മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
മിതത്വം ഇല്ലാത്ത സംസാരം മൂലം ദോഷാനുഭവങ്ങൾ, ഭാര്യാ സുഖക്കുറവ് എന്നിവ അനുഭവപ്പെടും. തൊഴിൽ ക്ലേശങ്ങൾ, ഈശ്വരവിശ്വാസക്കുറവ് എന്നിവ ഉണ്ടാകും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
വിശേഷപ്പെട്ട പുണ്യ തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കുവാൻ അവസരം ലഭിക്കുക, അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, അഭീഷ്ട ലാഭം എന്നിവ ഉണ്ടാകും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
തൊഴിൽ ഇടങ്ങളിൽ മേലധികാരിയുടെയും സഹപ്രവർത്തകരുടെയും പ്രീതി ലഭിക്കുകയും സ്ഥാനക്കയറ്റവും ഉണ്ടാകും.സാമ്പത്തീകമായി ഉണ്ടായിരുന്ന ക്ലേശങ്ങൾ മാറും. ശത്രുഹാനി, വ്യപഹാര വിജയം എന്നിവ ഉണ്ടാകും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
മാനഹാനി, മനസുഖക്കുറവ്, ശരീര സുഖക്കുറവ്, ഗ്യാസ്ട്രബിൾ എന്നിവ ഉണ്ടാകും. വാഹന അപകടങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷപെടും.കുടുംബപരമായി പ്രശ്നങ്ങൾ ഉടലെടുക്കും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
സമൂഹത്തിലെ ഉന്നതരായ വ്യക്തികളെ പരിചയപ്പെടുവാനും അവരോടൊപ്പം സമയം ചെലവഴിക്കുവാനും സമ്മാനങ്ങൾ ലഭിക്കുവാനും യോഗമുണ്ട്. ഭാര്യാസുഖം, തൊഴിൽ വിജയം, ധനനേട്ടം, മനഃസന്തോഷം എന്നിവ ലഭിക്കും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
വസ്തു ഇടപാട് നടത്തുന്നവർക്ക് ധനലാഭം ഉണ്ടാവും എന്നാൽ സ്ത്രീകളുമായി ഇടപെടുമ്പോൾ ജാഗ്രത പാലിച്ചില്ലെങ്കിൽ മാനഹാനി, പണ നഷ്ട്ടം ഉണ്ടാവാൻ ഇടയുണ്ട്.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
സർക്കാരിൽ നിന്നും ആനുകൂല്യം ലഭിക്കാൻ അപേക്ഷിച്ചവർക്ക് അത് കിട്ടുവാനുള്ള യോഗം ഉണ്ട്. തൊഴിലിടങ്ങളിൽ മേലധികാരിയുടെ പ്രീതി ലഭിക്കും. കുടുംബത്തിൽ മംഗളകരമായ കർമ്മം നടക്കും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
കലാസാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ വർക്ക് ചെയ്യുന്നവർക്ക് പ്രശസ്തിയും ധനസമ്പാദനവും വന്നുചേരും. തൊഴിൽരഹിതർക്ക് അർഹമായ തൊഴിലവസരങ്ങൾ നേടുവാൻ സാധിക്കും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
അവാർഡുകൾ ലഭിക്കുവാൻ ഇടയുണ്ട് ചിലർക്ക് വേണ്ടപ്പെട്ടവരിൽ നിന്നും തിക്താനുഭവങ്ങൾ ഉണ്ടാകും. ഏതെങ്കിലും പേപ്പറുകളിൽ ഒപ്പിടുമ്പോൾ വളരെയധികം സൂക്ഷിക്കുക.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
വളരെക്കാലമായി വിവാഹാലോചനകൾ നടക്കാത്തവർക്ക് അനുകൂലമായ വിവാഹം നടക്കുന്ന സമയമാണ്. രോഗാദി ദുരിതം അലട്ടുവാനോ ശരീര ശോഷണമോ അനുഭവപ്പെടാം.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
തൊഴിൽ വിജയം ഉണ്ടാകും. എന്നാൽ വരവിൽ കവിഞ്ഞ ചെലവ് അനുഭവപ്പെടും ദാമ്പത്യ ഐക്യവും കുടുംബത്തിൽ സമാധാന അന്തരീക്ഷവും നിലനിൽക്കും
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
സമൂഹത്തിൽ ഉന്നത സ്ഥാനം അലങ്കരിക്കാനും അന്യജനങ്ങളാൽ ആദരിക്കപ്പെടുവാനും അവസരം വന്നുചേരും. കുടുംബ വക സ്വത്തുക്കൾ ലഭിക്കുക, തൊഴിൽ വിജയം എന്നിവ ഉണ്ടാകും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)















