ജയകൃഷ്ണന്റെയും ക്ലാരയുടെയും പ്രണയം,പ്രേക്ഷകർ ഇപ്പോഴും തൂവാനത്തുമ്പികൾ ആസ്വദിക്കുന്നു; 500-ലധികം തവണ സിനിമ കണ്ടവരെ എനിക്കറിയാം :മോഹൻലാൽ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ജയകൃഷ്ണന്റെയും ക്ലാരയുടെയും പ്രണയം,പ്രേക്ഷകർ ഇപ്പോഴും തൂവാനത്തുമ്പികൾ ആസ്വദിക്കുന്നു; 500-ലധികം തവണ സിനിമ കണ്ടവരെ എനിക്കറിയാം :മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2024, 07:12 pm IST
Facebook
Twitter
WhatsAppTelegram

മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമാണ് തൂവാനത്തുമ്പികൾ. പത്മരാജൻ സംവിധാനം ചെയ്ത് 1987-ൽ റിലീസ് ചെയ്ത ചിത്രത്തിന് അന്നും ഇന്നും ആസ്വാദകർ ഏറെയാണ്. മോഹൻലാൽ, സുമലത, പാർവതി ജയറാം എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ മികച്ച ക്ലാസിക് ചിത്രമാണ് തൂവാനത്തുമ്പികൾ. വർഷങ്ങൾക്കിപ്പുറം ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് മോ​ഹൻലാൽ. പുതിയ ചിത്രം ബറോസിന്റെ പ്രമോഷന്റെ ഭാ​ഗമായി, ചലച്ചിത്ര നിരൂപകനും എഴുത്തുകാരനുമായ ബരദ്വാജ് രം​ഗന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

“തൂവനത്തൂമ്പികൾ അഞ്ഞൂറിലധികം തവണ കണ്ടവരെ എനിക്കറിയാം. ഇപ്പോഴും പ്രേക്ഷകർ ആ സിനിമ കാണുന്നു, ആസ്വദിക്കുന്നു. ആളുകൾക്ക് ആ സിനിമയോട് വല്ലാത്തൊരു കൗതുകമാണ്. തൂവാനത്തുമ്പികളുടെ കഥയും ആശയവുമൊക്കെ വളരെയധികം കൗതുകത്തോടെയാണ് പ്രേക്ഷകർ നോക്കികാണുന്നത്. പ്രണയം, അസൂയ, വിഷമം അങ്ങനെ എല്ലാ ഇമോഷൻസും അടങ്ങിയതാണ് ഈ സിനിമ.

ഒരു നടൻ എന്ന നിലയിൽ എന്റെ ജീവിതത്തിലെ നാഴികക്കല്ലായിരുന്നു തൂവാനത്തുമ്പികൾ. സിനിമയിലെ കഥാപാത്രത്തെ കുറിച്ചാണ് ഇപ്പോഴും നമ്മൾ സംസാരിക്കുന്നത്. ജയകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് പ്രേക്ഷകർ സ്നേഹിക്കുന്നത്. മോഹൻലാലിനല്ല, ജയകൃഷ്ണനാണ് തിരക്കഥാക‍ൃത്ത് എല്ലാ പവറും കൊടുത്തത്. മേക്കി​ഗും സംഭാഷണവും സം​ഗീതവുമൊക്കെ വ്യത്യസ്തമാണെങ്കിലും അതിൽ ഏറെ വ്യത്യസ്തമാണ് ചിത്രത്തിന്റെ പ്രമേയം. അതിമനോഹരമായ ആശയമാണ് സംവിധായകൻ തൂവാനത്തൂമ്പികളിലൂടെ പ്രേക്ഷകർക്ക് സമ്മാനിച്ചത്.

ഇന്നത്തെ സിനിമകളിൽ പ്രണയം, സങ്കടം തുടങ്ങിയ ഇമോഷൻസൊക്കെ വ്യത്യസ്തമായാണ് ഉള്ളത്. ഒരിക്കലും കുറ്റമായി പറയുന്നതല്ല, തലമുറകൾക്കനുസരിച്ച് അതിൽ മാറ്റങ്ങൾ വരാറുണ്ട്. പക്ഷേ, വികാരങ്ങൾ എപ്പോഴും ഒരുപോലെയാണ്”.

ഭരതൻ, മണിരത്നം, പത്മരാജൻ, അരവിന്ദൻ തുടങ്ങിയ പ്രമുഖരായ സംവിധായകന്മാരോടൊപ്പം എനിക്ക് വർക്ക് ചെയ്യാൻ അവസരം ലഭിച്ചിട്ടുണ്ട്. ഒരുപാട് കഴിവുള്ള സംവിധായകന്മാർ പുതിയ തലമുറയിലുണ്ട്. കൊമേഴ്‌സ്യൽ , ആക്ഷൻ, കോമഡി സിനിമകളൊക്കെ വരുന്നുണ്ട്. പക്ഷേ ആശയങ്ങളാണ് പ്രധാനപ്പെട്ടതെന്നും മോഹൻലാൽ പറഞ്ഞു.

Tags: mohanlalinterviewThoovanathumbikal
Share
Tweet
SendShare

More News from this section

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

Latest News

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies