നരസിംഹ റാവുവിന് അയിത്തം കൽപ്പിച്ചവർ ഇന്ന് മൻമോഹന് വേണ്ടി വിവാദമുണ്ടാക്കുന്നു; കോൺഗ്രസിനോട് 20 വർഷം പിന്നിലേക്ക് തിരിഞ്ഞുനോക്കാൻ മനോഹർ റാവു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നരസിംഹ റാവുവിന് അയിത്തം കൽപ്പിച്ചവർ ഇന്ന് മൻമോഹന് വേണ്ടി വിവാദമുണ്ടാക്കുന്നു; കോൺഗ്രസിനോട് 20 വർഷം പിന്നിലേക്ക് തിരിഞ്ഞുനോക്കാൻ മനോഹർ റാവു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2024, 02:30 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും അന്തരിച്ച കോൺ​ഗ്രസ് നേതാവുമായ ഡോ. മൻമോഹൻ സിം​ഗിന് സ്മാരകം പണിയുന്നതിന് സ്ഥലം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് ഉയർത്തിയ വിവാ​ദത്തിൽ പ്രതികരിച്ച് മനോഹർ റാവു. മുൻ പ്രധാനമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ നരസിം​ഹ റാവുവിന്റെ സഹോദരനാണ് ഇദ്ദേഹം. നിലവിൽ മൻമോഹൻ സിം​ഗിന്റെ സ്മാരകത്തിന്റെ പേരിൽ വിവാദമുണ്ടാക്കുന്ന കോൺ​ഗ്രസ് നേതൃത്വം 20 വർഷം പിന്നിലേക്ക് ചിന്തിച്ചുനോക്കണമെന്നായിരുന്നു മനോഹർ റാവുവിന്റെ പ്രതികരണം.

കോൺ​ഗ്രസ് നേതാവ് നരസിം​ഹ റാവുവിനെ ആദരിക്കാൻ കോൺ​ഗ്രസ് എന്തുചെയ്തെന്ന് അറിയാൻ 20 വർഷം പിന്നിലേക്ക് നോക്കണം. നരസിം​ഹ റാവുവിന്റെ അന്ത്യകർമ്മങ്ങളിൽ സോണിയാ ​ഗാന്ധി പോലും പങ്കെടുത്തില്ല. കോൺ​ഗ്രസ് സർക്കാർ അദ്ദേഹത്തിന് വേണ്ടി ഒരു പ്രതിമ നിർമിക്കുകയോ ഭാരതരത്ന നൽകുകയോ ചെയ്തിട്ടില്ല. മൻമോഹൻ സിം​ഗിന്റെ സ്മാരകത്തിന് വേണ്ടിയാണ് ഈ വിവാദങ്ങളെങ്കിൽ കോൺ​ഗ്രസ് ആദ്യം ചെയ്യേണ്ടത് നടപടിക്രമങ്ങൾ പൂർത്തിയാക്കുക എന്നതാണ്. അങ്ങനെയെങ്കിൽ ബിജെപി സർക്കാർ തീർച്ചയായും മൻമോഹൻ സിം​ഗിന് വേണ്ടി സ്മാരകം പണിയാനുള്ള ഭൂമി വിട്ടുനൽകും. – മനോഹർ റാവു പറഞ്ഞു. നരസിംഹ റാവുവിന്റെ പൊതുദർശനത്തിന് AICC ആസ്ഥാനത്തിന്റെ ഗേറ്റ് തുറന്ന് നൽകാത്തവരാണ് കോൺഗ്രസുകാരെന്നും മനോഹർ റാവു കുറ്റപ്പെടുത്തി.

മൻമോഹൻ സിം​ഗിന് സ്മാരകം നിർമിക്കാൻ സ്ഥലം നൽകുന്നില്ലെന്നാണ് കോൺ​ഗ്രസിന്റെ ആരോപണം. സ്മാരകത്തിന് പ്രത്യേക സ്ഥലം അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് മണിക്കൂറുകൾക്കകം തന്നെ ഇതുസംബന്ധിച്ച ഉറപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നൽകിയിരുന്നു. കോൺ​ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയ്‌ക്ക് നേരിട്ട് ഉറപ്പ് നൽകിയിട്ടും അനവസരത്തിൽ രാഷ്‌ട്രീയ വിവാദത്തിന് ശ്രമിക്കുകയാണ് കോൺ​ഗ്രസെന്നാണ് ബിജെപിയുടെ പ്രതികരണം.

Tags: CongressManmohan SinghPV Narasimha RaoManmohan Singh Death
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies