സ്വകാര്യ ബസുകളുടെ മത്സര ഓട്ടം നിയന്ത്രിക്കാൻ ജിയോ ടാഗ് ചെയ്യും; ആളുകളെ ഇടിച്ചുകൊന്നാൽ ആറ് മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വകാര്യ ബസുകളുടെ മത്സര ഓട്ടം നിയന്ത്രിക്കാൻ ജിയോ ടാഗ് ചെയ്യും; ആളുകളെ ഇടിച്ചുകൊന്നാൽ ആറ് മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2024, 11:29 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സ്വകാര്യ ബസുകളുടെ മത്സര ഓട്ടം നിയന്ത്രിക്കാൻ നടപടിയുമായി ഗതാഗത വകുപ്പ്. മത്സര ഓട്ടം നിയന്ത്രിക്കാൻ ബസുകളിൽ ജിയോ ടാഗ് ചെയ്യുമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു.

സ്വകാര്യ ബസുകൾ ആളുകളെ ഇടിച്ചുകൊന്നാൽ ആറ് മാസത്തേക്ക് പെർമിറ്റ് സസ്‌പെൻഡ് ചെയ്യും. അശ്രദ്ധമായ ഡ്രൈവിംഗ് കൊണ്ട് ആളുകൾക്ക് മാരകമായ പരിക്ക് സംഭവിച്ചാൽ 3 മാസം പെർമിറ്റ് റദ്ദാക്കും. ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിന് പുറമേയാണ് ഈ നടപടികളെന്ന് ഗണേഷ് കുമാർ പറഞ്ഞു. പലപ്പോഴും മത്സര ഓട്ടത്തിന് പല ബസുടമകളും പ്രോത്സാഹിപ്പിക്കുന്ന സമീപനമാണെന്നും അതുകൊണ്ടാണ് ഇത്തരം നടപടികളിലേക്ക് നീങ്ങുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പനയംപാടത്ത് നാല് കുട്ടികൾക്ക് മേൽ സിമന്റ് ലോറി മറിഞ്ഞ് അപകടമുണ്ടായ ഭാഗത്ത് റോഡിന്റെ അപകടസ്ഥിതി മാറ്റാൻ നടപടി സ്വീകരിക്കും. പെർമനന്റ് ഡിവൈഡർ സ്ഥാപിക്കും. ജംഗ്ഷനിലുളള ബസ് ബേ മാറ്റും. ആ ബസ് ബേയാണ് കൂടുതലും അപകടങ്ങൾ വിൡച്ചുവരുത്തുന്നതെന്ന് മന്ത്രി പറഞ്ഞു. പാലക്കാടിനും കോഴിക്കോടിനും ഇടയിൽ 16 ബ്ലാക്ക് സ്‌പോട്ടുകൾ ഐഡന്റിഫൈ ചെയ്തിട്ടുണ്ട്. കൂടുതലും രാമനാട്ടുകര ഭാഗത്താണ്. അത് പരിഹരിക്കാൻ നാഷണൽ ഹൈവേ അതോറിറ്റി നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഡിവൈഡർ സ്ഥാപിക്കാൻ ഊരാലുങ്കലിനാണ് കരാർ നൽകുന്നത്. ഒരു കോടി രൂപ നാഷണൽ ഹൈവേ അതോറിറ്റി നൽകും. ചുവപ്പ് നാടയിൽ കുരുങ്ങാതെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങും. റോഡ് സേഫ്റ്റി അതോറിറ്റിയുടെ ഭാഗമായി ഫ്‌ലാഷ് ലൈറ്റുകൾ സ്ഥാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബ്ലാക്ക് സ്‌പോട്ടായി മാറിയ മുണ്ടൂർ ജംഗ്ഷനിലും ഫ്‌ലാഷ് ലൈറ്റ് സ്ഥാപിക്കും. പനയംപാടത്ത് നടക്കുന്നതുപോലുള്ള ട്രയൽ മുണ്ടൂരും നടത്തും.

ഗതാഗത വകുപ്പിന്റെ എൻഫോസ്‌മെന്റ് പരിശോധന ശക്തമാക്കും. ഇന്ന് രാവിലെ മുതൽ പരിശോധന ശക്തമാക്കിയെന്നും മന്ത്രി പറഞ്ഞു.

Tags: rtoഡിവൈഡർനാഷണൽ ഹൈവേ അതോറിറ്റിപെർമിറ്റ് റദ്ദാക്കുംഗതാഗത വകുപ്പ്Road Transport Department Keralaറോഡപകടങ്ങൾ
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies