"എന്റെ രക്ഷകനായ യേശുക്രിസ്തുവിനെ വാഴ്ത്തിയതിന് നന്ദി" : പ്രധാനമന്ത്രിക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് അമേരിക്കൻ ഗായിക
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“എന്റെ രക്ഷകനായ യേശുക്രിസ്തുവിനെ വാഴ്‌ത്തിയതിന് നന്ദി” : പ്രധാനമന്ത്രിക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് അമേരിക്കൻ ഗായിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2024, 08:10 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രിക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് അമേരിക്കൻ ഗായിക മേരി മിൽബെൻ. തന്റെ രക്ഷകനായ യേശുക്രിസ്തുവിനെ വാഴ്‌ത്തിയതിന് അവർ പ്രധാനമന്ത്രിക്ക് നന്ദി രേഖപ്പെടുത്തുകയും ഇന്ത്യക്കാർക്ക് ക്രിസ്മസ് ആശംസകൾ അറിയിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ആരാധനയ്‌ക്ക് പേരുകേട്ട വ്യക്തിയാണ് 42 കാരിയായ അമേരിക്കൻ ഗായിക.

ജോർജ്ജ് ഡബ്ല്യു. ബുഷ്, ബരാക് ഒബാമ, ഡൊണാൾഡ് ട്രംപ്, ജോ ബൈഡൻ എന്നീ നാല് യുഎസ് പ്രസിഡൻ്റുമാർക്കായി സംഗീത പരിപാടികൾ അവതരിപ്പിച്ച ഗായികയാണ് മിൽബെൻ. കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ആതിഥേയത്വം വഹിച്ച ക്രിസ്മസ് പരിപാടിയിൽ യേശുക്രിസ്തുവിനെ ആദരിച്ചതിനാണ് അവർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചത്.

“ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ, സ്നേഹത്തിന്റെ ഏറ്റവും വലിയ മാതൃകയും സമ്മാനവുമാണ് യേശു ക്രിസ്തു. ഇന്ത്യയിലെ കാത്തലിക് ബിഷപ്പുമാരുടെ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത് എന്റെ രക്ഷകനായ യേശുക്രിസ്തുവിനെ വാഴ്‌ത്തിയതിന് നന്ദി,” എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ മിൽബെൻ കുറിച്ചു. ചടങ്ങിലെ പ്രധാനമന്ത്രിയുടെ ക്രിസ്മസ് ആശംസയെ പരാമർശിച്ച മിൽബെൻ അദ്ദേഹത്തിന്റെ വാക്കുകൾ തന്നെ ആഴത്തിൽ സ്പർശിച്ചുവെന്നും കൂട്ടിച്ചേർത്തു. ഇന്ത്യക്കാർക്ക് ക്രിസ്മസ് ആശംസകൾ നേർന്നാണ് അവർ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.

ഇതാദ്യമായല്ല മിൽബെൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണ വൈഭവത്തെ പ്രശംസിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തെ അവർ യഥാർത്ഥ ജനാധിപത്യ നടപടിയെന്ന് വിശേഷിപ്പിച്ചിരുന്നു. അയൽ രാജ്യങ്ങളിൽ പീഡനങ്ങൾ നേരിടുന്ന മതന്യൂനപക്ഷങ്ങൾക്ക് അഭയം നൽകിയതിന് മെൽബൻ പ്രധാനമന്ത്രിയെ പ്രശംസിച്ചു.

കഴിഞ്ഞ വർഷം ജൂണിൽ അമേരിക്കൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രിയെ ആദ്യമായി കണ്ട മിൽബെൻ, വാഷിംഗ്ടൺ ഡിസിയിലെ റൊണാൾഡ് റീഗൻ ബിൽഡിംഗിൽ ഇന്ത്യൻ ദേശീയ ഗാനം ആലപിച്ചിരുന്നു. തന്റെ പ്രകടനത്തിന് ശേഷം ആദര സൂചകമായി പ്രധാനമന്ത്രി മോദിയുടെ പാദങ്ങളിൽ സ്പർശിച്ചുകൊണ്ട് അവർ മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റി.

Tags: Christmas WishesJesus Christpm modiMary MillbenAmerican singer
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies