സമനില ഇന്ത്യക്ക് ഗുണം ചെയ്യുമോ? ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കലാശ പോരിന് ആരൊക്കെ? മാറിമറിഞ്ഞ് ടേബിൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സമനില ഇന്ത്യക്ക് ഗുണം ചെയ്യുമോ? ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കലാശ പോരിന് ആരൊക്കെ? മാറിമറിഞ്ഞ് ടേബിൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2024, 10:55 pm IST
Facebook
Twitter
WhatsAppTelegram

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ മാറി മറിഞ്ഞ് ടീമുകളുടെ പോയിന്റ് നില. ന്യൂസിലൻഡ് ഇംഗ്ലണ്ട് പരമ്പര അവസാനിച്ചതോടെ ഇരുവരുടെയും ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ ഏതാണ്ട് അസ്തമിച്ചു. കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോർഡർ-ഗവാസ്‌കർ ട്രോഫി പോരാട്ടമാണ് നിലവിൽ ആരാധകർ ഉറ്റുനോക്കുന്നത്. ലോർഡ്‌സിൽ നടക്കുന്ന കിരീട പോരാട്ടത്തിന് ആരൊക്കെയാകും ഏറ്റുമുട്ടുക എന്നറിയാൻ ഇനിയും കാത്തിരിക്കണം

ദക്ഷിണാഫ്രിക്കയ്‌ക്ക് സ്വന്തം നാട്ടിൽ പാകിസ്താനുമായി ഒരു പരമ്പര അവശേഷിക്കുന്നുണ്ട്. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ന്യൂസീലൻഡ്‌ പോയിന്റ് പട്ടികയിൽ നാലാമതെത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ഇന്ത്യ, എന്നിവരാണ് നിലവിലെ ആദ്യ മൂന്ന് സ്ഥാനക്കാർ.

ബംഗ്ലാദേശിനെ പറപ്പിച്ച പിന്നാലെ സ്വന്തം തടകത്തിൽ ശ്രീലങ്കയെ തൂത്തെറിഞ്ഞാണ് ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയെ മറികടന്ന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ തലപ്പത്തെത്തിയത്. പാകിസ്താനെതിരെ വരാനിരിക്കുന്ന രണ്ട് ഹോം മത്സരങ്ങൾ ദക്ഷിണാഫ്രിക്കയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. കാരണം ഈ വിജയകരമായ ഫോം നിലനിർത്തുകയാണെങ്കിൽ മറ്റു ടീമുകളുടെ വിജയം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് ഒരു വെല്ലുവിളിയാകില്ല.

ഓസ്‌ട്രേലിയയെ സംബന്ധിച്ചിടത്തോളം സ്വന്തം തട്ടകത്തിൽ ഇന്ത്യക്കെതിരെ മൂന്ന് ടെസ്റ്റുകൾ, ശ്രീലങ്കയ്‌ക്കെതിരെ രണ്ട് ടെസ്റ്റ് മത്സരങ്ങൾ എന്നിവയാണ് ശേഷിക്കുന്നത്. WTC 2025 റാങ്കിംഗിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ തുടരാൻ ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ പരമ്പര തോൽവിക്ക് ശേഷം നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജേതാക്കളായ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനം വീണ്ടെടുത്തിരുന്നു. എന്നാൽ പെർത്തിൽ ഇന്ത്യയോടേറ്റ തോൽവിയിൽ ഇത് വീണ്ടും നഷ്ടമായി. ഇന്ത്യയുമായുള്ള പപരമ്പര സമനിലയിലായാലും ശ്രീലങ്കയ്‌ക്കെതിരെ മത്സരങ്ങൾ ശേഷിക്കുന്നതിനാൽ ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതകൾ അവസാനം വരെ നിലനിർത്താൻ ഓസ്‌ട്രേലിയക്കാവും.

അതേസമയം ഇന്ത്യക്ക് മുന്നിലുള്ളത് ഓസ്‌ട്രേലിയയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങൾ മാത്രമാണ്. ഒക്ടോബറിൽ ന്യൂസിലൻഡിനെതിരെ സ്വന്തം നാട്ടിലേറ്റ നാണംകെട്ട തോൽവിയോടെ ഇന്ത്യ WTC റാങ്കിങ്ങിൽ ഒരു പോയിന്റ് താഴേക്ക് പോയിരുന്നു. പെർത്തിലെ ഓസ്‌ട്രേലിയക്കെതിരായ വിജയമാണ് ഇന്ത്യയുടെ പ്രതീക്ഷകൾ തിരികെകൊണ്ടുവന്നത്. രണ്ടാം ടെസ്റ്റിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 10 വിക്കറ്റ് തോൽവി ഏറ്റുവാങ്ങിയതോടെ റാങ്കിങ്ങിൽ മൂന്നാം സ്ഥാനക്കാരായി. ഫൈനൽ യോഗ്യത ഉറപ്പാക്കാൻ ഇന്ത്യയ്‌ക്ക് ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും വിജയിക്കേണ്ടതുണ്ട്.

 

Tags: australiaBorder gavaskar trophyIndiarankingWTC Finalpoint table
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

Latest News

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies