ക്രിസ്മസ് ആഘോഷങ്ങളുടെ സമാപനം; തൃശൂർ ന​ഗരിയിൽ ആവേശം നിറച്ച് പാപ്പാമാർ; ബോൺനതാലെയിൽ പങ്കെടുത്തത് 15,000 ക്രിസ്മസ് പാപ്പാമാർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്രിസ്മസ് ആഘോഷങ്ങളുടെ സമാപനം; തൃശൂർ ന​ഗരിയിൽ ആവേശം നിറച്ച് പാപ്പാമാർ; ബോൺനതാലെയിൽ പങ്കെടുത്തത് 15,000 ക്രിസ്മസ് പാപ്പാമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2024, 07:14 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങളുടെ സമാപനത്തിന്റെ ഭാ​ഗമായി 15,000 ക്രിസ്മസ് പാപ്പാമാർ പങ്കെടുക്കുന്ന ‘ബോൺനതാലെ’തൃശൂരിൽ നടന്നു. 107 ഇടവകകളിൽ നിന്നുള്ള ക്രിസ്മസ് പാപ്പാമാരാണ് ബോൺനതാലെയിൽ പങ്കെടുത്തത്. ഉച്ചയ്‌ക്ക് രണ്ട് മണി മുതലാണ് ബോൺനതാലെ ആരംഭിച്ചത്. ബോൺനതാലെയുടെ ഭാ​ഗമായി തൃശൂർ ന​ഗരത്തിലും പരിസരപ്രദേശങ്ങളിലും ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

പാപ്പാമാർ‌ നൃത്തച്ചുവടുകളുമായി സ്വരാജ് റൗണ്ടിൽ ചുവടുവച്ചു. നൃത്തവും പാട്ടുമായി പാപ്പാമാർ റോഡിലേക്ക് ഇറങ്ങിയതോടെ ഘോഷയാത്ര കാണാൻ തടിച്ചുകൂടിയവരും ആഘോഷലഹരിയിലായി. മാലാഖവേഷധാരികളും, രൂപതയിലെ വിവിധ ഇടവകാംഗങ്ങൾ എന്നിവർ അവതരിപ്പിച്ച ഫ്ലാഷ് മോബും ഘോഷയാത്രയിൽ വേറിട്ട അനുഭവമായിരുന്നു.

21 നിശ്ചലദൃശ്യങ്ങൾ ബോൺനതാലെയുടെ മോടി കൂട്ടി. കേരളത്തിന്റെ പഴമ അടയാളപ്പെടുത്തുന്ന നിശ്ചലദൃശ്യങ്ങൾ മുതൽ മുണ്ടക്കൈ- ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തം വരെയുള്ള ദൃശ്യങ്ങൾ ഘോഷയാത്രയിലുണ്ടായിരുന്നു. 60 അടി നീളത്തിൽ എൽഇഡികളാൽ അലങ്കരിച്ച ചലിക്കുന്ന ഏദൻ തോട്ടവും ഘോഷയാത്രയിൽ സവിശേഷമായിരുന്നു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുക. ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. കഴിഞ്ഞ ബോൺനതാലെയുടെ ഭാ​ഗമായി നിർമിച്ച വീടുകളുടെ താക്കോൽ കൈമാറ്റവും പുതുവർഷത്തിൽ നിർമിക്കുന്ന വീടുകളുടെ തുകയും ചടങ്ങിൽ കൈമാറും.

Tags: Christmascelebraionborn nathale
Share
Tweet
SendShare

More News from this section

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies