'മാർക്കോ'യുടെ പ്രീ സെയിൽസ് കളക്ഷൻ ഒരു കോടി പിന്നിട്ടു; വെളളിയാഴ്ച തിയറ്ററിലേക്ക്
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

‘മാർക്കോ’യുടെ പ്രീ സെയിൽസ് കളക്ഷൻ ഒരു കോടി പിന്നിട്ടു; വെളളിയാഴ്ച തിയറ്ററിലേക്ക്

Janam Web Desk by Janam Web Desk
Dec 18, 2024, 09:33 pm IST
FacebookTwitterWhatsAppTelegram

ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’യുടെ പ്രീ സെയിൽസ് കളക്ഷൻ ഒരു കോടി പിന്നിട്ടു. ഇതോടെ മാളികപ്പുറത്തിന്റെ കളക്ഷൻ റെക്കോർഡാണ് മാർക്കോ തിരുത്തി കുറിച്ചത്. വെളളിയാഴ്ചയാണ് മാർക്കോ തിയറ്ററിൽ എത്തുന്നത്. ബുക്ക് മൈ ഷോ ബുക്കിംഗിൽ മാത്രം ഒരു ലക്ഷത്തി മുപ്പതിനായിരത്തിലധികം ഇന്ററസ്റ്റ് വന്നുകഴിഞ്ഞു. ട്രാക്കിങ് റിപ്പോർട്ടുകൾ പ്രകാരമുളള കണക്കാണിത്.

രണ്ടു ദിവസം മുൻപാണ് ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ചത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ റിലീസ് ഡേ കളക്ഷൻ നേടുന്ന ചിത്രമായി ‘മാർക്കോ’ മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മലയാളത്തിലെ ആക്ഷൻ സിനിമകളിൽ വയലൻസിന് പ്രാധാന്യം നൽകി ഒരു മാസീവ്-വയലൻസ് ചിത്രം എത്തുന്നത് ആദ്യമാണ്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ 5 ഭാഷകളിലായി വമ്പൻ റിലീസിനാണ് ഒരുങ്ങുന്നത്. രണ്ടു മണിക്കൂർ ഇരുപത്തിയഞ്ച് മിനിറ്റ് ആണ് മാർക്കോയുടെ ദൈർഘ്യം.

വയലൻസ് കൂടുതലായതിനാൽ സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് നൽകിയത്. ‘മലയാളത്തിന്റെ മോസ്റ്റ് വയലന്റ് ഫിലിം’ എന്നാണ് അണിയറ പ്രവർത്തകർ വിശേഷിപ്പിക്കുന്നത്. 100 ദിവസം നിണ്ടുനിന്ന ചിത്രീകരണത്തിൽ 60 ദിവസവും ആക്ഷൻ രംഗങ്ങളായിരുന്നു. ഉണ്ണി മുകുന്ദന്റെ കരിയറിലെ ബിഗ് ബജറ്റ് സിനിമയാണ് ‘മാർക്കോ’.

ക്യൂബ്‌സ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഹനീഫ് അദെനിയാണ് സംവിധാനം. ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സ് തന്നെയാണ് വിതരണത്തിനെത്തിക്കുന്നത്. പ്രശസ്ത ആക്ഷൻ ഡയറക്ടർ കലൈ കിംഗ്‌സണാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. ‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂരാണ് ചിത്രത്തിന് സംഗീതം പകരുന്നത്. മാർക്കോയുടെ ടീസർ, റീക്രിയേഷൻ വിഡിയോകൾ യൂട്യൂബിൽ വൻ വൈറലാണ്.

ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), സിദ്ദീഖ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ്, ഇഷാൻ ഷൗക്കത്, അജിത് കോശി, യുക്തി തരേജ, ദുർവാ താക്കർ, സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജുമാനാ ഷെരീഫ്, ഗാനരചന: വിനായക് ശശികുമാർ, ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ്: ബിനു മണമ്പൂർ, ഓഡിയോഗ്രഫി: എം.ആർ. രാജകൃഷ്ണൻ, പ്രൊമോഷൻ കൺസൽട്ടന്റ്: വിപിൻ കുമാർ ടെൻ ജി മീഡിയ, സൗണ്ട് ഡിസൈൻ: കിഷൻ, വി എഫ് എക്‌സ്: 3 ഡോർസ്, സ്റ്റീൽസ്: നന്ദു ഗോപാലകൃഷ്ണൻ.

Tags: ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സ്Unni Mukundanവയലൻസ്മാർക്കോപ്രീ സെയിൽസ് കളക്ഷൻഒരു കോടിഉണ്ണി മുകുന്ദൻMarco releasePre sales Collection
ShareTweetSendShare

More News from this section

മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് ആറ്റിൽ മുങ്ങിമരിച്ചു

ചമ്പക്കുളം മൂലം വള്ളംകളി: ചെറുതന പുത്തൻ ചുണ്ടന് രാജപ്രമുഖൻ ട്രോഫി

രണ്ടു ദിവസം ജലവിതരണം മുടങ്ങും; സ്ഥലങ്ങൾ അറിയാം

സച്ചിന് ട്രിപ്പിൾ; സാലി സാംസണ് സെഞ്ച്വറി, റെക്കോർഡ് നേട്ടം

​ഗർഭനിരോധന ഉറയ്‌ക്കുള്ളിൽ എംഡിഎംഎ; രഹസ്യഭാ​ഗത്ത് ഒളിപ്പിച്ചത് 170 ​ഗ്രാം; സ്കാനിംഗിൽ അജ്‌മൽ ഷാ കുടുങ്ങി

10 വയസുകാരിയെ പീഡിപ്പിച്ചു, അമ്മയുടെ മൂന്നാം ഭർത്താവിന് 15 വർഷം തടവ്

Latest News

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

ലോർഡ്സിൽ ഇന്ത്യക്ക് ആർച്ചർ വെല്ലുവിളി! ടീം പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട്, 2021 ആവർത്തിക്കാൻ ഗില്ലിന്റെ പട

മുൻ ലിവിങ് പങ്കാളിയെ കൊന്നു നദിയിലെറിഞ്ഞു; യുവതിയും പുതിയ കാമുകനും പിടിയിൽ

അവിവാഹിതയായതിനാൽ എളുപ്പമായിരുന്നില്ല; ആറുമാസം ഗർഭിണി, ഇരട്ടകുട്ടികളെന്ന് നടി ഭാവന രാമണ്ണ

അവിഹിതം പിടികൂടി; ആദ്യം പൊതിരെ തല്ല്! പിന്നീട് അമ്മായിമായുള്ള വിവാഹം

നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട പരപ്പനങ്ങാടി സ്വദേശിനി മരിച്ചു

തടവുകാർക്ക് മൊബൈൽ ഫോൺ നേരിട്ടെത്തിച്ചു, ലഷ്കർ ഭീകരരുമായി ബന്ധപ്പെട്ടു; തടിയന്റവിട നസീറിനെ സഹായിച്ചവരുടെ വിവരങ്ങൾ N​IAയ്‌ക്ക്

മരിക്കുകയാണെന്ന് ഇൻസ്റ്റ​ഗ്രാമിൽ വീഡിയോ ; ട്രാൻസ് യുവതി സുഹൃത്തിന്റെ വീടിന് മുന്നിൽ ജീവനൊടുക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies