റ്റ് 15 സിനിമയുടെ ലൊക്കേഷനിൽ കയറിപ്പറ്റി ചില്ലറ സഹായങ്ങൾ സംവിധായക ടീമിന് ചെയ്ത എന്റെ പ്രധാന ഉദ്ദേശ്യം മമ്മൂക്കയെ നേരിൽ കാണുക എന്നതായിരുന്നു. അന്ന് ദൂരെ മാറി നിന്ന് കണ്ട എനിക്ക്, പിന്നീട് എന്റെ സിനിമ ചെയ്തപ്പോൾ അടുത്ത് നിന്ന് കാണാനും അനുഗ്രഹം വാങ്ങാനും കഴിഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ റൂമിൽ കാണാൻ ചെന്ന അനുഭവം ജീവിതത്തിലെ മികച്ച നിമിഷങ്ങളിൽ ഒന്നായിരുന്നു.

മലയാള സിനിമയിലെ ചരിത്രത്തിലെ ഏറ്റവും വലിയ സിനിമ ആയി മാറാൻ സാധ്യതയുള്ള ഒരു ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞു. മമ്മൂക്ക -ലാലേട്ടൻ -ഫഹദ് -നയൻ‌താര -ചാക്കോച്ചൻ എന്നിവർ ഒന്നിക്കുന്ന നൂറ് കോടിക്ക് മുകളിൽ നിരവധി രാജ്യങ്ങളിലായി ഒരുക്കുന്ന പ്രൊജക്ട്.

സുബാഷേട്ടനും ബേസിലും ഒരുമിച്ചാണ് മമ്മൂക്കയെ കാണാൻ റൂമിൽ ചെന്നത്. വാട്സാപ്പിൽ അയയ്‌ക്കുന്ന മെസേജുകൾക്ക് കൃത്യമായി മറുപടി തരുന്ന മമ്മൂക്ക എന്നെ കണ്ടപ്പോൾ തന്നെ അഖിൽ എപ്പോ എത്തി എന്ന് ചോദിച്ചപ്പോൾ തന്നെ മനസ് നിറഞ്ഞു. പിന്നീട് ഒപ്പം ഇരുത്തി അര മണിക്കൂറോളം സംസാരിച്ചു. വല്യേട്ടൻ പ്രൊമോഷന് പോയപ്പോൾ ഞാൻ സംസാരിച്ചത് മമ്മൂക്ക കേട്ടെന്നും മിക്ക വീഡിയോസും കാണാറുണ്ടെന്നും പറഞ്ഞപ്പോൾ എന്തെന്നില്ലാത്ത സന്തോഷമായിരുന്നുവെന്നും അഖിൽ മാരാർ കുറിച്ചു.

മമ്മൂക്ക വരും തലമുറയ്‌ക്ക് ഒരു പാഠപുസ്തകമാണ്. അഭ്രപാളിയിൽ അത്ഭുതം ഒരുക്കാൻ പ്രായത്തെ മനസ് കൊണ്ടും പരിശ്രമം കൊണ്ടും കീഴ്പ്പെടുത്തിയ മജീഷ്യൻ. മലയാളിയുടെ അഭിമാനം. സ്വകാര്യ അഹങ്കാരം”- എന്നും അഖിൽ മാരാർ കുറിക്കുന്നു.

Tags: MAMMOOTTYnew movieAKHIL MARAR
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies