കുവൈറ്റിലെ പുരാവസ്തു ഗവേഷകർ 7,000 വർഷം പഴക്കമുള്ള കളിമൺ പ്രതിമ കണ്ടെത്തി. അന്യഗ്രഹജീവിയ്‌ക്ക് സമാനമായ പ്രതിമയാണിത്. കുവൈറ്റിൽ ആദ്യമായാണ് ഇത്തരമൊരു പ്രതിമ കണ്ടെടുക്കുന്നത് .
വടക്കൻ കുവൈറ്റിലെ ചരിത്രാതീത സ്ഥലമായ ബഹ്‌റ 1 ൽ നടത്തിയ ഉത്ഖനനത്തിനിടെ, ചരിഞ്ഞ കണ്ണുകളും പരന്ന മൂക്കും നീളമേറിയ തലയോട്ടിയും ഉള്ള പ്രതിമ കണ്ടെത്തുകയായിരുന്നു. 2009 മുതൽ കുവൈറ്റ്-പോളണ്ട് സംയുക്ത സംഘം ഇവിടെ ഖനനം നടത്തുന്നുണ്ട്.
ബഹ്‌റ 1 അറേബ്യൻ പെനിൻസുലയിലെ ഏറ്റവും പഴയ വാസസ്ഥലങ്ങളിൽ ഒന്നായിരുന്നു . ബിസി 5500 മുതൽ 4900 വരെ മെസൊപ്പൊട്ടേമിയയിൽ നിന്ന് വന്നവരാണ് ഇവിടെ താമസിച്ചിരുന്നത് .ബഹ്‌റ 1 സൈറ്റിൽ നിന്ന് ഖനനം ചെയ്‌തത് ഇത്തരത്തിൽ ആയിരത്തിലധികം അവശിഷ്ടങ്ങളാണ് . ഇത് മെസൊപ്പൊട്ടേമിയൻ കളിമണ്ണ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നതെന്ന് വാർസോ യൂണിവേഴ്സിറ്റിയിലെ പോളിഷ് സെൻ്റർ ഓഫ് മെഡിറ്ററേനിയൻ ആർക്കിയോളജിയിലെ പുരാവസ്തു ഗവേഷകനായ സിംസാക്ക് പറഞ്ഞു.