ധാക്ക : എല്ലാ മതസ്ഥരും സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും ജീവിക്കുന്നതിനാൽ, സാമുദായിക സൗഹാർദത്തിന്റെ അതുല്യമായ മാതൃകയാണ് ബംഗ്ലാദേശെന്ന് ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി അമീർ ഡോ ഷഫീഖുർ റഹ്മാൻ വ്യാഴാഴ്ച പറഞ്ഞു. “ബംഗ്ലാദേശ് പോലെ വർഗീയതയില്ലാത്ത രാജ്യങ്ങൾ ലോകത്ത് കുറവാണ്,” ഡോ.ഷഫീഖുർ പറഞ്ഞു.
15 വർഷത്തിലേറെയായി രാജ്യം ഭരിച്ച ഷെയ്ഖ് ഹസീനയെ കുറ്റപ്പെടുത്തിയ ഡോ ഷഫീഖുർ റഹ്മാൻ, ഷെയ്ഖ് ഹസീന രാജ്യത്തെ ശരിയായി അലങ്കരിക്കുന്നതിന് പകരം അവരുടെ ഇഷ്ടത്തിനനുസരിച്ച് സ്വയം അലങ്കരിച്ചുവെന്ന് പറഞ്ഞു. ബംഗ്ലാദേശിൽ നടന്ന റാലിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കവെയാണ് ജമാഅത്ത് അമീർ ഡോ ഷഫീഖുർ റഹ്മാൻ പുതിയെ നിരീക്ഷണവുമായി രംഗത്തെത്തിയത്.
“പുറത്താക്കപ്പെട്ട സർക്കാരിന്റെ പാർട്ടിയായ അവാമി ലീഗിന് രാജ്യത്ത് രാഷ്‌ട്രീയത്തിൽ ഏർപ്പെടാൻ അവകാശമില്ല.” എന്നുള്ള വിവാദ പ്രസ്താവനയും നടത്തി. മുൻ ഗവൺമെൻ്റിന്റെ തല്പരകക്ഷികൾ രാജ്യം വിട്ട് പലായനം ചെയ്‌തിരുന്നു, പക്ഷേ അവർ ഇപ്പോഴും രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢാലോചന നടത്തുകയാണെന്നും, ജനങ്ങൾ സമ്പാദിച്ച വലിയൊരു തുക മുൻ സർക്കാരിന്റെ കൂട്ടുകാർ രാജ്യത്തിന് പുറത്തേക്ക് കടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.