വയനാട് ഉരുൾപൊട്ടലിനെ അതിതീവ്ര ദുരന്തങ്ങളുടെ പട്ടികയിൽപെടുത്തി കേന്ദ്രസർക്കാർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വയനാട് ഉരുൾപൊട്ടലിനെ അതിതീവ്ര ദുരന്തങ്ങളുടെ പട്ടികയിൽപെടുത്തി കേന്ദ്രസർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2024, 08:01 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വയനാട് മേപ്പാടി ഉരുൾപൊട്ടലിനെ അതിതീവ്ര ദുരന്തങ്ങളുടെ പട്ടികയിൽപെടുത്തി കേന്ദ്രസർക്കാർ. കേരളത്തിലെ റവന്യൂ ദുരന്ത നിവാരണ വിഭാഗം ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിനെയാണ് ആഭ്യന്തരമന്ത്രാലയം ജോയിൻ് സെക്രട്ടറി ഡോ. രാജേഷ് ഗുപ്ത ഇക്കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനം നൽകിയ കത്തിനുള്ള മറുപടിയിലാണ് രാജേഷ് ഗുപ്ത അതിതീവ്ര ദുരന്തങ്ങളുടെ പട്ടികയിൽ വയനാട് ഉരുൾപൊട്ടലിനെ ഉൾപ്പെടുത്തിയതായി വ്യക്തമാക്കിയിരിക്കുന്നത്.

വയനാട് ദുരന്തത്തിന് പിന്നാലെ കേന്ദ്രസർക്കാരിനെതിരെ ഉയർത്തിയിരുന്ന വിമർശനങ്ങളുടെ വായടപ്പിക്കുന്നതാണ് നടപടി. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തോട് ഇപ്പോൾ അങ്ങനൊരു നടപടിയില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു. എന്നാൽ ഇതും കേരളത്തിലെ ഇടത് – വലത് രാഷ്‌ട്രീയ പാർട്ടികൾ മോദി സർക്കാരിനെതിരായ ആയുധമാക്കിയിരുന്നു. ദേശീയ സംസ്ഥാന ദുരന്ത നിവാരണ സേനകളുടെ ചട്ടങ്ങൾ പ്രകാരം ഒരു പ്രകൃതി ദുരന്തവും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് ആയിരുന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് അറിയിച്ചത്.

സ്ഥലം സന്ദർശിച്ച കേന്ദ്രമന്ത്രിതല സമിതിയുടെ വിലയിരുത്തൽ അനുസരിച്ചാണ് അതിതീവ്ര ദുരന്തങ്ങളിൽ ഉൾപ്പെടുത്തിയത്. വയനാട് ദുരന്തം അതിന്റെ വ്യാപ്തി കൊണ്ടും തീവ്രത കൊണ്ടും അതിതീവ്ര ദുരന്തങ്ങളുടെ കാറ്റഗറിയിൽ പെടുന്നതാണെന്ന വിലയിരുത്തലാണ് മന്ത്രിതല സമിതിക്കെന്ന് കത്തിൽ വ്യക്തമാക്കി.

സാമ്പത്തിക സഹായങ്ങളെക്കുറിച്ചും കത്തിൽ വ്യക്തത വരുത്തുന്നുണ്ട്. ഇത്തരം പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക സഹായങ്ങൾ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നാണ് നൽകേണ്ടത്. ഇതിനോടകം തന്നെ അതിനുള്ള നടപടികൾ ആരംഭിച്ചതായിട്ടാണ് മനസിലാകുന്നതെന്നും കത്തിൽ പറയുന്നു. ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്നുള്ള അധികസഹായം നടപടിക്രമങ്ങൾ പൂർത്തിയാകുന്നത് അനുസരിച്ച് നൽകുമെന്നും കത്തിൽ സൂചിപ്പിക്കുന്നുണ്ട്. മന്ത്രിതല സമിതിയുടെ വിലയിരുത്തൽ ഉൾപ്പെടെ കണക്കിലെടുത്താകും ഈ സഹായം തീരുമാനിക്കുക.

Tags: wayanadModi WayanadDisaster Severe natureMeppadi Landslideവയനാട് മേപ്പാടി ഉരുൾപൊട്ടൽ
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies