പന്തളം; മകരവിളക്ക് ഉത്സവത്തിന് ശബരിമലയിൽ അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുകൊണ്ടുളള ഘോഷയാത്രയിൽ പന്തളം ഊട്ടുപുര കൊട്ടാരത്തിൽ തൃക്കേട്ട നാൾ രാജരാജവർമ്മ രാജപ്രതിനിധിയായി അനുഗമിക്കും. വലിയ തമ്പുരാൻ തിരുവോണം നാൾ രാമവർമ്മ രാജയുടെ പ്രതിനിധിയായിട്ടാണ് തൃക്കേട്ട നാൾ രാജരാജവർമ്മ രാജ തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കുക.
പന്തളം ഊട്ടുപുര കൊട്ടാരത്തിൽ പരേതയായ മാലതി തമ്പുരാട്ടിയുടേയും തൃശൂർ പുത്തൻചിറ താന്നിയിൽ മതിയത്ത് ഇല്ലത്തെ പരേതനായ ബ്രഹ്‌മശ്രീ രാമൻ നമ്പൂതിരിയുടേയും മകനാണ് തൃക്കേട്ട നാൾ രാജരാജവർമ്മ രാജ. വൈക്കം കോട്ടുശ്ശേരി കോവിലകത്ത് സുഷമ വർമ്മ ഭാര്യയും രമ്യ. ആർ. വർമ്മ, സുജിത്. ആർ വർമ്മ എന്നിവർ മക്കളും അഭിലാഷ്. ജി. രാജ മരുമകനുമാണ്.
പന്തളം കൊട്ടാര നിർവ്വാഹക സംഘം സെക്രട്ടറി സുരേഷ് വർമ്മ സഹോദരനും, സുലോചന തമ്പുരാട്ടി, സരള തമ്പുരാട്ടി, സുനന്ദ തമ്പുരാട്ടി, സുമംഗല തമ്പുരാട്ടി എന്നിവർ സഹോദരിമാരുമാണ്.















