'വിവാഹമോചനം വരെ അഭിനയമില്ല, ഭാര്യയും കുടുംബവും എന്നെ അടിമയെപ്പോലെ കണ്ടു': വെളിപ്പെടുത്തലുകളുമായി നടന്‍ രവി മോഹന്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘വിവാഹമോചനം വരെ അഭിനയമില്ല, ഭാര്യയും കുടുംബവും എന്നെ അടിമയെപ്പോലെ കണ്ടു’: വെളിപ്പെടുത്തലുകളുമായി നടന്‍ രവി മോഹന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2026, 08:54 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: സിനിമാ ലോകത്തെയും ആരാധകരെയും ഞെട്ടിച്ചുകൊണ്ട് തന്റെ വ്യക്തിജീവിതത്തിലെ കടുത്ത പ്രതിസന്ധികളെക്കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ രവി മോഹന്‍. ഭാര്യ ആര്‍തിയുമായുള്ള വിവാഹമോചന നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ താന്‍ ഇനി ക്യാമറയ്‌ക്ക് മുന്നിലെത്തില്ലെന്ന് താരം പ്രഖ്യാപിച്ചു. ഗായിക കെനീഷ ഫ്രാന്‍സിസുമായുള്ള ബന്ധത്തെച്ചൊല്ലി വിവാദങ്ങള്‍ പുകയുന്നതിനിടെയാണ് വൈകാരികമായ പ്രതികരണവുമായി രവി മോഹന്‍ രംഗത്തെത്തിയത്.

വര്‍ഷങ്ങളായി താന്‍ സ്വന്തം വീട്ടില്‍ നേരിടുന്ന മാനസിക പീഡനങ്ങളെക്കുറിച്ച് നിറകണ്ണുകളോടെയാണ് അദ്ദേഹം സംസാരിച്ചത്. താനൊരു മൃദുഭാഷിയാണെന്നത് പലരും മുതലെടുക്കുകയാണെന്നും തന്റെ ക്ഷമ ഇപ്പോള്‍ പരിധി ലംഘിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിവാഹമോചനം ലഭിക്കുന്നത് വരെ അഭിനയിക്കില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. സൈബര്‍ ആക്രമണങ്ങള്‍ അവസാനിക്കുകയും ജീവിതം സാധാരണ നിലയിലാകുകയും ചെയ്താലേ മടങ്ങിവരവ് ഉണ്ടാകൂ.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഭാര്യയും അവരുടെ കുടുംബവും തന്നെ ഒരു അടിമയെപ്പോലെയാണ് കാണുന്നത്. ഇതിനെല്ലാം തന്റെ പക്കല്‍ വ്യക്തമായ തെളിവുകളുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. തന്റെ മക്കളായ ആരവിനെയും അയാനെയും കാണുന്നതില്‍ നിന്ന് തന്നെ തടയുകയാണ്. അവരോട് ഫോണില്‍ സംസാരിക്കാന്‍ പോലും സമ്മതിക്കുന്നില്ല. തന്റെ കുടുംബം തകര്‍ത്തതിന് പിന്നില്‍ പേരില്‍ മൂന്നക്ഷരമുള്ള ഒരു നടിയാണെന്ന് അദ്ദേഹം ആരോപിച്ചു.

മറ്റുള്ളവരുടെ കുടുംബം തകര്‍ത്തിട്ട് ഫെമിനിസം പ്രസംഗിക്കുന്നതില്‍ എന്ത് കാര്യമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. കടുത്ത മാനസിക പീഡനം കാരണം താന്‍ സ്വയം ഉപദ്രവിക്കാന്‍ തുടങ്ങിയെന്ന് കൈകളിലെ പാടുകള്‍ കാണിച്ച് അദ്ദേഹം പറഞ്ഞു. ഈ ലോകം വിട്ടുപോകുന്നതിനെക്കുറിച്ച് പോലും ചിന്തിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. കെനീഷ ഫ്രാന്‍സിസിനെതിരെയുള്ള വേട്ടയാടല്‍ അവസാനിപ്പിക്കണമെന്നും അവര്‍ക്ക് നല്ലൊരു ജീവിതം ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. രവി മോഹനുമായുള്ള ബന്ധം അവസാനിപ്പിച്ച് ചെന്നൈ വിടുമെന്ന് കെനീഷ നേരത്തെ സൂചിപ്പിച്ചിരുന്നു.

Tags: Ravi Mohanarathi
Share
Tweet
SendShare

More News from this section

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies