പാറമേക്കാവ്, തിരുവമ്പാടി വേല; തേക്കിൻകാട് മൈതാനിയിൽ വെടിക്കെട്ട് വേണ്ട; അനുമതി നിഷേധിച്ച് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാറമേക്കാവ്, തിരുവമ്പാടി വേല; തേക്കിൻകാട് മൈതാനിയിൽ വെടിക്കെട്ട് വേണ്ട; അനുമതി നിഷേധിച്ച് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2024, 10:11 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: തിരുവമ്പാടി ദേവസ്വം വേലയോട് അനുബന്ധിച്ച് തേക്കിൻകാട് മൈതാനിയിൽ നടത്താനിരുന്ന വെടിക്കെട്ടിന് അനുമതി നിഷേധിച്ച് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്. പെസോ നിർദ്ദേശ പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാനാവില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അനുമതി നിഷേധിച്ചത്. എക്‌സ്‌പ്ലോസീവ് ആക്ട് പ്രകാരമാണ് ഉത്തരവിറക്കിയത്. ജനുവരി മൂന്നിന് പാറമേക്കാവിന്റെയും അഞ്ചിന് തിരുവമ്പാടിയുടെയും വേല നടക്കാനിരിക്കെയാണ് ഉത്തരവിറക്കിയത്.

വെടിക്കെട്ട് നടത്തുന്നതിനുള്ള ഭൗതിക സാഹചര്യമില്ലെന്ന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ചൂണ്ടിക്കാട്ടി. ജില്ലാ ഫയർ ഓഫീസർ, സിറ്റി പൊലീസ് കമ്മീഷണർ, കോർപ്പറേഷൻ സെക്രട്ടറി തുടങ്ങിയവരുടെ റിപ്പോർട്ടുകളും നിർണായകമായി. വെടിക്കെട്ട് നടത്താൻ നിശ്ചയിച്ച സ്ഥലവും മാഗസിനും തമ്മിൽ 78 മീറ്റർ മാത്രമാണ് ദൂരപരിധി. കേന്ദ്ര ചട്ടപ്രകാരം 200 മീറ്റർ ദൂരമാണ് വേണ്ടത്. വെടിക്കെട്ട് പ്രദർശനം നടത്തുന്ന സ്ഥലത്തിന്റെ 250 മീറ്റർ പരിധിയിൽ രണ്ട് പെട്രോൾ പമ്പുകളും സ്കൂളും തൃശൂർ ജില്ലാ സഹകരണ ആശുപത്രിയും ഉണ്ടെന്ന് തഹസിൽദാറുടെ റിപ്പോർട്ടിൽ പറയുന്നു.

വെടിക്കെട്ട് സാമ​ഗ്രികൾ സൂക്ഷിക്കുന്ന മാ​ഗസിനും വെടിക്കെട്ട് നടത്തുന്ന സ്ഥലവും തമ്മിൽ 78 മീറ്റർ ദൂരമുള്ളതാണെന്നും കാണികൾ നിൽക്കുന്ന സ്ഥലവും വെടിക്കെട്ട് നടത്തുന്ന സ്ഥലവും തമ്മിൽ 100 മീറ്റർ അകലം മാത്രമാണെന്നും ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിൽ പറയുന്നു. വെടിക്കെട്ട് നടത്തുന്നതിന് നിയോ​ഗിച്ചിട്ടുള്ളവരോട് കൺ‌ട്രോളർ ഓഫ് എക്സ്പ്ലോസീവ്സ് അനുവദിച്ചിട്ടുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്നും കളക്ടർ ചൂണ്ടിക്കാട്ടി. വിവിധ വകുപ്പുകളുടെ റിപ്പോർട്ട് പരിഗണിച്ചാണ് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ദേവസ്വങ്ങളുടെ അപേക്ഷ നിഷേധിച്ചത്.

Tags: VELAparamekkav DevaswomThiruvambadi DewasomThekkinkad
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies