കേന്ദ്രമന്ത്രിയായ ശേഷമുളള ശമ്പളം നയാ പൈസ വ്യക്തിപരമായ ആവശ്യത്തിന് തൊട്ടിട്ടില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുമോയെന്ന് സുരേഷ് ഗോപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേന്ദ്രമന്ത്രിയായ ശേഷമുളള ശമ്പളം നയാ പൈസ വ്യക്തിപരമായ ആവശ്യത്തിന് തൊട്ടിട്ടില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുമോയെന്ന് സുരേഷ് ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2024, 09:09 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: രാജ്യസഭാ എംപിയായിരിക്ക ലഭിച്ച ഒരു പൈസയും സ്വന്തം ജീവിതത്തിലേക്കോ കുടുംബത്തിലേക്കോ കൊണ്ടുപോയിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പെൻഷൻ തുകയായി ലഭിച്ചിരുന്ന 25000 രൂപയും വ്യക്തിപരമായ ആവശ്യങ്ങൾക്ക് എടുത്തിട്ടില്ല. കേന്ദ്രമന്ത്രിയായ ശേഷവും അതുപോലെ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ ബിജെപി ജില്ലാ ആസ്ഥാന മന്ദിരമായ ദീനദയാൽ ഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സത്യപ്രതിജ്ഞ ചെയ്തതിന് പിറ്റേന്ന് ജൂൺ പത്താം തീയതി മുതലുളള ശമ്പളത്തിൽ നിന്നും നയാ പൈസ തൊട്ടിട്ടില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുമോയെന്ന് അദ്ദേഹം ചോദിച്ചു. ഞാൻ ഈ തൊഴിലിന് വന്ന ആളല്ല. വൈകാരികമായി രാജ്യസേവനത്തിന് ഇറങ്ങിയ നേതാക്കളുടെ പിൻമുറക്കാരൻ മാത്രമാണെന്നും സുരേഷ് ഗോപി പറഞ്ഞു.

അതിന്റെ പേരിൽ വരുന്ന കളിയാക്കലുകൾ ശ്രദ്ധിക്കേണ്ട. കാരണം നമ്മുടെ ഉദ്ദേശ്യം സത്യമാണ്, സദുദ്ദേശ്യമാണ്. മുൻപ് അങ്ങനെ വന്നവരുടെ ഉദ്ദേശ്യങ്ങൾ സത്യസന്ധമായിരുന്നില്ല എന്നുളളത് തെളിയിക്കുന്ന പഴയകാല രേഖയും നമ്മുടെ മുൻപിൽ വെടിപ്പായി നീക്കിവെച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിനുളള രേഖയാണ് കഴിഞ്ഞ ദിവസങ്ങളിൽ രാജ്യസഭയിലും ലോക്‌സഭയിലും നടന്ന ചർച്ചകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു പുസ്തകമെഴുതിയാൽ തീരുന്ന പ്രശ്‌നമേയുളളൂ കേരളത്തിലെ ചില മഹാൻമാരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരിക്കലും രാഷ്‌ട്രീയം ഉണ്ടാകുമെന്ന് കരുതിയ ആളല്ല താൻ. പക്ഷെ 2014 ൽ നരേന്ദ്രമോദിയുടെ അഹമ്മദാബാദിലെ ഓഫീസ് സന്ദർശിച്ച ശേഷം ഉണ്ടായ ചില സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം മാറിയത്. തന്റെ അന്നം മുട്ടിക്കുന്ന തരത്തിലുളള രാഷ്‌ട്രീയസാഹചര്യങ്ങൾ വരെ ഉണ്ടായി. അതിനെ തുടർന്നാണ് രാഷ്‌ട്രീയത്തിന്റെ ഈ താരവഴിയിലേക്ക് ഇറങ്ങിയതെന്നും സുരേഷ് ഗോപി പറഞ്ഞു.

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, ബിജെപി ജില്ലാ അധ്യക്ഷൻ എംവി ഗോപകുമാർ, മുതിർന്ന നേതാക്കളായ ശോഭാ സുരേന്ദ്രൻ, എ.എൻ രാധാകൃഷ്ണൻ, സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി തുടങ്ങിയവരും പങ്കെടുത്തിരുന്നു.

Tags: ആലപ്പുഴകേന്ദ്രമന്ത്രി സുരേഷ് ഗോപിരാജ്യസഭാ എംപിദീനദയാൽ ഭവൻ
ShareTweetSendShare

More News from this section

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies