ന്യൂഡൽഹി : വിവിധ കേന്ദ്രസർക്കാർ വകുപ്പുകളിലെ പുതിയ റിക്രൂട്ട്‌മെൻ്റുകൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച 71,000-ത്തിലധികം നിയമന കത്തുകൾ വിതരണം ചെയ്യും. വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ഇവ വിതരണം നിർവ്വഹിക്കുകയെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വർദ്ധിപ്പിക്കുന്നതിനും ഏറ്റവും ഉയർന്ന മുൻഗണന നൽകാനുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധത വിളിച്ചറിയിക്കുന്ന ഒരു ചുവടുവയ്പ്പാണ് റോസ്ഗർ മേളയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
പുതുതായി നിയമിതരായ 71,000-ലധികം ഉദ്യോഗാർത്ഥികൾക്ക് തിങ്കളാഴ്ച രാവിലെ 10:30 ഓടെ വീഡിയോ കോൺഫറൻസിംഗിലൂടെ നിയമന ഉത്തരവുകൾ പ്രധാനമന്ത്രി വിതരണം ചെയ്യും. ആ സമ്മേളനത്തെ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യുമെന്നും പിഎംഒ അറിയിച്ചു.
രാഷ്‌ട്രനിർമ്മാണത്തിലും സ്വയം ശാക്തീകരണത്തിലും യുവാക്കൾക്ക് അവസരങ്ങൾ നൽകുന്ന റോസ്ഗർ മേളകൾ രാജ്യത്തെ 45 സ്ഥലങ്ങളിൽ ഇത് നടക്കുന്നു . കേന്ദ്രസർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലേക്കും വകുപ്പുകളിലേക്കുമാണ് റിക്രൂട്ട്‌മെൻ്റ് നടക്കുന്നത്.