ഗാബ: അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ആർ അശ്വിൻ മെൽബണിലെ നാലാം ടെസ്റ്റിൽ ടീമിനൊപ്പം ഉണ്ടാകില്ല. വ്യാഴാഴ്ച അശ്വിൻ നാട്ടിലേക്ക് മടങ്ങുമെന്ന് രോഹിത് ശർമ്മ പറഞ്ഞു. ബ്രിസ്‌ബെയ്ൻ ടെസ്റ്റിലെ അഞ്ചാം ദിനം മഴ മുടക്കിയപ്പോൾ ഡ്രസിങ് റൂമിൽ കോലിക്കൊപ്പം വൈകാരിക നിമിഷങ്ങൾ പങ്കുവയ്‌ക്കുന്ന അശ്വിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതുമുതൽ താരത്തിന്റെ വിരമിക്കലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പടർന്നിരുന്നു.
വികാരാധീനനായിരിക്കുന്ന അശ്വിനെ ആലിംഗനം ചെയ്യുന്ന കോലിയുടെ ദൃശ്യങ്ങളാണ് മത്സരത്തിനിടെ തത്സമയം സംപ്രേഷണം ചെയ്യപ്പെട്ടത്. ഇതിൽ സുനിൽ ഗാവസ്‌കർ ഉൾപ്പെടെയുള്ള കമന്റേറ്റർമാരുടെ ചർച്ചയും ശ്രദ്ധേയമായിരുന്നു. മഴ കാരണം കളി സമനിലയിൽ ഉപേക്ഷിച്ചതോടെ അതിനുശേഷമുള്ള വാർത്ത സമ്മേളനത്തിലാണ് അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതായുള്ള അശ്വിന്റെ പ്രഖ്യാപനം വന്നത്. ക്യാപ്റ്റൻ രോഹിത് ശർമ്മയും വാർത്താസമ്മളനത്തിൽ പങ്കെടുത്തിരുന്നു. രോഹിത് ഉൾപ്പെടയുയുള്ള താരങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ടേയിരുന്നു അശ്വിന്റെ വിടവാങ്ങൽ പ്രസംഗം.
ബോക്സിങ് ഡേ ടെസ്റ്റിന് മുൻപേയുള്ള ഇന്ത്യൻ സ്പിന്നറുടെ തീരുമാനം ആരാധകരെ തെല്ലൊന്ന് ഞെട്ടിക്കുന്നതായിരുന്നു. ഇനിമുതൽ ക്ലബ് ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്ന് താരം വ്യക്തമാക്കി. 106 ടെസ്റ്റുകളിൽ നിന്നായി 537 വിക്കറ്റുകൾ നേടിയ താരം അനിൽ കുംബ്ലെയുടെ 619 വിക്കറ്റുകൾ എന്ന റെക്കോർഡിന് തൊട്ട് പിന്നിലുണ്ട്. പെർത്ത് ടെസ്റ്റിൽ ടീമിൽ ഇടം പിടിക്കാതിരുന്ന അശ്വിന് അഡ്‌ലെയ്ഡ് ടെസ്റ്റിൽ കളിക്കാൻ അവസരം ലഭിച്ചെങ്കിലും ഒരു വിക്കറ്റാണ് നേടിയത്. ഇതാണ് അശ്വിന്റെ അവസാന അന്തരാഷ്‌ട്ര മത്സരവും. ഇത് കൂടാതെ 116 ഏകദിനങ്ങളും 65 ട്വൻ്റി20യിലും ഇന്ത്യൻ കുപ്പായമണിഞ്ഞു. മൂന്ന് ഫോർമാറ്റുകളിലുമായി 765 വിക്കറ്റുകളാണ് ഇന്ത്യൻ ഓഫ്‌സ്പിന്നറുടെ സമ്പാദ്യം.
Men 🥹
Retired to nahi ho rahe Ashwin? 🙂@ashwinravi99 pls aisa mat karo 💔
#GabbaTest
Ashwin
Rohit
Kohli @imVkohli
Video captured by @StarSportsIndia pic.twitter.com/gOqOP1ie6Y— Ajinkya Ajit Patil (@Ajinky__patil) December 18, 2024