മലയാള സാഹിത്യത്തിലെ പ്രകാശ ഗോപുരം; എം.ടി. വാസുദേവൻ നായർ അന്തരിച്ചു
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലയാള സാഹിത്യത്തിലെ പ്രകാശ ഗോപുരം; എം.ടി. വാസുദേവൻ നായർ അന്തരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2024, 10:28 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: മലയാള സാഹിത്യത്തിലെ പ്രകാശ ഗോപുരമായിരുന്ന എംടി വാസുദേവൻ നായർ അന്തരിച്ചു. 92 വയസ്സായിരുന്നു. ശ്വാസതടസത്തെ തുടർന്ന് ഈ മാസം 15നാണ് എംടിയെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനു ശേഷം അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ പ്രവർത്തനവും താളം തെറ്റിയതായി മെഡിക്കല്‍ ബുള്ളറ്റിൻ പുറത്തുവന്നിരുന്നു. ഓക്‌സിജന്റെ അളവ് കുറയുന്നതിനാല്‍ വെന്റിലേറ്റർ സഹായവും വേണ്ടിവന്നു.

മൂന്ന് ദിവസങ്ങളായി മരുന്നുകളോട് അദ്ദേഹം പ്രതികരിച്ചിരുന്നു. എംടി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷ നിലനിൽക്കെയായിരുന്നു വൈകിട്ടോടെ നില വീണ്ടും വഷളാകുകയും മരണം സംഭവിക്കുകയും ചെയ്തത്.

ടി. നാരായണന്‍ നായർ തെക്കേപ്പാട്ട് അമ്മാളു അമ്മ എന്നിവരുടെ മൂത്ത മകനായി 1933 ജൂലൈ 15ന് ജനിച്ച അദ്ദേഹത്തിന്റെ മുഴുവൻ പേര് മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്നായിരുന്നു. പാലക്കാട് വിക്ടോറിയ കോളജില്‍ ഉപരിപഠനത്തിനു ശേഷം സ്‌കൂള്‍ അദ്ധ്യാപകനായി ജോലി ചെയ്തിരുന്നു.

കോഴിക്കോട് നടക്കാവില്‍ രാരിച്ചന്‍ റോഡിലെ ‘സിതാര’യിലാണ് താമസം. സിതാരയും അശ്വതിയുമാണ് മക്കൾ. രക്തം പുരണ്ട മണ്‍തരികളാണ് ആദ്യകഥാസമാഹാരം. പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച ആദ്യ നോവല്‍ ‘നാലുകെട്ട്’ ആണ്. ഇതിന് കേരളാ സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. ‘സ്വര്‍ഗം തുറക്കുന്ന സമയം’, ‘ഗോപുരനടയില്‍’ എന്നീ കൃതികള്‍ക്കും കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

1996-ല്‍ കാലിക്കറ്റ് സര്‍വ്വകലാശാല അദ്ദേഹത്തിന് ബഹുമാനസൂചകമായി ഡി.ലിറ്റ് ബിരുദം നല്‍കി ആദരിച്ചു. 1995-ലെ ജ്ഞാനപീഠ പുരസ്‌കാരവും അദ്ദേഹത്തിനു ലഭിച്ചു. 2005-ല്‍ പത്മഭൂഷണ്‍ നല്‍കി.

മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപര്‍, കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷന്‍ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. മഞ്ഞ്, കാലം, അസുരവിത്ത്, വിലാപയാത്ര, അറബിപൊന്ന്, രണ്ടാമൂഴം എന്നിവ പ്രധാന കൃതികളാണ്. ഒരു വടക്കന്‍ വീരഗാഥ (1989), കടവ് (1991), സദയം (1992), പരിണയം (1994), എന്നീ സിനിമകളുടെ
തിരക്കഥയ്‌ക്ക് ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. പഞ്ചാഗ്നി, നഖക്ഷതങ്ങൾ, പെരുന്തച്ചൻ തുടങ്ങി ഒട്ടേറെ സിനിമകൾക്ക് തിരക്കഥകൾ ഒരുക്കി. എം.ടി ആദ്യമായി സംവിധാനം ചെയ്ത ‘നിര്‍മാല്യം’ എന്ന ചിത്രത്തിന് രാഷ്‌ട്രപതിയുടെ സ്വര്‍ണ്ണപ്പതക്കവും ലഭിച്ചു.

എഴുത്തച്ഛൻ പുരസ്കാരം (2011), ജെ.സി. ഡാനിയേൽ പുരസ്കാരം – 2013, മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്കുള്ള നാലപ്പാടൻ അവാർഡ് 2014 തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.

Tags: mt vasudevan nairM. T. Vasudevan Nairഎം.ടി. വാസുദേവൻ നായർ അന്തരിച്ചു
Share
Tweet
SendShare

More News from this section

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

‘മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്‌ത്തരുത്’, ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് അത്തരം വാക്കുകൾ പാടില്ല, കാന്തപുരം വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ

അങ്കണവാടിയിലെ ‘അമൃതം പൊടി’യിലും പഞ്ചസാര ഭീഷണി; 20 ശതമാനം പഞ്ചസാര ജീവിതശൈലി രോഗങ്ങൾക്ക് വഴിയൊരുക്കുമെന്ന് ബാലാവകാശ കമ്മിഷൻ, , ശർക്കര പരിഗണിക്കാൻ നിർദേശം

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies