ഹോർമോണും ഹോർമോൺ വ്യതിയാനവും ഇത്ര വലിയ സംഭവമാണോ? സ്ത്രീകളെ ഈ 10 ലക്ഷണങ്ങൾ സൂക്ഷിക്കണേ.. ഈസ്ട്രജൻ കുറയുന്നതിന്റെയാകാം..
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഹോർമോണും ഹോർമോൺ വ്യതിയാനവും ഇത്ര വലിയ സംഭവമാണോ? സ്ത്രീകളെ ഈ 10 ലക്ഷണങ്ങൾ സൂക്ഷിക്കണേ.. ഈസ്ട്രജൻ കുറയുന്നതിന്റെയാകാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2024, 05:27 pm IST
Facebook
Twitter
WhatsAppTelegram

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ ശരീരത്തിൽ ഹോർമോൺ കൂടുതലാണ്. സ്ത്രീകളിലെ പ്രത്യുത്പാദന പ്രക്രിയളാണ് ഇതിന് പ്രധാന കാരണവും. സ്ത്രൈണത നൽകുന്ന ഹോർമോണാണ് ഈസ്ട്രജൻ. സ്ത്രീകളിൽ ആരോ​ഗ്യവും സൗന്ദര്യവും നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതും ഈസ്ട്രജൻ ഹോർമോണാണ്.

ഈസ്ട്രജൻ ഹോർ‌മോണിന്റെ അളവിൽ കുറവുണ്ടായാൽ ശാരീരിക, മാനസിക പ്രശ്നങ്ങൾക്കും കാരണമാകും. എപ്പോഴും തളർച്ച അനുഭവപ്പെടുന്നതും ശരിയായി ഉറക്കം ലഭിക്കാത്തതും ഈസ്ട്രജൻ കുറയുന്നതിന്റെ ലക്ഷണമാണ്. ഈസ്ട്രജൻ കുറഞ്ഞാൽ ശരീരത്തുണ്ടാകുന്ന ചില ലക്ഷണങ്ങളിതാ..

1. വരണ്ട ചർമമാണ് ഒരു സൂചന. ചർമം അസാധരണമാം വിധം വരളുക, തൊലി അടരുന്നതായോ തോന്നിയാൽ ഈസ്ട്രജൻ കുറയുന്നതിന്റെ ലക്ഷണമാണ്. ചർമത്തിന്റെ ഇലാസ്തികതയും ജലാംശവും നിലനിർത്താൻ ഈസ്ട്രജൻ സഹായിക്കുന്നു

2. മുടിയുടെ കട്ടി കുറയുന്നതും പെട്ടെന്നുള്ള മുടി കൊഴിച്ചിലും. മുടിയുടെ ആരോ​ഗ്യത്തിൽ‌ ഏറെ പങ്ക് വഹിക്കുന്ന ഹോർമോണാണ് ഈസ്ട്രജൻ.

3. 30 സെക്കൻഡ് മുതൽ‌ അഞ്ച് മിനിറ്റ് വരെ നീളുന്ന അമിത ചൂടും വിയർപ്പും രാത്രിയിലെ വിയർപ്പും ആർത്തവവിരാമത്തിന്റെ ലക്ഷണങ്ങളാണെങ്കിലും ചെറുപ്പക്കാരിൽ ഈ ലക്ഷണങ്ങൾ പ്രകടമാക്കുന്നത് ഈസ്ട്രജന്റെ കുറവായിരിക്കും. ഹോർമോൺ വ്യതിയാനത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.

4. തുടർച്ചയായുള്ള ക്ഷീണമാണ് മറ്റൊരു ലക്ഷണം. എത്ര ഉറങ്ങിയാലും മതിയാകാതെ വരിക, നന്നായി ഉറങ്ങാൻ കഴിയാതെ വരിക തുടങ്ങിയ ലക്ഷണങ്ങൾ ഈസ്ട്രജൻ കുറവിന്റെയാകും.

5. പെട്ടെന്ന് ശരീരഭാരം കൂടുന്നതും ഈസ്ട്രജൻ കുറവിന്റെ ലക്ഷണമാണ്. ഭക്ഷണക്രമത്തിലോ വ്യായമത്തിലോ മാറ്റങ്ങൾ വരുത്തിയിട്ടില്ലെങ്കിലും വയറിന്റെ ഭാ​ഗത്ത് തടി കൂടും. ഈ ലക്ഷണത്തെയും അവ​ഗണിക്കരുത്.

6. അസ്ഥികളുടെ ആരോ​ഗ്യത്തെയും ഈസ്ട്രജൻ പിന്തുണയ്‌ക്കുന്നു. ഹോർമോൺ വ്യതിയാനം സംഭവിക്കുമ്പോൾ എല്ലുകളുടെ ബലം കുറയും. ഇത് എല്ലുകൾ പൊട്ടുന്നതിനോ ഒടിവിനോ കാരണമാകും. പതിവായുള്ള സന്ധിവേദനയും തള്ളി കളയരുത്.

7. ശരീരത്തിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുന്ന ഹോർമോണാണ് ഈസ്ട്രജൻ. ഇത് കുറയുന്നത് കണ്ണുകളിലും വായയിലും വരൾച്ച അനുഭവപ്പെടാൻ സാധ്യതയുണ്ട്. അമിത രോമവളർച്ചയും ഈസ്ട്രജൻ കുറവിനെ സൂചിപ്പിക്കുന്നു.

8. ലൈം​ഗിക ആരോ​ഗ്യത്തെയും ഈസ്ട്രജന്റെ കുറവ് പ്രതികൂലമായി ബാധിക്കും. യോനിയിലെ വരൾ‌ച്ചയ്‌ക്കും ലൈം​ഗിക താത്പര്യക്കുറവിനും ഇത് കാരണമാകും.

9. ക്രമരഹിതമായ ആർത്തവത്തിനും അല്ലെങ്കിൽ ആർത്തവം ഇല്ലാതെയുള്ള അവസ്ഥയ്‌ക്കും ഇത് കാരണമാകും. ആർത്തവ ചക്രത്തിന്റെ താക്കോൽ തന്നെ ഈസ്ട്രജനിലാണെന്ന് പറയാം. പെട്ടെന്നുള്ള ഈ മാറ്റം ഹോർമോൺ വ്യതിയാനത്തിന്റെ ലക്ഷണമാണ്.

10.ഉത്കണ്ഠ വർദ്ധിക്കുക, മൂഡ് സ്വിം​ഗ്സ് വരിക എന്നിവയും സൂചനയാണ്. മാനസികാവസ്ഥ നിയന്ത്രിക്കുന്ന ന്യൂറോ ട്രാൻസ്മിറ്ററുകളെ സ്വാധീനിക്കാൻ ഈസ്ട്രജന് സാധിക്കും. അതിനാൽ തന്നെ മാനസികാരോ​ഗ്യത്തെയും ഇത് ബാധിക്കും. മാനസികാവസ്ഥയിൽ പെട്ടെന്നുണ്ടാകുന്ന ചാഞ്ചാട്ടം ഈസ്ട്രജൻ കുറവിന്റെ ലക്ഷണമാകാം.

Tags: symptomsEstrogenLow Estrogen
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies