അനധികൃതമായി സാമൂഹ്യക്ഷേമ പെൻഷൻ കൈപ്പറ്റിയ സംഭവം; ഉന്നത ഉദ്യോഗസ്ഥർ മുതൽ സ്വീപ്പർ വരെയുള്ളവർക്കെതിരെ നടപടി; ആറ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അനധികൃതമായി സാമൂഹ്യക്ഷേമ പെൻഷൻ കൈപ്പറ്റിയ സംഭവം; ഉന്നത ഉദ്യോഗസ്ഥർ മുതൽ സ്വീപ്പർ വരെയുള്ളവർക്കെതിരെ നടപടി; ആറ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2024, 11:18 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: അനധികൃതമായി സാമൂഹ്യക്ഷേമ പെൻഷൻ കൈപ്പറ്റിയ സംഭവത്തിൽ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി. കൃഷി വകുപ്പിലെ ആറ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. മണ്ണ് സുരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ഓഫീസിലെ ഉന്നത ഓഫീസർ മുതൽ പാർട്ട് ടൈം സ്വീപ്പർ വരെ അനധികൃതമായി പെൻഷൻ കൈപ്പറ്റിയതായി കണ്ടെത്തിയിരുന്നു. 18 ശതമാനം പലിശ സഹിതം തുക തിരിച്ച അടക്കാനും അധികൃതർ നിർദേശിച്ചു.

കാസർകോട് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് ഗ്രേഡ് -2 അറ്റൻഡർ സാജിത കെ.എ, വടകര മണ്ണ് സംരക്ഷണ ഓഫീസ് വർക്ക് സുപ്രണ്ട് നസീദ് മുബാറക്ക്, പത്തനംതിട്ട മണ്ണ് സംരക്ഷണ ഓഫീസ് പാർട്ട് ടൈം സ്വീപ്പർ ഷീജാകുമാരി ജി, മീനങ്ങാടി മണ്ണ് സംരക്ഷണ ഓഫീസ് പാർട്ട് ടൈം സ്വീപ്പർ ഭാർഗവി പി, മീനങ്ങാടി മണ്ണ് പര്യവേഷണ അസിസ്റ്റന്റ്‌ ഡയറക്ടറുടെ കാര്യാലയം പാർട്ട് ടൈം സ്വീപ്പർ ലീല കെ, തിരുവനന്തപുരം സെൻട്രൽ സോയിൽ അനലറ്റിക്കൽ ലാബ് പാർട്ട് ടൈം സ്വീപ്പർ രജനി എന്നിവർക്കെതിരെയാണ് ആദ്യഘട്ടത്തിൽ നടപടിയെടുത്തിരിക്കുന്നത്.

സംസ്ഥാനത്തെ 1458 സർക്കാർ ജീവനക്കാർ സാമൂഹ്യക്ഷേമ പെൻഷൻ കൈപ്പറ്റിയെന്നാണ് വിവരം. ധനവകുപ്പിന്റെ നിർദേശപ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ് ഗുരുതര തട്ടിപ്പ് കണ്ടെത്തിയത്. ഗവൺമെന്റ് കോളേജ് പ്രൊഫസർമാർ, ഗസറ്റഡ് ഉദ്യോഗസ്ഥർ, ഹയർസെക്കൻഡറി അദ്ധ്യാപകർ തുടങ്ങി ഉയർന്ന ശമ്പളം വാങ്ങുന്ന സർക്കാർ ജീവനക്കാർ അടക്കം പെൻഷൻ കൈപ്പറ്റിയവരിൽ ഉൾപ്പെടുന്നു.

അനധികൃതമായി പെൻഷൻ കൈപ്പറ്റിയവരുടെ പട്ടിക പുറത്തായപ്പോൾ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധങ്ങളും വിമർശങ്ങളും ഉയർന്നിരുന്നു. കാർഷിക വികസന കമ്മീഷന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് മണ്ണ് സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർ ക്ഷേമ പെൻഷൻ കൈപ്പറ്റിയതായി കണ്ടെത്തിയത്. ഇതോടെ ഇവരെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. മണ്ണ് പര്യവേഷണ- മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടർ സാജു കെ. സുരേന്ദ്രനാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

Tags: Suspendedsix officials
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies