എംടിയുടെ മരണം സംഭവിച്ചത് രാത്രി 10 മണിക്ക്; സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിക്ക്; സംസ്ഥാനത്ത് രണ്ട് ദിവസം ഔദ്യോഗിക ദു:ഖാചരണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എംടിയുടെ മരണം സംഭവിച്ചത് രാത്രി 10 മണിക്ക്; സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിക്ക്; സംസ്ഥാനത്ത് രണ്ട് ദിവസം ഔദ്യോഗിക ദു:ഖാചരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2024, 11:38 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്/ തിരുവനന്തപുരം; ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ മരണം സംഭവിച്ചത് രാത്രി 10 മണിക്ക്. കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നെങ്കിലും പിന്നീട് അദ്ദേഹം മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയിരുന്നു. ഇതോടെ കഥാകാരന്റെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലായിരുന്നു കേരളം. ഈ പ്രതീക്ഷകൾ അസ്തമിപ്പിച്ചാണ് രാത്രി 10 മണിയോടെ വിയോഗവാർത്ത എത്തിയത്.

വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിക്ക് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക. ആശുപത്രിയിൽ നിന്നും ഭൗതികദേഹം കോഴിക്കോട്ടെ അദ്ദേഹത്തിന്റെ സിത്താര എന്ന വീട്ടിലേക്ക് എത്തിക്കും. വ്യാഴാഴ്ച നാലു മണിവരെ വീട്ടിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ സൗകര്യമൊരുക്കും. തുടർന്നാണ് സംസ്‌കാരം നടക്കുക.

മറ്റെവിടെയും പൊതുദർശനം വേണ്ടെന്ന ആഗ്രഹം എം.ടി. വാസുദേവൻ നായർ നേരത്തെ വീട്ടുകാരെ അറിയിച്ചിരുന്നു. അതുകൊണ്ടു തന്നെ മറ്റെവിടെയും ഭൗതിക ദേഹം പൊതുദർശനത്തിന് വയ്‌ക്കില്ല.

എം.ടിയുടെ വിയോഗത്തിൽആദര സൂചകമായി 26, 27 തിയ്യതികളിൽ സംസ്ഥാന സർക്കാർ ഔദ്യോഗികമായി ദുഃഖാചരണം പ്രഖ്യാപിച്ചു. 26 നു ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെച്ചു. കണ്ണൂരിലുള്ള മുഖ്യമന്ത്രി രാവിലെ കോഴിക്കോട്ടെ വസതിയിലെത്തി ആദരാഞ്ജലി അർപ്പിക്കും.

ഈ മാസം 15 നായിരുന്നു ശ്വാസ തടസത്തെ തുടർന്ന് എംടിയെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഹൃദയത്തിന്റെ പ്രവർത്തനം താളം തെറ്റിയതോടെ ആരോഗ്യനില വഷളായി. എന്നാൽ പിന്നീട് മരുന്നുകളോട് പ്രതികരിച്ചത് പ്രതീക്ഷയ്‌ക്ക് വക നൽകിയിരുന്നു.

Tags: mt vasudevan nairഎംടിമാവൂർ റോഡ് ശ്മശാനംസാഹിത്യകാരൻ എംടിസിത്താരMT Vasudevan Nair Funeralഎംടി വാസുദേവൻ നായരുടെ സംസ്‌കാരം
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies