മുത്തപ്പൻ നേരിട്ട് എഴുന്നള്ളി യാത്രക്കാരെ അനു​ഗ്രഹിക്കുന്ന ഏക റെയിൽവേ സ്റ്റേഷൻ; കണ്ണൂരുകാരുടെ ഇഷ്ടദേവനും ഇന്ത്യൻ റെയിൽവേയും തമ്മിൽ?
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുത്തപ്പൻ നേരിട്ട് എഴുന്നള്ളി യാത്രക്കാരെ അനു​ഗ്രഹിക്കുന്ന ഏക റെയിൽവേ സ്റ്റേഷൻ; കണ്ണൂരുകാരുടെ ഇഷ്ടദേവനും ഇന്ത്യൻ റെയിൽവേയും തമ്മിൽ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2024, 05:02 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: കണ്ണൂരിലെ ഭൂരിഭാഗം റെയിൽവേ സ്‍റ്റേഷനുകളിലും മലബാറുകാരുടെ കൺകണ്ട ദൈവമായ മുത്തപ്പന് പ്രത്യേക സ്ഥാനമുണ്ട്. എന്നാൽ  പഴയങ്ങാടി റെയില്‍വേ സ്റ്റേഷന് പക്ഷേ മുത്തപ്പന് ‘തറവാട്’ തന്നെയാണ്. വർഷങ്ങളായി മുടങ്ങാതെ സ്റ്റേഷനിൽ എത്തി ജീവനക്കാരെയും യാത്രക്കാരെയും മുത്തപ്പൻ അനുഗ്രഹിക്കും. മറ്റു റെയിൽവേ സ്‍റ്റേഷനുകളിലൊന്നും എന്നാൽ ഈ പതിവ് ഇല്ല. 1965 -ലാണ് പഴയങ്ങാടി റെയില്‍വേ മുത്തപ്പന്‍ക്ഷേത്രം പണിതത്.

മുത്തപ്പന്റെ കെട്ടിയാടുമ്പോൾ തറവാട്ടിൽ കയറുന്ന ചടങ്ങ് പ്രധാനമാണ്. തറവാട്ടിലേക്ക് മുത്തപ്പൻ ദൈവം എഴുന്നള്ളുമ്പോൾ അരിയിട്ട് സ്വീകരിക്കുകയും തിരിച്ച് എഴുന്നള്ളുമ്പോൾ അരിയിട്ട് യാത്രയാക്കുകയും ചെയ്യും.
ഈ പ്രാധാന്യം കണക്കിലെടുത്താണ് പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ മഠപ്പുരയിൽ കെട്ടിയാടുന്ന മുത്തപ്പനും തിരുവപ്പനും പ്ലാറ്റ്ഫോമിൽ എത്തി യാത്രക്കാരയും ജീവനക്കാരെയും അനു​ഗ്രഹിക്കാൻ തുടങ്ങിയത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ അടക്കം ചെറുതും വലുതുമായ സ്റ്റേഷനുകളിൽ മുത്തപ്പൻ മഠപ്പുരയുണ്ടെങ്കിലും മറ്റൊരിടത്തും ഇത്തരം ചടങ്ങില്ല.

മുത്തപ്പനും റെയിൽവെയും തമ്മിലുള്ള ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1920 ലാണ് ഇതിന്റെ തുടക്കം. ബേക്കൽ റെയിൽവേ സ്റ്റേഷനിൽ മദിരാശിയിൽ നിന്ന് എത്തിച്ച ലക്ഷക്കണക്കിന് രൂപ വിലവരുന്ന യന്ത്രസാമ​ഗ്രികൾ മോഷണം പോയി. സ്റ്റേഷൻ മാസ്റ്റർ ഇവ തിരികെ ലഭിച്ചാൽ മുത്തപ്പൻ കെട്ടിയാടാമെന്ന് നേർച്ച നേർന്നു. പിറ്റേദിവസം തന്നെ യന്ത്രസാമ​ഗ്രികൾ തിരികെ കിട്ടുകയും ചെയ്തു. പിന്നാലെ റെയിൽവേയുടെ അനുമതിയോടെ മുത്തപ്പൻ കെട്ടിയാടിച്ചു. തനിക്ക് ആരൂഢം നിര്‍മിക്കണമെന്ന് കോലം മുഖേന മുത്തപ്പന്‍ പറഞ്ഞപ്പോള്‍ അതിനും അനുവാദമായി. കണ്ണൂരിലെ പ്രധാന റെയിൽവെ സ്റ്റേഷനുകളോട് ചേർന്ന് മുത്തപ്പൻ ക്ഷേത്രങ്ങളുണ്ട്. അവിടെയെല്ലാം മുത്തപ്പൻ കെട്ടിയാടാറുമുണ്ട്.

 

Tags: KannurRailway Stationmuthappan
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies