ക്ഷണിച്ചത് ഇന്ത്യയുടെ പ്രധാനമന്ത്രിയെ!! ക്രൈസ്തവർ ആക്രമിക്കപ്പെടുമ്പോഴുള്ള വേദന അദ്ദേഹം പങ്കുവച്ചതാണ്: പ്രതികരിച്ച് മാർ ആൻഡ്രൂസ് താഴത്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്ഷണിച്ചത് ഇന്ത്യയുടെ പ്രധാനമന്ത്രിയെ!! ക്രൈസ്തവർ ആക്രമിക്കപ്പെടുമ്പോഴുള്ള വേദന അദ്ദേഹം പങ്കുവച്ചതാണ്: പ്രതികരിച്ച് മാർ ആൻഡ്രൂസ് താഴത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2024, 04:13 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (CBCI) ക്രിസ്മസ് ആഘോഷത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയതിൽ അതീവ സന്തോഷമുണ്ടെന്ന് CBCI അദ്ധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്. വിവിധയിടങ്ങളിൽ ക്രൈസ്തവർ ആക്രമിക്കപ്പെടുമ്പോഴുള്ള വേദന പ്രധാനമന്ത്രി അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. CBCI ക്ഷണിച്ചത് ബിജെപിയുടെ പ്രതിനിധിയെ അല്ല, ഇന്ത്യയുടെ പ്രധാനമന്ത്രിയേയാണെന്നും മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം ന്യൂഡൽഹിയിലെ CBCI ആസ്ഥാനത്ത് നടന്ന ക്രിസ്മസ് ആഘോഷത്തിൽ പ്രധാനമന്ത്രി പങ്കെടുത്തതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടന അനുസരിച്ച് എല്ലാവരെയും ഉൾക്കൊള്ളിച്ചുവേണം ഭാരതത്തിന്റെ വളർച്ചയെന്ന് പ്രധാനമന്ത്രി അറിയിച്ചു. പോസിറ്റീവായ മറുപടിയാണ് പ്രധാനമന്ത്രി നൽകിയത്. പുൽക്കൂട് ആക്രമണത്തെ ആരും തന്നെ അം​ഗീകരിക്കുന്നില്ല. മതസൗഹാർദ്ദത്തോടെ പ്രവർത്തിക്കണമെന്നാണ് സഭ ആ​ഗ്രഹിക്കുന്നതെന്നും എല്ലാ മതങ്ങൾക്കും സ്വാതന്ത്ര്യമുള്ള ഭരണഘടനയാണ് ഇന്ത്യയുടേതെന്നും ആൻഡ്രൂസ് താഴത്ത് ചൂണ്ടിക്കാട്ടി.

എല്ലാ മതങ്ങൾക്കും സ്വാതന്ത്ര്യം നൽകുന്ന ഭരണഘടനയാണ് ഇന്ത്യക്കുള്ളത്. മതപരമായ ചടങ്ങുകളെയോ ആചാരങ്ങളെയോ ആക്രമിക്കുന്നതിനെ ഇന്ത്യൻ ഭരണഘടന അം​ഗീകരിക്കുന്നില്ല. ഓരോരുത്തർക്കും അവരുടെ വിശ്വാസം വലുതാണ്. ആ വിശ്വാസങ്ങളെ അം​ഗീകരിക്കുകയും വേണം. ഏതൊരു മതത്തിൽ വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന നൽകുന്നുണ്ട്. ഒപ്പം മതസൗഹാർദവും ആവശ്യമാണ്. മതാഘോഷങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ ഇന്ത്യയിലെ ഒരു പൗരനും അം​ഗീകരിക്കരുതെന്നാണ് നിലപാട്.

CBCI ക്ഷണിച്ചത് ബിജെപിയുടെ നേതാവിനെയല്ല, ഇന്ത്യയുടെ പ്രധാനമന്ത്രിയേയാണ്. കേരളത്തിന്റെ മുഖ്യമന്ത്രിയേയും മറ്റ് മന്ത്രിമാരേയുമൊക്കെ പല സഹാചര്യങ്ങളിൽ ക്ഷണിച്ചിട്ടുണ്ട്. 24ന് നടക്കുന്ന ബോൺ നതാലെയ്‌ക്ക് ​ക്ഷണിച്ചിരിക്കുന്നത് പാർലമെന്ററി കാര്യ-ന്യൂനപക്ഷ വകുപ്പ് മന്ത്രിയായ കിരൺ റിജിജുവിനെയാണ്. 27ന് നടക്കുന്ന ചടങ്ങിൽ കേരളത്തിന്റെ പ്രതിപക്ഷ നേതാവാണ് എത്തുക. ഇതൊന്നും രാഷ്‌ട്രീയ പാർട്ടി നോക്കിയിട്ടല്ല. ക്രിസ്മസ് ആഘോഷച്ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷം അറിയിച്ചതിനൊപ്പം ക്രൈസ്തവർക്ക് നേരെ പലയിടങ്ങളിലും നടക്കുന്ന ആക്രമണങ്ങളിൽ പ്രധാനമന്ത്രി മോദി വേദന പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എല്ലാ മതവിഭാ​ഗങ്ങളെയും ഉൾക്കൊള്ളിച്ചുവേണം ഈ രാജ്യം വികസനത്തിലേക്ക് കുതിക്കാനെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

ക്രൈസ്തവരുടെ പരിപാടിക്ക് ഇന്ത്യൻ പ്രധാനമന്ത്രിയെത്തുന്നതിൽ സന്തോഷമേയുള്ളൂ. എല്ലാ രാഷ്‌ട്രീയ പാർട്ടികൾക്കും അവരുടേതായ അഭിപ്രായങ്ങളുണ്ടാകും. അത് പറയുകയും ചെയ്യാം. എല്ലാവരുടെയും അഭിപ്രായങ്ങളെ ബഹുമാനിക്കുന്നു. അതിലൊന്നും അഭിപ്രായം പറയാനില്ല. ജർമനയിൽ നടന്ന സംഭവം ഉൾപ്പടെ ഉദ്ധരിച്ചുകൊണ്ട് പ്രധാനമന്ത്രി സംസാരിക്കുകയുണ്ടായി. വളരെ പോസിറ്റീവായ മറുപടിയാണ് മോദിയുടെ ഭാ​ഗത്ത് നിന്നുണ്ടായത്. ചടങ്ങിനെ അനുമോദിച്ചുകൊണ്ടുള്ള റിപ്പോർട്ടാണ് അന്നേദിവസം രാത്രി പിഎംഒ ഓഫീസിൽ നിന്ന് ലഭിച്ചതെന്നും ആൻഡ്രൂസ് താഴത്ത് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

Tags: mar andrews thazhathCBCIAndrews Thazhath
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies