ആയുർവേദം ആധികാരിക തെളിവുകളിൽ അധിഷ്ഠിതമെന്ന് ലോക ആയുർവേദ കോൺഗ്രസിൽ വിദഗ്ധർ; കഴിഞ്ഞ ഒന്നര വർഷത്തിനിടെ മാത്രം രേഖപ്പെടുത്തിയത് 100 ലധികം പഠനങ്ങൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ആയുർവേദം ആധികാരിക തെളിവുകളിൽ അധിഷ്ഠിതമെന്ന് ലോക ആയുർവേദ കോൺഗ്രസിൽ വിദഗ്ധർ; കഴിഞ്ഞ ഒന്നര വർഷത്തിനിടെ മാത്രം രേഖപ്പെടുത്തിയത് 100 ലധികം പഠനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2024, 05:13 pm IST
FacebookTwitterWhatsAppTelegram

ഡെറാഡൂൺ: കൃത്യമായ ആധികാരിക തെളിവുകളുടെ പിൻബലമുള്ളതാണ് ഇന്ത്യയുടെ പരമ്പരാഗത ആയുർശാസ്ത്രമെന്ന് പത്താമത് ലോക ആയുർവേദ കോൺഗ്രസിൽ പങ്കെടുത്ത വിദഗ്ധർ അഭിപ്രായപ്പെട്ടു. ആധികാരികമായ തെളിവില്ലാത്തതിനാൽ ആയുർവേദം ശാസ്ത്രീയമല്ലെന്ന മിഥ്യാധാരണ മറികടക്കാനുളള മാർഗമാണ് തെളിവ് അടിസ്ഥാനപ്പെടുത്തിയുള്ള ചികിത്സാ സംവിധാനമെന്ന് പാനലിസ്റ്റുകൾ എടുത്തുപറഞ്ഞു. പരമ്പരാഗത ഇന്ത്യൻ ചികിത്സാ സമ്പ്രദായത്തിന്റെ മേലുള്ള ഇത്തരം തെറ്റിദ്ധാരണകൾ വിദേശ രാജ്യങ്ങളിൽ ആയുർവേദത്തിന്റെ സ്വീകാര്യതയ്‌ക്ക് മങ്ങലേൽപ്പിക്കുന്ന സാഹചര്യത്തിൽ ഈ വിലയിരുത്തലിന് വലിയ പ്രാധാന്യമുണ്ട്.

പുതിയ മരുന്നുകളിലും ചികിത്സകളിലും ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തി ആയുർവേദം ആധികാരികമെന്ന് തെളിയിക്കാമെന്നും അതിന്റെ ഫലങ്ങൾ മേഖലയുമായി ബന്ധപ്പെട്ട ജേണലുകളിലും പോർട്ടലുകളിലും പ്രസിദ്ധീകരിച്ച് ആയുർവേദ പങ്കാളികളിലേയ്‌ക്ക് എത്തിക്കാനാകുമെന്ന നിർദേശവും പാനലിസ്റ്റുകൾ മുന്നോട്ട് വച്ചു. ആയുർവേദ ഡോക്ടർമാർ തങ്ങളുടെ ഡോക്യുമെന്റേഷൻ കഴിവുകൾ മെച്ചപ്പെടുത്തണമെന്നും ആയുർവേദ ക്ലിനിക്കൽ ഇ-ലേണിംഗ് (ആയുർസെൽ) പോലുള്ള വെബ് പ്ലാറ്റ്ഫോമുകളിൽ കേസ് സ്റ്റഡീസ് അപ്ലോഡ് ചെയ്യാൻ പരിശ്രമിക്കണമെന്നും അഭിപ്രായമുയർന്നു.

കഴിഞ്ഞ 40 വർഷത്തിനിടയിൽ 300 ആയുർവേദ അന്വേഷണ പഠനങ്ങൾ രേഖപ്പെടുത്തിയപ്പോൾ, കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ മാത്രം 100 ലധികം പഠനങ്ങൾ ആയുർസെല്ലിൽ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് ശുഭസൂചനയാണെന്നും അഭിപ്രായമുയർന്നു. ആശയങ്ങൾക്ക് തെളിച്ചമുണ്ടാകുന്നതിന് ആധികാരിക തെളിവുകൾ ആവശ്യമാണെന്ന് സാവിത്രിഭായ് ഫുലെ പൂനൈ യൂണിവേഴ്സിറ്റിയിലെ ഡോ. ഗിരീഷ് ടില്ലു ചൂണ്ടിക്കാട്ടി. കൃത്യമായ തെളിവുകൾ അടിസ്ഥാനമാക്കിയുള്ളത് എപ്പോഴും യുക്തിസഹമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാലത്തിനനുസരിച്ച് തെളിവുകൾക്കും മാറ്റമുണ്ടാകുമെന്ന് കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ പറഞ്ഞു. എക്സ്-റേ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. രോഗനിർണയത്തിന് ആന്തരിക അവയവങ്ങൾ പരിശോധിക്കാൻ എക്സ്-റേ വ്യാപകമായി ഉപയോഗിച്ചിരുന്നെന്നും എന്നാൽ എക്സ്-റേ ക്യാൻസറിന് കാരണമാകുമെന്ന് തെളിവുകൾ സൂചിപ്പിക്കുന്നതിനാൽ നിലിവിൽ ഇതിന്റെ ഉപയോഗം പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആയുർവേദം വിശ്വാസത്തിൽ അധിഷ്ഠിതമായതല്ലെന്നും വർഷങ്ങളുടെ പരിശീലനത്തിലൂടെ ആർജ്ജിച്ചെടുത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന് വർഷങ്ങളായിട്ടും അത് നിലനിൽക്കുന്നുവെന്നത് തന്നെ മികച്ച തെളിവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേസ് സ്റ്റഡികൾ രേഖപ്പെടുത്തുന്ന ശീലം വളർത്തിയെടുക്കാൻ അദ്ദേഹം ഡോക്ടർമാരോട് ആവശ്യപ്പെട്ടു. നിങ്ങളത് രേഖപ്പെടുത്താത്ത പക്ഷം അത് നിലനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ആയുർവേദം എപ്പോഴും ആധികാരിക തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ചികിത്സാ സമ്പ്രദായമാണെന്ന് പറഞ്ഞ ലക്നൗ യൂണിവേഴ്സിറ്റിയിലെ ആയുർവേദ ഫാക്കൽറ്റിയായ ഡോക്ടർ സഞ്ജീവ് റസ്തോഗി പാരമ്പര്യ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന തെളിവുകളും ക്ലിനിക്കൽ പരിശീലനത്തിലൂടെ ഡോക്ടർ വ്യക്തിപരമായി ആർജ്ജിച്ച അനുഭവങ്ങളുമാണ് ആയുർവേദ ചികിത്സയെ മുന്നോട്ട് നയിക്കുന്നതെന്ന് കൂട്ടിച്ചേർത്തു.

ചികിത്സാ രീതികൾ ആധികാരികത അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്ന് ആയുഷ് മന്ത്രാലയത്തിലെ പ്രൊഫസർ ഡോ. ഭൂഷൺ പട്വർധൻ പറഞ്ഞു. ഏത് ചികിത്സാ രീതികളും തെളിവുകളിൽ അധിഷ്ഠിതമായിരിക്കണം. എന്തുകൊണ്ടാണ് ഒരു ചികിത്സ വിജയിച്ചതെന്ന് നിങ്ങൾക്ക് വിശദീകരിക്കാൻ കഴിയുന്നില്ലെങ്കിൽ അത് യാദ്യച്ഛികമായി സംഭവിച്ചതായി കണക്കാക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായ കാഴ്ചപ്പാടിൽ നിന്ന് തെളിവുകൾ അടിസ്ഥാനമാക്കിയുള്ള വഴിയിലേയ്‌ക്ക് പോകുമ്പോഴുളള വെല്ലുവിളികൾ ഹിമാലയ വെൽനെസ് കമ്പനിയിലെ റിസർച്ച് ഡെവലപ്‌മെന്റ് വിഭാഗം ഡയറക്ടർ ഡോ. ബാബു യു.വി ചൂണ്ടിക്കാട്ടി. ഭൂമിശാസ്ത്രം, കാലാവസ്ഥ, കാർഷിക രീതികൾ എന്നിവ കാരണം ഔഷധസസ്യങ്ങൾ പോലുള്ള ചേരുവകളുടെ തോതിൽ മാറ്റം സംഭവിക്കാൻ സാധ്യതയുള്ളതിനാൽ സ്ഥിരമായ ഉത്പന്ന ഗുണനിലവാരം ഉറപ്പാക്കൽ വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഉത്പന്നം വികസിപ്പിച്ചെടുത്താൽ അത് പലഘട്ടങ്ങളിലുള്ള പരീക്ഷണങ്ങൾക്ക് വിധേയമായാണ് സ്ഥിരീകരണം നേടി വാണിജ്യപരമായ വിൽപനയ്‌ക്ക് തയ്യാറാകുന്നത്. തെളിവുകൾ സ്ഥാപിക്കുകയും ആ തെളിവുകൾ ശരിയാണെന്ന് സ്ഥിരീകരിക്കപ്പെടുകയും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആയുർവേദ ഡോക്ടർമാർ, അക്കാദമിക് വിദഗ്ധർ, വ്യവസായ പ്രതിനിധികൾ എന്നിവരടങ്ങുന്ന പാനലായിരുന്നു വിഷയം ചർച്ച ചെയ്തത്.

Tags: ഡോ. മോഹനൻ കുന്നുമ്മേൽayurvedaAyush MinistryWorld Ayurveda Congressആയുർവേദംക്ലിനിക്കൽ പരീക്ഷണങ്ങൾഡോ. ഗിരീഷ് ടില്ലു
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies