കുടുംബാം​ഗങ്ങൾക്ക് സ്ഥിരമായി വാഹനം നൽകിയാൽ പ്രശ്നമാകുമോ? സ്വകാര്യ വാഹനങ്ങൾക്ക് വാടക വാങ്ങിയാൽ കുടുങ്ങുമോ? വ്യക്തത വരുത്തി മോട്ടോർ വാഹന വകുപ്പ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുടുംബാം​ഗങ്ങൾക്ക് സ്ഥിരമായി വാഹനം നൽകിയാൽ പ്രശ്നമാകുമോ? സ്വകാര്യ വാഹനങ്ങൾക്ക് വാടക വാങ്ങിയാൽ കുടുങ്ങുമോ? വ്യക്തത വരുത്തി മോട്ടോർ വാഹന വകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2024, 01:43 pm IST
Facebook
Twitter
WhatsAppTelegram

സ്വകാര്യ വാഹനങ്ങൾ വാടകയ്‌ക്ക് വാങ്ങി ഉപയോഗിക്കുന്നവർക്കും നൽകുന്നവർക്കും മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. കളർക്കോട് അപകടത്തിൽ മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നിരുന്നു. കൂടാതെ ഗതാഗത കമ്മിഷണർ സി.എച്ച്. നാഗരാജുവിന്റെ പ്രസ്താവനകളും പൊതുജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ഇത് പിന്നാലെയാണ് ഇത് സംബന്ധിച്ച് മോട്ടർ വാഹന വകുപ്പ് കൂടുതൽ വ്യക്തത വരുത്തിയത്. സ്വകാര്യ വാഹനങ്ങളുടെ ദുരുപയോഗം തെളിഞ്ഞാൽ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദ് ചെയ്യുന്നതുൾപ്പെടെ ഉടമയ്‌ക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സി.എച്ച്. നാഗരാജു മുന്നറിയിപ്പ് നൽകി.

  • സ്വകാര്യ വാഹനങ്ങൾ മറ്റുള്ള വ്യക്തികളുടെ ഉപയോഗത്തിലേക്ക് പണമോ പ്രതിഫലമോ വാങ്ങി നൽകുന്നത് മോട്ടോർ വാഹന നിയമപ്രകാരം ശിക്ഷാർഥമാണ്. അനധികൃതമായി വാടകയ്‌ക്ക് നൽകുന്ന സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കും.
  • വാഹന ഉടമയുടെ കുടുംബാംഗങ്ങൾ വാഹനം സ്ഥിരമായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല. അതുപോലെ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ അത്യാവശ്യഘട്ടങ്ങളിൽ പ്രതിഫലം കൂടാതെ വാഹനം ഉപയോഗിക്കാൻ നൽകുന്നതിലും തെറ്റില്ല.
  • എന്നാൽ സ്വകാര്യ വാഹനങ്ങൾ സ്ഥിരമായി മറ്റു വ്യക്തികളുടെ ഉപയോഗത്തിനായി വിട്ടു നൽകുന്നതും പല വ്യക്തികളെ സ്ഥിരമായി വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷൻ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങിൽ നിന്നും കൊണ്ടുവരികയോ കൊണ്ടുപോകുകയോ ചെയ്യുന്നതും നിയമവിരുദ്ധമാണ്. ഇത് സംബന്ധിച്ച സോഷ്യൽ മീഡിയയിലടക്കം പരസ്യം നൽകുന്നതും മോട്ടോർ വാഹന നിയമപ്രകാരം ശിക്ഷാർഹമാണ്.
  • സ്വകാര്യ വാഹനങ്ങളിൽ എട്ടു സീറ്റിൽ കൂടുതലുള്ള വാഹനങ്ങൾ വാഹന ഉടമയുടെയും കുടുംബാംഗങ്ങളുടെയും ഉപയോഗത്തിന് വേണ്ടി മാത്രമുള്ളതാണ്. വാഹന ഉടമയുടെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് ഇവ സ്വകാര്യവാഹനമായി രജിസ്റ്റർ ചെയ്ത് നൽകിയിട്ടുള്ളത്. ഇത്തരം വാഹനങ്ങൾ എന്തു നിലയ്‌ക്കായാലും മറ്റുള്ളവരുടെ ഉപയോഗത്തിന് വിട്ടുനൽകാൻ നിയമം അനുവദിക്കുന്നില്ല.
  • സ്വകാര്യ വാഹനങ്ങൾ റെന്റ് കാർ എന്ന നിലയിൽ വാടകയ്‌ക്ക് നൽകാൻ നിയമം അനുവദിക്കുന്നില്ല. എന്നാൽ മോട്ടോർ വാഹന നിയമപ്രകാരം ‘റെന്റ് ക്യാബ്’ എന്ന നിയമാനുസൃത സംവിധാനം വഴി വാഹനങ്ങൾ വാടകയ്‌ക്ക് നൽകാൻ അനുമതിയുണ്ട്. ഇത്തരത്തിൽ വാഹനങ്ങൾ വാടകയ്‌ക്ക് നൽകുന്നതിനായി ലൈസൻസിന് അപേക്ഷിക്കുന്ന വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കും 50ൽ കുറയാത്ത ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉള്ള വാഹനങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളും ആവശ്യമാണ്.
  • അതുപോലെ മോട്ടോർസൈക്കിൾ വാടകയ്‌ക്ക് നൽകുന്നതിനായി ‘റെന്റ് മോട്ടോർ ബൈക്ക് ലൈസൻസും’ നിയമപ്രകാരം ലഭ്യമാണ്. ലൈസൻസിന് അപേക്ഷിക്കുന്നതിനായി ചുരുങ്ങിയത് അഞ്ചു മോട്ടോർസൈക്കിളുകൾ ട്രാൻസ്പോർട്ട് വാഹനമായി രജിസ്റ്റർ ചെയ്തിരിക്കണം എന്നാണ് വ്യവസ്ഥ. ഇത്തരം വാഹനങ്ങളിൽ കറുത്ത പ്രതലത്തിൽ മഞ്ഞനിറത്തിലുള്ള അക്ഷരങ്ങളിലാണ് രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കേണ്ടത്. റെന്റ് ക്യാബിൽ ഉൾപ്പെട്ട ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്ട്രേഷൻ പച്ച പ്രതലത്തിൽ കറുത്ത അക്ഷരം കൊണ്ടായിരിക്കണം.
  • റെന്റ് കാർ നിയമപ്രകാരം വാടകയ്‌ക്ക് നൽകുന്ന വാഹനങ്ങൾക്ക് വാഹനത്തിന്റെ ക്ഷമത ഉറപ്പുവരുത്തുന്നതിനായി ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ്, വാടകയ്‌ക്ക് വാഹനം ഉപയോഗിക്കുന്നവരുടെ സംരക്ഷണത്തിന് കൂടി കവർ ചെയ്ത ഇൻഷുറൻസ് എന്നിവ ഉണ്ടായിരിക്കണം. ഇപ്രകാരം യാന്ത്രിക ക്ഷമത പരിശോധിച്ചു ഉറപ്പാക്കിയ വാഹനമാണ് പൊതുജനങ്ങളുടെ ഉപയോഗത്തിനായി വാടകയ്‌ക്ക് നൽകാൻ അനുവദിക്കപ്പെട്ടിട്ടുള്ളത്. ജനങ്ങളുടെ സുരക്ഷയെയും സംരക്ഷണത്തെയും കരുതിയാണ് ഇത്തരം നിയമം വ്യവസ്ഥ ചെയ്യുന്നത്.
  • സ്വകാര്യ വാഹനങ്ങൾ അനധികൃതമായി വാടകയ്‌ക്ക് കൊടുക്കുന്നത് സംബന്ധിച്ച് ധാരാളം പരാതികൾ ലഭിക്കുന്നുണ്ട്. പരാതിയിൽ ഉൾപ്പെട്ടിരിക്കുന്ന വാഹനങ്ങളിൽ അന്വേഷിച്ചു ദുരുപയോഗം തെളിഞ്ഞാൽ ഭക്ഷണം നടപടികൾ വാഹന ഉടമയ്‌ക്കെതിരെ സ്വീകരിക്കുന്നതാണ്. അനധികൃതമായി വാടകയ്‌ക്ക് നൽകുന്ന സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള നിയമനടപടികൾ വിധേയമാക്കാൻ മോട്ടോർ വാഹന നിയമം വ്യവസ്ഥ ചെയ്യുന്നു എന്നും ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു
Tags: mvdCH NAGARAJRent a carPrivate vehicle
Share
Tweet
SendShare

More News from this section

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies