കർഷകർക്ക് ലോട്ടറി! കൊപ്രയുടെ താങ്ങുവില 121 ശതമാനം ഉയർത്തി കേന്ദ്രം; കിലോയ്ക്ക് 42 രൂപ വരെ കൂടും; വരുമാനം കൊയ്യാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കർഷകർക്ക് ലോട്ടറി! കൊപ്രയുടെ താങ്ങുവില 121 ശതമാനം ഉയർത്തി കേന്ദ്രം; കിലോയ്‌ക്ക് 42 രൂപ വരെ കൂടും; വരുമാനം കൊയ്യാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2024, 07:18 am IST
Facebook
Twitter
WhatsAppTelegram

കർഷകർക്ക് പിന്തുണയുമായി കേന്ദ്രം. സാമ്പത്തികകാര്യ മന്ത്രിസഭാ സമിതി 2025 സീസണിലെ കൊപ്രയുടെ താങ്ങുവില ഉയർത്തി. കൊപ്ര കിലോയ്‌ക്ക് 10 രൂപ മുതൽ 42 രൂപ വരെ വർദ്ധിക്കും. ശരാശരി നിലവാരമുള്ള മിൽ ക്രൊപ ക്വിൻറലിന് 422 രൂപ വർദ്ധിപ്പിച്ച് 11,582 രൂപയാക്കി താങ്ങുവില ഉയർത്തി. ഉണ്ടകൊപ്രയ്‌ക്ക് 100 രൂപ വർദ്ധിപ്പിച്ച്  12,100 രൂപയുമാക്കി.

2014-ലെ മാർക്കറ്റിം​ഗ് സീസൺ മുതൽ 2025 വരെ മില്ലിം​ഗ് കൊപ്രയുടെ താങ്ങുവില ക്വിൻ്റലിന് 5,250 രൂപയിൽ നിന്ന് 11,582 രൂപയായാണ് വർദ്ധിപ്പിച്ചത്. അതായാത്, 121 ശതമാനത്തിന്റെ വർദ്ധന. ഉണ്ട കൊപ്രയുടെ താങ്ങുവില 120 ശതമാനം വർദ്ധിപ്പിച്ചിട്ടുണ്ട്. ക്വിന്റലിന് 5,500 രൂപയിൽ നിന്ന് 12,100 രൂപയായാണ് വർദ്ധിപ്പിച്ചത്.

പ്രൈസ് സപ്പോർട്ട് പദ്ധതി (PSS) പ്രകാരം നാഷണൽ അഗ്രികൾച്ചറൽ കോപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (NAFED), നാഷണൽ കോപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ (NCCF) എന്നിവ കൊപ്രയും തൊലി നീക്കം ചെയ്ത തേങ്ങയും സംഭരിക്കുന്നതിനുള്ള കേന്ദ്ര നോഡൽ ഏജൻസികളായി (CNA) തുടരും. താങ്ങുവില വർദ്ധിപ്പിച്ചത് കർഷകരുടെ വരുമാനം ഉയരാൻ കാരണമാകും.

ഉത്പാദനച്ചെലവിന്റെ 1.5 മടങ്ങ് എങ്കിലും വില ഓരോ വിളകൾക്കും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് 2018-19-ലെ കേന്ദ്രബജറ്റിലാണ് എല്ലാ വിളകൾക്കും താങ്ങുവില പ്രഖ്യാപിക്കാനുള്ള തീരുമാനം അറിയിച്ചത്. വടക്കൻ കേരളത്തിലെ പച്ച തേങ്ങ തമിഴ്‌നാടും കർണാടകയും വാങ്ങിക്കൂട്ടുകയാണ്. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും കൊപ്ര ഉത്പാദനം കുത്തനെ ഇടിഞ്ഞിട്ടുണ്ട്. സീസണിലും വ്യത്യാസം സംഭവിച്ചിട്ടുണ്ട്.

ഇതിനിടെ പച്ചത്തേങ്ങ വില നവംബർ മൂന്നാം വാരം 52.50 എന്ന സർവകാല റെക്കോർഡിലെത്തിയിരുന്നു. ഇതിന് പിന്നാലെ വെളിച്ചെണ്ണ വില 250 രൂപ കടന്നിരുന്നു. പിന്നീടുള്ള ആഴ്ചകളിൽ തേങ്ങാ വില 40-ലെത്തിയിരുന്നു.

Tags: coconutMINIMUM SUPPORT PRICECOPRA
Share
Tweet
SendShare

More News from this section

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies