നിമിഷ പ്രിയക്ക് മോചനമില്ല; വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റിന്റെ അനുമതി, പ്രതീക്ഷയറ്റ് കുടുംബം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിമിഷ പ്രിയക്ക് മോചനമില്ല; വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റിന്റെ അനുമതി, പ്രതീക്ഷയറ്റ് കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2024, 08:35 pm IST
FacebookTwitterWhatsAppTelegram

സന: യെമൻ പൗരന്റെ കൊലപാതകക്കേസിൽ മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റിന്റെ അനുമതി. ഒരുമാസത്തിനകം ശിക്ഷ നടപ്പാക്കുമെന്നാണ് സൂചന. നിലവിൽ യമന്റെ തലസ്ഥാനമായ സനയിലെ ജയിലാണ് നിമിഷ പ്രിയ കഴിയുന്നത്. മാപ്പപേക്ഷയ്‌ക്കുള്ള ചർച്ചകൾ എങ്ങുമെത്താതെ വന്നതോടെയാണ് വധശിക്ഷ നടപ്പാക്കാനുള്ള തീരുമാനം.

കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദു മെഹ്ദിയുടെ കുടുംബവുമായും ഗോത്രത്തലവന്മാരുമായും നടത്തിയ ചർച്ചകൾ പരാജയപ്പെടുകയായിരുന്നു. ദയാധനം നൽകിയുള്ള ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും ഇതും ഫലം കണ്ടില്ല. മകളുടെ മോചനത്തിനായി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി കഴിഞ്ഞ അഞ്ച് മാസമായി യെമനിൽ താമസിച്ച് പരിശ്രമിക്കുകയാണ്. ഡൽഹി ഹൈക്കോടതിയിൽ നിന്നും അനുമതി ലഭിച്ചതോടെയാണ് ഇവർ മകളുടെ മോചനത്തിനായി യെമനിലെത്തിയത്.

2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. നിമിഷയ്‌ക്കൊപ്പം ക്ലിനിക്ക് നടത്തിയിരുന്ന യെമൻ പൗരൻ തലാൽ അബ്ദു മെഹ്ദിയെ പെൺസുഹൃത്ത് ഹനാനോടൊപ്പം ചേർന്ന് മയക്കുമരുന്ന് കുത്തിവച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഓഗസ്റ്റിൽ നിമിഷ പ്രിയയെ പൊലീസ് അറസ്റ്റ് ചെയ്തു.

2018-ല്‍ യെമനിലെ വിചാരണക്കോടതിയാണ് നിമിഷ പ്രിയയെ വധശിക്ഷയ്‌ക്ക് വിധിച്ചത്. തലാൽ തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്നും സ്വയരക്ഷയ്‌ക്ക് വേണ്ടിയാണ് കൊലപ്പെടുത്തിയതെന്നും നിമിഷ പ്രിയ കോടതിയെ അറിയിച്ചുവെങ്കിലും ഇത് പരിഗണിക്കപ്പെട്ടില്ല. വധശിക്ഷയ്‌ക്കെതിരായ നിമിഷ പ്രിയയുടെ അപ്പീൽ യെമൻ സുപ്രീംകോടതി തള്ളിയതിനെത്തുടർന്നാണ് പ്രസിഡന്റിന് ദയാഹർജി നൽകിയത്. ഇതും തള്ളിയതോടെയാണ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാനൊരുങ്ങുന്നത്.

Tags: DEATH SENTENCEnimisha priyaYeman jailYeman President
ShareTweetSendShare

More News from this section

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies