കുന്നത്തൂർ പാടി ഉണരുന്നു; ഈ വർഷത്തെ ഉത്സവം ഡിസംബർ 17 മുതൽ ഒരു മാസം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുന്നത്തൂർ പാടി ഉണരുന്നു; ഈ വർഷത്തെ ഉത്സവം ഡിസംബർ 17 മുതൽ ഒരു മാസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2024, 10:49 am IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: മുത്തപ്പന്റെ ആരൂഢസ്ഥാനമായ കുന്നത്തൂർപാടി ദേവസ്ഥാനത്തെ തിരുവപ്പന മഹോത്സവത്തിന് ഡിസംബർ 17 ന് തുടക്കമാവും. 2025 ജനുവരി 16 വരെയാണ് ഉത്സവം. കേരളത്തിൽ കാട്ടിലെ മലമുകളിൽ നടക്കുന്ന അപൂർവം ചില ഉത്സവങ്ങളിൽ ഒന്നാണിത്. കഴിഞ്ഞ വർഷത്തെ തിരുവപ്പന ഉത്സവത്തിന് ശേഷം ആൾപ്രവേശനമില്ലാതിരുന്ന പാടിയിൽ പുല്ലും, ഈറ്റയും, ഓലയും ഉപയോഗിച്ചു താൽക്കാലിക മടപ്പുര നിർമ്മിച്ചിട്ടുണ്ട്. പാടിയിൽ പണി എന്ന പേരിലറിയപ്പെടുന്ന ചടങ്ങാണിത്.അടിയന്തിരക്കാർ, ചന്തൻ, കരക്കാട്ടിടം വാണവർ എന്നിവർക്കുള്ള സ്ഥാനിക പന്തലുകളും ഒരുക്കിക്കഴിഞ്ഞു.

മുത്തപ്പൻ വെള്ളാട്ടവും തിരുവപ്പനയും മൂലം പെറ്റഭഗവതിയും പുറങ്കാല മുത്തപ്പനും പുതിയ മുത്തപ്പനും നാടുവാഴി മുത്തപ്പനും ഒക്കെയാണ് കുന്നത്തൂർ പാടിയിൽ കെട്ടിയാടുന്ന തെയ്യങ്ങൾ ധനു രണ്ടു മുതൽ മകരം രണ്ടു വരെയാണ് ഉത്സവം

17ന് രാവിലെ മുതൽ താഴെ പൊടിക്കളത്ത് മടപ്പുരയിൽ തന്ത്രി പേർക്കിത്തില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ ഗണപതിഹോമം, ശുദ്ധി വാസ്തുബലി, ഭഗവതിസേവ ചടങ്ങുകൾ നടക്കും. കോമരം ഉറഞ്ഞുതുള്ളി പൈങ്കുറ്റി വെച്ചശേഷം അഞ്ചില്ലം അടിയാന്മാർ ഇരുവശത്തും ചൂട്ടുപിടിച്ച് കളിക്കപ്പാട്ടോടുകൂടി പാടിയിൽ പ്രവേശിക്കും.

വാണവർ , അടിയന്തിരക്കാർ എന്നിവരെല്ലാം പാടിയിൽ പ്രവേശിക്കുന്നത് ഈ സമയത്താണ്. തിരുവാഭരണപ്പെട്ടിയും ഭണ്ഡാരവും പാടിയിലേക്ക് കൊണ്ടുപോകുന്നതും ഇതോടൊപ്പമാണ്. പാടിയിൽ പ്രവേശിച്ചശേഷം തന്ത്രിയുടെ കാർമികത്വത്തിൽ ശുദ്ധി, 25 കലശ പൂജ എന്നിവ നടക്കും. തുടർന്ന് അടിയന്തിരം തുടങ്ങാൻ തന്ത്രി അനുവാദം നൽകും .

വാണവരുടെ കങ്കാണിയറയിൽ വിളക്ക് തെളിയുന്നതോടെ അടിയന്തരം തുടങ്ങും. 17ന് രാത്രി മുത്തപ്പന്റെ ജീവിതത്തിലെ നാലു ഘട്ട ങ്ങളായ ബാല്യം, കൗമാരം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം എന്നിവയെ പ്രതിനിധീകരിച്ചു പുതിയ മുത്തപ്പൻ , പുറംകാല മുത്തപ്പൻ , നാടുവാഴിശ്ശൻ ദൈവം, തിരുവപ്പന എന്നിവ കെട്ടിയാടും. മറ്റു ദിവസങ്ങളിൽ വൈകിട്ട് ഊട്ടും വെള്ളാട്ടം, രാത്രി തിരുവപ്പന, പുലർച്ചെ വെള്ളാട്ടം എന്നിവയുണ്ടാകും. ഒന്നിടവിട്ട ദിവസങ്ങളിൽ മൂലം പെറ്റ ഭഗവതിയും ഉണ്ടായിരിക്കും.

ഭക്തർക്ക് 24 മണിക്കൂറും പാടിയിൽ പ്രവേശിക്കാം. ഉച്ചയ്‌ക്കും രാത്രിയും അന്നദാനം ഉണ്ട്. പ്ലാസ്റ്റിക് സാധനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ആദ്യ ദിവസം തന്നെ തിരുവപ്പന തുടങ്ങി പള്ളിവേട്ടക്ക് ശേഷം കരക്കാട്ടിടം പാണ്ഡവരുമായി സംസാരിച്ചതിനു പുതിയ ചന്തൻ സ്ഥാനമേൽക്കും. പുല്ലായിക്കൊടി നാരായണനാണ് പുതിയ ചന്തനായി ചുമതലയേൽക്കുക.

മുത്തപ്പന്റെ ആരൂഢമാണ് കുന്നത്തൂർ പാടി. ആദി മടപ്പുര എന്നാണ് പറയുക.കണ്ണൂർ ജില്ലയിൽ, സഹ്യപർവ്വതത്തിലെ ഉടുമ്പമലയിൽ, കടൽനിരപ്പിൽ നിന്ന് 3000 അടി ഉയരത്തിലായാണ്‌‍ കുന്നത്തൂർ പാടി.പ്രകൃതിദത്തമായ അന്തരീക്ഷത്തിൽ കാടിന്റെ ഉള്ളിലാണ് ഈ കാവ്.

വാർത്താസമ്മേളനത്തിൽ ട്രസ്റ്റി എസ് കെ കുഞ്ഞിരാമൻ നായനാർ, എസ് കെ സുധാകരൻ, പി കെ മധു എന്നിവർ പങ്കെടുത്തു.

Tags: Kunnathoor PadiSree Muthappan.
Share
Tweet
SendShare

More News from this section

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies