എൽദോസിനെ ആന ആക്രമിച്ച വഴിയിൽ വഴിവിളക്ക് പോലുമില്ല; ബൾബ് ഉണ്ട്, കത്താറില്ലെന്ന് നാട്ടുകാർ;നിഷേധിച്ചത് വന്യജീവികൾക്ക് ബുദ്ധിമുട്ടാകുമെന്ന് പറഞ്ഞ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എൽദോസിനെ ആന ആക്രമിച്ച വഴിയിൽ വഴിവിളക്ക് പോലുമില്ല; ബൾബ് ഉണ്ട്, കത്താറില്ലെന്ന് നാട്ടുകാർ;നിഷേധിച്ചത് വന്യജീവികൾക്ക് ബുദ്ധിമുട്ടാകുമെന്ന് പറഞ്ഞ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2024, 11:52 pm IST
Facebook
Twitter
WhatsAppTelegram

കോതമംഗലം: ക്ണാച്ചേരിയിൽ യുവാവിനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്ന് വിമർശനം. എൽദോസ് ആക്രമിക്കപ്പെട്ട ഒരു കിലോമീറ്റർ പ്രദേശത്ത് വഴിവിളക്ക് പോലുമില്ലെന്ന് നാട്ടുകാർ പറഞ്ഞു. പോസ്റ്റിൽ ബൾബ് ഉണ്ട്, പക്ഷെ കത്താറില്ല, ഒരുപാട് നാളായി ഇതിൽ പരാതി പറഞ്ഞിട്ടും ഒരു പ്രയോജനവുമില്ലെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി. വന്യജീവികളുടെ സൈ്വര്യവിഹാരത്തിന് തടസമാകുമെന്ന മറുപടിയാണ് പലപ്പോഴും പറയുന്നതെന്നും നാട്ടുകാർ പറയുന്നു.

പകൽസമയത്ത് പോലും ആനകൾ ഇറങ്ങുന്ന മേഖലയാണിതെന്നും അവിടെയാണ് ആവശ്യത്തിന് തെരുവുവിളക്ക് പോലും നൽകാതെ അധികൃതർ അലംഭാവം കാട്ടിയതെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി. എൽദോസിന്റെ മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റാൻ അനുവദിക്കാതെ നാട്ടുകാർ പ്രതിഷേധം തുടരുകയാണ്. തെരുവുവിളക്കുകൾ കത്തിയിരുന്നെങ്കിൽ എൽദോസിന്റെ ജീവൻ നഷ്ടമാകില്ലായിരുന്നുവെന്നും ഇവർ പറയുന്നു. പോസ്റ്റിൽ എല്ലാം ബൾബ് ഉണ്ട്, പക്ഷെ ഒന്നും പ്രകാശിക്കില്ലെന്ന് ആയിരുന്നു നാട്ടുകാരിൽ ഒരാളുടെ പ്രതികരണം.

ആന എൽദോസിനെ മരത്തിലടിച്ചാണ് കൊലപ്പെടുത്തിയത്. മൃതദേഹ ഭാഗങ്ങൾ ചിന്നഭിന്നമായ നിലയിലായിരുന്നു. റോഡിൽ വെളിച്ചമുണ്ടായിരുന്നെങ്കിൽ എൽദോസിന് ആനയെ കാണാനും രക്ഷപെടാനും കഴിയുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. 65 ഓളം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമാണിവിടം. എൽദോസിന് മുൻപായി രണ്ട് പേരും ഈ വഴി യാത്ര ചെയ്യുന്നുണ്ടായിരുന്നു. ഇവർ തലനാരിഴയ്‌ക്കാണ് രക്ഷപെട്ടത്. പെട്ടന്നുളള ആക്രമണത്തിൽ ഒഴിഞ്ഞുമാറാനും എൽദോസിനായില്ല.

ഒരു വർഷം മുൻപ് ഇവിടെ നിന്ന് മൂന്ന് കിലോമീറ്റർ അകലെ ആദിവാസി യുവാവിന്റെ ജീവനും കാട്ടാന ആക്രമണത്തിൽ നഷ്ടമായിരുന്നു. പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാക്കുമെന്ന് ഡിഎഫ്ഒയും ഉദ്യോഗസ്ഥരും അന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഒന്നും നടന്നിട്ടില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. ഫെൻസിങ്ങോ ട്രെഞ്ച് സംവിധാനമോ ഏർപ്പെടുത്തണമെന്നും ഉറപ്പല്ല, നടപ്പിലാക്കുകയാണ് വേണ്ടതെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. കുട്ടമ്പുഴ പഞ്ചായത്തിലേക്ക് വരുന്ന പുന്നക്കാട് – തട്ടേക്കാട് റോഡിൽ ഉൾപ്പെടെ പകൽ സമയങ്ങളിൽ പോലും ആനകൾ സ്ഥിരമായി ഇറങ്ങുന്നതാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി.

പ്രതിഷേധം ശക്തമായതോടെ മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ജില്ലാ കളക്ടർ ഉൾപ്പെടെയുളളവർ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

Tags: കോതമംഗലംകുട്ടമ്പുഴക്ണാച്ചേരികാട്ടാന
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies