കൊച്ചി: സംസ്ഥാനത്ത് രണ്ടാം ദിനവും സ്വർണവില കുറഞ്ഞു. ഒറ്റയടിക്ക് പവന് 520 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 65 രൂപ കുറഞ്ഞ് 7,070 രൂപയായി. പവന് 56,560 രൂപയായി. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവില.
സംസ്ഥാനത്തെ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. ഇന്നലെ പവന് 120 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ മാസം പകുതിയോടെയും സമാന രീതിയിൽ സ്വർണവില ഇടിഞ്ഞിരുന്നു. അതേ ട്രെൻഡ് തന്നെയാണോ ഈ മാസവുമെന്നതാണ് ആഭരണ പ്രേമികൾ നോക്കി കാണുന്നത്. അന്താരാഷ്‌ട്ര വിപണിയിലെ ചലനങ്ങളാണ് കേരളത്തിനെയും സ്വാധീനിക്കുന്നതെന്നാണ് വിലയിരുത്തൽ.















