69 കാരനായ ബോളിവുഡ് നിര്‍മാതാവ് ബോണി കപൂർ അടുത്തിടെയാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന് വിധേയനായത്. ഒരു വാർത്താസമ്മേളനത്തിൽ എന്തുകൊണ്ടാണ് ഹെയർ ട്രാൻസ്പ്ലാന്റ് ഇത്രയും വൈകിയതെന്ന ചോദ്യത്തിന് അദ്ദേഹം ഉത്തരം നൽകിയിരുന്നു.
ഭാര്യ ശ്രീദേവിക്ക് ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്യുന്നതിനോട് വലിയ താത്പര്യമുണ്ടായിരുന്നില്ലെന്നും ഭാരം കുറയ്ക്കാനാണ് എപ്പോഴും പറഞ്ഞിരുന്നതെന്നും ബോണി പറഞ്ഞു. എന്തുകൊണ്ടാണ് അമ്മ മുടിവെക്കുന്നതിനെ എതിർത്തിരുന്നതെന്ന് മക്കളോട് ചോദിച്ചിരുന്നു. മുടിവെച്ച് കഴിഞ്ഞാൽ അച്ഛനെ കാണാൻ കൂടുതൽ ഭംഗിയുണ്ടാകുമെന്ന് അമ്മ കരുതിയെന്നാണ് മകൾ മറുപടി പറഞ്ഞത്.
ശ്രീദേവിക്ക് തന്റെ കാര്യത്തിൽ പൊസസീവ്നസ് ഉണ്ടായിരുന്നുവെന്നും ബോണി പറഞ്ഞു. കട്ടിയുള്ള മുടിയിൽ നിന്നും കഷണ്ടിയിലേക്കുള്ള മാറ്റം അവളുടെ കൺമുന്നിലായിരുന്നു. ഞാനങ്ങനെയാണോ അതുപോലെ കാണാനാണ് അവൾ ഇഷ്ടപ്പെട്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഷണ്ടിയുള്ളവര്‍ ഭാഗ്യവാന്മാരാണെന്ന് കരുതുന്നവരുമുണ്ട്. യഷ് ചോപ്രയെയാണ് അവർ ഉദാഹരണമായി കാണിക്കുന്നത്. അദ്ദേഹം സമ്പന്നനാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. എനിക്കും അങ്ങനെ തോന്നി.യിരുന്നു. അതുകൊണ്ട് കുറേക്കാലം ഞാന്‍ മുടിയില്ലാതെ ജീവിച്ചുവെന്നും ബോണി പറഞ്ഞു. മൂന്നുദിവസം കൊണ്ട് ഏകദേശം 6000-ത്തോളം മുടി വെച്ചുപിടിപ്പിച്ചു. പൊസീജിയറിന് മുൻപ് 14 കിലോ ഭാരം കുറച്ചിരുന്നുവെന്നു ഒട്ടും വേദനയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.