വവ്വാലിന്റെ വിസർജ്യം ശ്വസിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം; പദ്ധതിയിട്ടത് കഞ്ചാവ് ചെടിക്ക് വളമാക്കാൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വവ്വാലിന്റെ വിസർജ്യം ശ്വസിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം; പദ്ധതിയിട്ടത് കഞ്ചാവ് ചെടിക്ക് വളമാക്കാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2024, 09:24 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: വവ്വാലിന്റെ വിസർജ്യം ശ്വസിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. ന്യൂയോർക്കിലെ റോസ്ച്ചറിലാണ് സംഭവം. 59 ഉം 64 ഉം വയസുള്ള രണ്ടുപേരാണ് മരിച്ചത്. കഞ്ചാവ് ചെടിക്ക് വളമായി ഉപയോഗിക്കാനായിരുന്നു ഇവർ വവ്വാലുകളുടെ കാഷ്ടം ശേഖരിച്ചത്. ഓപ്പൺ ഫോറം ഇൻഫെക്ഷ്യസ് ഡിസീസ് ജേർണലാണ് ഇതുമായി ബന്ധപ്പെട്ട വിശദീകരണം നൽകുന്നത്.

ഹിസ്റ്റോപ്ലാസ്‌മോസിസ് എന്നറിയപ്പെടുന്ന അപൂർവ ശ്വാസകോശ അണുബാധയാണ് ഇവരുടെ ജീവനെടുത്തതെന്ന് ജേർണലിൽ പറയുന്നു. ഗ്വാനോ എന്നാണ് വവ്വാൽ വിസർജ്യം അറിയപ്പെടുന്നത്. കഞ്ചാവ് കൃഷി ചെയ്യുന്നതിനായി 59 കാരൻ ഓൺലൈനായാണ് വവ്വാലുകളുടെ കാഷ്ടം വാങ്ങിയത്.

64 വയസുകാരൻ തന്റെ വീട്ടിലെ വവ്വാലുകൾ നിറഞ്ഞ മച്ചിൽ നിന്നും കാഷ്ടം ശേഖരിച്ചിരുന്നു. ഇതിനുപിന്നാലെ പനി, കഠിനമായ ചുമ, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളോടെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആന്റി ഫംഗൽ ചികിത്സകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഞ്ചാവ് കർഷകർക്കിടയിൽ ഗ്വാനോ വളരെയധികം പ്രചാരം നേടുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ ശരിയായ വിധത്തിൽ ഇവ കൈകാര്യം ചെയ്യാത്തത് മരണത്തിന് കാരണമാകുന്നു. വവ്വാലുകളുടെ വിസർജ്യത്തിൽ മനുഷ്യജീവന് ഹാനികരമായ ഫംഗസുകൾ അടങ്ങിയിരിക്കുന്നു.

അമേരിക്കയിലുടനീളം ഹിസ്‌റ്റോപ്ലാസ്‌മോസിസ് വ്യാപിക്കുകയാണ്. ഒരിക്കൽ ഒഹായോ, മിസിസിപ്പി നദീതടങ്ങളിൽ മാത്രം ഒതുങ്ങിയിരുന്ന ഇത്തരം ഫംഗസ് അണുബാധ ഇപ്പോൾ രാജ്യത്തിന്റെ മധ്യ, കിഴക്കൻ ഭാഗങ്ങളിൽ വ്യാപകമായി കാണപ്പെടുന്നുവെന്ന് പഠനങ്ങളിൽ പറയുന്നു.

Tags: Deathcannabisbat poopfertiliser
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies