കൈക്കൂലി വാങ്ങിയതിന് തെളിവില്ല; എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ വിജിലൻസ് റിപ്പോർട്ട് പുറത്ത്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൈക്കൂലി വാങ്ങിയതിന് തെളിവില്ല; എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ വിജിലൻസ് റിപ്പോർട്ട് പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2024, 09:25 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ വിജിലൻസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്. കേസിന്റെ കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട വിശദാംശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ടിവി പ്രശാന്ത് നവീൻ ബാബുവിന് കൈക്കൂലി നൽകിയതിന് തെളിവുകളില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

പ്രശാന്തിന്റെ മൊഴി മാത്രമാണ് ലഭിച്ചിട്ടുള്ളത്. എന്നാൽ ഇത് സാധൂകരിക്കുന്ന തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ല. ആരോപണങ്ങൾക്കപ്പുറം തെളിവ് ഹാജരാക്കുന്നതിൽ പ്രശാന്തും പരാജയപ്പെട്ടുവെന്ന് വിജിലൻസിന്റെ റിപ്പോർട്ടിൽ പറയുന്നു. കൈക്കൂലി ആരോപണക്കേസിൽ കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെൽ എസ്പിയാണ് അന്വേഷണം നടത്തിയത്. പ്രശാന്ത് എഡിഎമ്മിന്റെ ക്വട്ടേഴ്‌സിൽ എത്തിയെന്ന മൊഴിയും ദൃശ്യങ്ങളുമുണ്ടെങ്കിലും ഇതിനുശേഷം എന്ത് സംഭവിച്ചുവെന്നതിന് തെളിവില്ല.

നവീൻബാബുവും എഡിഎമ്മും പലതവണ ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും ഇതിനുശേഷമാണ് കൂടിക്കാഴ്‌ച നടന്നതെന്നും റിപ്പോർട്ടിലുണ്ട്. പെട്രോൾ പമ്പിന് എൻഒസി ലഭിക്കുന്നത് ഒക്ടോബർ എട്ടിനാണ്. ഒക്ടോബർ പത്തിനാണ് പ്രശാന്തിന്റെ ബന്ധു കൈക്കൂലി ആരോപണം കണ്ണൂർ വിജിലൻസ് ഡിവൈഎസ്പിയെ അറിയിക്കുന്നത്.

പ്രശാന്തിന്റെ മൊഴിയെടുത്ത ഒക്ടോബർ 14 ന് തന്നെയാണ് വിവാദമായ യാത്രയയപ്പ് ചടങ്ങ് നടന്നതും. പിറ്റേദിവസമാണ് നവീൻ ബാബു ആത്മഹത്യ ചെയ്തത്. പ്രശാന്തിന്റെ മൊഴിയെടുത്ത വിവരം നവീൻ ബാബു അറിഞ്ഞിരുന്നില്ലെന്ന് വിജിലൻസ് പറയുന്നു. കൈക്കൂലി നൽകിയെന്ന മൊഴി വ്യാജമാണെന്ന് തെളിഞ്ഞിട്ടില്ലാത്തതിനാൽ പ്രശാന്തിനെതിരെയും കേസെടുക്കാൻ വകുപ്പില്ലെന്നാണ് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നത്.

Tags: VigilanceADM Naveen Babu's deathVigilance investigation reportbribery allegations
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies