പഞ്ചായത്ത് മെമ്പർ രാജാമണിയെ വധിച്ച കേസിൽ ഹാജരാകാനെത്തിയ പ്രതിയെ പട്ടാപ്പകൽ കോടതിക്കു മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഞ്ചായത്ത് മെമ്പർ രാജാമണിയെ വധിച്ച കേസിൽ ഹാജരാകാനെത്തിയ പ്രതിയെ പട്ടാപ്പകൽ കോടതിക്കു മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2024, 07:41 am IST
FacebookTwitterWhatsAppTelegram

തിരുനെൽവേലി: വധശ്രമക്കേസിൽ ഹാജരാകാനെത്തിയ പ്രതിയെ പട്ടാപ്പകൽ കോടതിക്കു മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ ജില്ലാ കോടതിക്കു മുന്നിൽ വച്ചാണ് ആളുകൾ നോക്കിനിൽക്കെ മായാണ്ടി (38) എന്ന യുവാവിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. കാറിൽ എത്തിയ ഏഴംഗസംഘമാണ് കൃത്യം നിർവ്വഹിച്ചത്.

വെള്ളിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. തിരുനെൽവേലി ഗീലാനന്തം സ്വദേശിയാണു മായാണ്ടി. തിരുനെൽവേലി ജില്ലയിലെ ഗീലാനന്തം പഞ്ചായത്ത് രണ്ടാം വാർഡ് അംഗമായിരുന്ന ഗീലാനന്തം വടക്കൂർ സ്വദേശി രാജാമണി (32) യെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ.

 

ഇതും വായിക്കുക

തിരുനെൽവേലിയിൽ അക്രമം തുടരുന്നു; പഞ്ചായത്ത് മെമ്പർ വെട്ടേറ്റു മരിച്ചു.

 

ഈ കേസിൽ ഹാജരാകാനാണു മായാണ്ടി ജില്ലാ കോടതിയിൽ എത്തിയത്. എന്നാൽ കോടതിയിലേക്ക് കയറുന്നതിനു തൊട്ടുമുൻപ് കാറിലെത്തിയ ഏഴംഗ സംഘം ഇയാളെ പിന്തുടർന്ന് വെട്ടിവീഴ്‌ത്തുകായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്നെത്തിയ സംഘം മായാണ്ടിയെ വെട്ടിക്കൊലപ്പെടുത്തി. കോടതിക്കു മുന്നിൽ നിരവധി ആളുകൾ നോക്കിനിൽക്കെയായിരുന്നു സംഭവം.

കോടതിക്കുള്ളിൽനിന്നു പൊലീസ് ഉദ്യോഗസ്ഥർ ഓടിയെത്തിയപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടിരുന്നു. തുടർന്ന് പൊലീസ് ഇവരുടെ കാർ പിന്തുടർന്നു. വൈകാതെ പ്രതികളിലൊരാളെ പിടികൂടി. പിടിയിലായയാളെ ചോദ്യം ചെയ്തപ്പോൾ ഗീലാനന്തം ഇന്ദിരാ കോളനിയിലെ മുരുകേശന്റെ മകൻ രാമകൃഷ്ണൻ (25) ആണ് ഇയാളെന്ന് വ്യക്തമായി.

അതിനിടെ കോടതിക്ക് മുന്നിൽ മയണ്ടിയെ കൊലപ്പെടുത്തി കാറിൽ രക്ഷപ്പെട്ട 3 പേരും പഴയങ്കോട് താലൂക്ക് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. അവിടെ വെച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ മണികണ്ഠന്റെ മകൻ തങ്കമകേശ് (21), ഗീലാനന്തം വടക്കൂർ സ്വദേശി നാരായണന്റെ മകൻ മനോജ് (27), രമേശിന്റെ മകൻ ശിവ (19) എന്നിവരാണെന്ന് വ്യക്തമായി. മൂന്നുപേരെയും പാളയംകോട് പോലീസിന് കൈമാറി. കൊലപാതകത്തിന് ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. ഈ കൊലപാതകക്കേസിൽ ആകെ 7 പേർ അറസ്റ്റിലായിട്ടുണ്ട്.

ഇതും വായിക്കുക

രണ്ട് മാസത്തിനിടെ 11 കൊലപാതകങ്ങൾ..! ജാതിച്ചരടും കൊലവെറിയും; ഡി എം കെ ഭരണത്തിൽ തിരുനെൽവേലിയിൽ എന്താണ് സംഭവിക്കുന്നത്?

തിരുനെൽവേലി സിറ്റി പൊലീസ് കമ്മിഷണർ രൂപേഷ് കുമാർ മീണ സംഭവസ്ഥലം സന്ദർശിച്ചു . രക്ഷപ്പെട്ട മറ്റു പ്രതികളെ പിടികൂടാൻ മൂന്നു പ്രത്യേക സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.കോടതിക്കു മുന്നിൽ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നു പരിശോധിക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണർ വ്യക്തമാക്കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. രാജാമണി കൊലക്കേസിനുള്ള പ്രതികാരമാണോ മായാണ്ടിയുടെ കൊലപാതകത്തിലേക്കു നയിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുറ്റകൃത്യത്തിന് ഉപയോഗിച്ചെന്നു കരുതുന്ന വെട്ടുകത്തി, പ്രതികൾ സഞ്ചരിച്ചിരുന്ന കാർ എന്നിവയും പൊലീസ് കണ്ടെത്തി.

പട്ടാപ്പകൽ കോടതിക്കു മുന്നിലുണ്ടായ കൊലപാതകത്തിൽ അഭിഭാഷകരും കോടതി ജീവനക്കാരും പ്രതിഷേധിച്ചു.

Tags: tamil naduCM MK Stalin
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies