ആലപ്പുഴ; ഇരിക്കാനോ മലർന്നു കിടക്കാനോ കഴിയാതെ 32 വർഷമായി കമിഴ്ന്നുകിടന്ന് ദുരിതജീവിതം അനുഭവിക്കുന്ന ആലപ്പുഴ ചാത്തനാട് താണുപറമ്പിൽ മുഹമ്മദ് ഇക്ബാലിന് സഹായവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. വാഹനാപകടത്തിൽ നട്ടെല്ലിനേറ്റ പരുക്കാണ് 32 വർഷമായി ഇക്ബാലിന്റെ (59) ജീവിതം തകിടം മറിച്ചത്.
1992 ഫെബ്രുവരി 21 നായിരുന്നു അപകടം. നട്ടെല്ലിനേറ്റ ഗുരുതരപരുക്കിൽ നിന്ന് ഇക്ബാലിന് പിന്നെ മോചിതനാകാനായില്ല. പിന്നാലെ അരയ്‌ക്ക് താഴേക്ക് തളരുകയും ചെയ്തു. ചികിത്സയ്‌ക്കായി ഒരുപാട് വാതിലുകൾ മുട്ടിയെങ്കിലും ജീവിതം ദുരിതത്തിലും ബുദ്ധിമുട്ടിലുമാണെന്ന് ഇക്ബാൽ പറയുന്നു.
ഇക്ബാലിന്റെ ദുരിത ജീവിതത്തിന്റെ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് യൂസഫലി സഹായവുമായി മുന്നോട്ടുവന്നത്. കഴിഞ്ഞ ദിവസം ഇക്ബാലിന്റെ വീട്ടിലെത്തി ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ് അഞ്ച് ലക്ഷം രൂപയുടെ ഡി.ഡി കൈമാറുകയായിരുന്നു.