ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2026, 04:49 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: റെയില്‍വേ റിക്രൂട്ട്മെന്റ് കോഴ്സിന് പഠിക്കുന്ന പെണ്‍കുട്ടികളെ വഴിയില്‍ വെച്ച് അധിക്ഷേപിക്കുകയും ചോദ്യം ചെയ്തപ്പോള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തിലെ മുഖ്യസൂത്രധാരന്‍ അക്ബര്‍ അലി പി. (29) മുന്‍പും പെണ്‍വാണിഭക്കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചയാളെന്ന് പോലീസ്. ഇക്കഴിഞ്ഞ ജൂലൈയില്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം ഹൈടെക് രീതിയില്‍ അനാശാസ്യ കേന്ദ്രം നടത്തിയതിനാണ് പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ അക്ബറിനെ പോലീസ് മുന്‍പ് അറസ്റ്റ് ചെയ്തത്. നിലവില്‍ പെണ്‍കുട്ടികളെ ആക്രമിച്ച ശേഷം ഒളിവില്‍ പോയ ഇയാളെയും കൂട്ടാളികളെയും കണ്ടെത്താന്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

മുന്‍പ് എളമക്കര, കടവന്ത്ര പോലീസ് സംഘങ്ങള്‍ സംയുക്തമായി നടത്തിയ നീക്കത്തിലാണ് അക്ബറിന്റെ നേതൃത്വത്തിലുള്ള ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം കുടുങ്ങുന്നത്. എസ്‌കോര്‍ട്ട് സര്‍വീസുകള്‍ക്കായുള്ള പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയായിരുന്നു ഇവരുടെ ഇടപാടുകള്‍. അക്ബറിന്റെ കൂട്ടാളികളായ മന്‍സൂര്‍ അലി (31), ഷെഫീഖ് (27) എന്നിവരായിരുന്നു ആപ്പ് വഴിയുള്ള ഇടപാടുകാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നത്. സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം 20,000 രൂപ മാസവാടകയ്‌ക്കെടുത്ത വീട്ടിലായിരുന്നു അന്ന് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.

ഒരു ഇടപാടിന് 3,000 രൂപ വീതം ഈടാക്കിയിരുന്ന സംഘം, ഈ തുക സ്വീകരിച്ചിരുന്നത് അനാശാസ്യ കേന്ദ്രത്തില്‍ അക്ബര്‍ അലിയുടെ പേരില്‍ സ്ഥാപിച്ചിരുന്ന ക്യുആര്‍ കോഡ് വഴിയായിരുന്നു. ഇതില്‍ നിശ്ചിത തുക കമ്മീഷനായി മാറ്റിവെച്ച ശേഷം ബാക്കി തുക അക്ബര്‍ സ്വന്തമാക്കുകയായിരുന്നു രീതി. അന്ന് നടത്തിയ റെയ്ഡില്‍ അസം, ബംഗാള്‍ സ്വദേശികളായ ആറ് യുവതികളെ പോലീസ് മോചിപ്പിച്ച് ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിരുന്നു.

പെണ്‍കുട്ടികളെ മര്‍ദ്ദിച്ച കേസുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ അക്ബര്‍ നടത്തിയിരുന്ന ഒരു ലോഡ്ജില്‍ പോലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഒരു ലക്ഷം രൂപ മാസവാടക നല്‍കി മൂന്ന് നിലകളുള്ള ലോഡ്ജിന്റെ രണ്ടാമത്തെ നില പൂര്‍ണ്ണമായും എടുത്തായിരുന്നു ഇയാള്‍ പുതിയ പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്നത്. നിലവില്‍ മര്‍ദ്ദനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പേരില്‍ രണ്ടുപേര്‍ ഈ ലോഡ്ജിലെ ജീവനക്കാരും അക്ബറിന്റെ സെക്‌സ് റാക്കറ്റിലെ പങ്കാളികളുമാണ്.

അതേസമയം, അക്ബര്‍ അലി, ഇയാളുടെ സുഹൃത്തുക്കളായ രണ്ട് യുവതികള്‍ ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുകയാണ്. പ്രതികളുടെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായ പെണ്‍കുട്ടികളില്‍ ഒരാളുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags: sex racketkochi women assault caseculprit akbar ali
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies