1,000 കോടി വേണമായിരുന്നു, എനിക്കിനി കഴിയില്ല, അങ്ങനെയാണ് കേസ് അവസാനിപ്പിച്ചത്, വിഷമവും കുറ്റബോധവുമുണ്ട്: ശ്രീകുമാ‍ർ മേനോൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

1,000 കോടി വേണമായിരുന്നു, എനിക്കിനി കഴിയില്ല, അങ്ങനെയാണ് കേസ് അവസാനിപ്പിച്ചത്, വിഷമവും കുറ്റബോധവുമുണ്ട്: ശ്രീകുമാ‍ർ മേനോൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2024, 08:06 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: എംടി വാസുദേവൻ നായരെ അനുസ്മരിച്ച് സംവിധായകൻ ശ്രീകുമാർ മേനോൻ. രണ്ടാമൂഴം എന്ന കൃതി സിനിമയാക്കാൻ കഴിയാതെ പോയതിന്റെ വിഷമവും കുറ്റബോധവും ശ്രീകുമാർ മേനോൻ പങ്കുവച്ചു. ആയിരം കോടിയിലേറെ ചെലവ് വരുന്ന ബിഗ് ബജറ്റ് സിനിമയായിരുന്നു രണ്ടാമൂഴം, അത് സിനിമയാകാത്തതിൽ തന്നേക്കാളേറെ നിരാശ എംടിക്കാണ് ഉണ്ടായിരുന്നതെന്ന് ശ്രീകുമാർ മേനോൻ പറഞ്ഞു. കോഴിക്കോട് എംടിയുടെ വസതിയിൽ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“ഒരു മകനെ പോലെയായിരുന്നു അദ്ദേഹം എന്നെ കണ്ടിരുന്നത്. കാരണം അദ്ദേഹത്തിൽ നിന്ന് മറ്റാർക്കും ലഭിക്കാത്ത ഒരുപാട് മഹാഭാ​ഗ്യങ്ങൾ എനിക്ക് ലഭിച്ചിട്ടുണ്ട്. രണ്ടാമൂഴമെന്ന മഹാകാവ്യത്തിന്റെ സ്ക്രിപ്റ്റ് തരുമോയെന്ന് ഈ സിതാരയിലെത്തിയാണ് ഞാൻ ചോദിച്ചത്. മൂന്നാമത്തെ പ്രാവശ്യം വന്നുകണ്ടപ്പോൾ അദ്ദേഹം സമ്മതിച്ചു. ബോംബെയിൽ വച്ച് നാല് തവണയും തൃശൂരിൽ വച്ച് രണ്ടുതവണയും അദ്ദേഹത്തെ കണ്ടിരുന്നു. അദ്ദേഹം ചാരുകസേരയിലും ഞാൻ നിലത്തും ഇരുന്നു. എന്നിട്ട് രണ്ടാമൂഴം സീൻ ബൈ സീൻ എനിക്ക് വായിച്ചുതന്നു, ഞാൻ നോട്ടെഴുതി. അങ്ങനെ വലിയൊരു അനുഭവത്തിലൂടെ കടന്നുപോകാൻ കഴിഞ്ഞു.

രണ്ടാമൂഴം സിനിമയാകാത്തതിൽ എന്നേക്കാളേറെ നിരാശ ഒരുപക്ഷെ അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് എനിക്ക് ഉറപ്പാണ്. എംടിയുടെ വലിയ ആ​ഗ്രഹമായിരുന്നു അത്. രണ്ടാമൂഴം സിനിമയായി മാറുകയെന്നത് അദ്ദേഹത്തിന്റെ കാലശേഷം അദ്ദേഹത്തിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ട്രിബ്യൂട്ടാണ്. കഴിവുള്ള സംവിധായകർ നമ്മുടെ ഇടയിലുണ്ട്. അവരെക്കൊണ്ട് അത് സിനിമയാക്കി. ലോകത്തിന് തന്നെ അഭിമാനമാകാവുന്ന ചലച്ചിത്ര കാവ്യമായി രണ്ടാമൂഴം മാറട്ടെ..

സിനിമയെടുക്കാൻ കഴിയാതെ പോയത് വലിയ നഷ്ടമായി ഞാൻ കരുതുന്നു. സ്ക്രീൻ പ്ലേ അദ്ദേഹം തന്നിരുന്നു, ചെയ്യാൻ കഴിഞ്ഞില്ല. ബൃഹത്തായ സിനിമയാണ് രണ്ടാമൂഴം, ആയിരം കോടിക്ക് മുകളിലുള്ള ബജറ്റിൽ ചെയ്യേണ്ട സിനിമ. 200-300 കോടിയിലൊന്നും ഒതുങ്ങുന്ന ഒന്നായിരുന്നില്ല. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഒരു കൃതിയെ സിനിമയാക്കുമ്പോൾ വലിയ വെല്ലുവിളി നേരിട്ടു. പ്രൊഡ്യൂസറെ തേടിയുള്ള വലിയ യാത്രയായിരുന്നു. അവസാനം ബിആർ ഷെട്ടിയാണ് എത്തിയത്. എന്നാൽ അതിന് ശേഷം ദൗഭാർ​ഗ്യകരമായ പല സംഭവങ്ങളുണ്ടായി. രണ്ടാമൂഴം സിനിമയാക്കാനുള്ള യോ​ഗം എനിക്ക് ലഭിച്ചില്ലെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അദ്ദേഹത്തിന് നൽകിയ വാക്കുപാലിക്കാൻ കഴിയാത്തതിൽ എനിക്ക് വിഷമവും കുറ്റബോധവുമുണ്ട്. എനിക്കിനി അത് സിനിമയാക്കാൻ കഴിയില്ല, അങ്ങനെയാണ് കേസ് അവസാനിപ്പിച്ചത്.” – ശ്രീകുമാർ മേനോൻ പറഞ്ഞു.

Tags: mt vasudevan nairmtSreekumar Menon
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies